നിഴലായ് അരികെ – 13 [ചെമ്പരത്തി] 506

“പിന്നെയെല്ലാം നന്ദേട്ടന്റെ ഇഷ്ടം പോലെ….. എന്നെ വേണ്ടെങ്കിൽ അങ്ങനെ ഞാൻ നിരുപാധികം മാറിത്തരാൻ തയ്യാറാണ്… അതല്ല…എന്നെ നിന്റെ കൂടെ വേണമെന്നാണെങ്കിൽ അങ്ങനെയും……”
അവൾ ഒരു ചെറു ചിരിയോടെ മറുപടി കൊടുത്തു…..

“എങ്കിൽ ആറു മാസത്തേക്ക് എന്നെ വെറുതെ വിടണം….. വയനാട്ടിലേക്ക് ഞാൻ ട്രാൻസ്ഫർ നോക്കുന്നുണ്ട്…..”

“ഓ……. ആയ്ക്കോട്ടെ…… സമ്മതം…”
അവളുടെ മുഖത്തു തികഞ്ഞ ആത്മവിശ്വാസം ആയിരുന്നു…

രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും  ക്ലാസ്സ്‌ തുടങ്ങാനുള്ള അറിയിപ്പും ട്രാൻസ്ഫർ ഓർഡറും കയ്യിൽ കിട്ടിയ നന്ദൻ തന്റെ അത്യാവശ്യ ഡ്രെസ്സുകളും ബുക്ക്സും സർട്ടിഫിക്കറ്റ്സും എല്ലാം ഒരു ബാഗിൽ ആക്കി….
ആര്യയെ കൂടെ കൊണ്ട് പോകണം എന്ന് എല്ലാവരും വാശി പിടിച്ചെങ്കിലും അവൻ സമ്മതിച്ചില്ല… ഒടുവിൽ,അവിടെ ചെന്ന് എല്ലാം സെറ്റിൽ ആയിട്ട് രണ്ടാഴ്ച കഴിഞ്ഞു അവളെ കൊണ്ട് പോകാം എന്ന ഉറപ്പിന്മേൽ അവർ മുട്ടുമടക്കി…

മൂന്ന് ബാഗുകൾ ബുള്ളറ്റിന്റെ പുറകിലും സൈഡിലും ആയി കെട്ടിവച്ചവൻ ചുരം കയറി……. കല്പറ്റക്ക്…..

അത്രയും നേരം കൂസലില്ലാതെ ചിരിച്ചുകൊണ്ട് നിന്ന ആര്യ, നന്ദന്റെ വണ്ടി ഗേറ്റ് കടന്നതും പിന്തിരിഞ്ഞു റൂമിലേക്കോടി…..

അവൻ ഊരിയിട്ട ഷർട്ട്‌ വലിച്ചെടുത്തു നെഞ്ചോട് ചേർത്ത് ബെഡിലേക്ക് കമിഴ്ന്നു വീണു ശബ്ദമില്ലാതെ കരഞ്ഞ അവളുടെ മിഴിനീർതുള്ളികളെ ഏറ്റുവാങ്ങിയ തലയിണ പോലും അവളെ ആശ്വസിപ്പിക്കാൻ കഴിയാതെ ആ താപമേറ്റ് പൊള്ളിപ്പിടഞ്ഞു……

(തുടരും…….)

സമയം കിട്ടുമ്പോൾ വായിച്ചു എനിക്കായി ഒരു വാക്ക് കുറിക്കുക …. .ഇഷ്ടപ്പെട്ടെങ്കിൽ ആഹൃദയം ഒന്ന്ചുവപ്പിക്കണേ 

സ്നേഹപൂർവ്വം

????ചെമ്പരത്തി ?????

67 Comments

  1. ❤️❤️❤️❤️❤️

  2. Very long waiting,
    so many 2 days have gone 🙁
    please send it

    1. ചെമ്പരത്തി

      സോറി… ഏകദേശം 10-15ദിവസങ്ങൾ വേണം…. പൂർത്തിയാക്കാൻ…. അതിനിടയിൽ വേറെ എന്തെങ്കിലും തിരക്ക് വന്നാൽ പണികിട്ടും…12 ഭാഗത്തോളം നേരത്തെ എഴുതി വച്ചതിനാൽ ആണ് ഫാസ്റ്റ് ആയി സെൻറ് ചെയ്തത്….. എങ്കിലും പരമാവധി വേഗത്തിൽ അടുത്ത പാർട്ടുകൾ തരാൻ ശ്രമിക്കുന്നുണ്ട്ട്ടോ……????????

  3. പൊന്നൂസ് ബാക്കി. എപ്പോ വരും
    ….???

    1. ചെമ്പരത്തി

      ?????രണ്ടു ദിവസത്തിനുള്ളിൽ താരാടോ….. കഴിഞ്ഞു.. ചെക്ക് ചെയ്തിട്ട് പോസ്റ്റ്‌ ചെയ്യാം.. സ്നേഹപൂർവ്വം…
      ‘പൊന്നാറ്റ’????❤❤

Comments are closed.