എന്നാൽ പിന്നെ എങ്ങോട്ടെങ്കിലും മാറി നിൽക്കാം എന്ന് വച്ചാൽ അതിനും……………………….. പ്ലീസ് എന്നെ ഒന്ന് ഒഴിവാക്ക്… ഇങ്ങനെ ജീവിക്കാൻ എനിക്ക് വയ്യ…..എനിക്ക് നിന്നെ കാണണ്ട അമ്മൂ….. എനിക്ക് വയ്യ നിന്റെ ജീവിതം കൂടി കളയാൻ……………
ഒരു കാര്യം ഞാൻ പറയാം…. ഞാൻ അവളെ കണ്ടു പിടിക്കും.അവൾ എന്റെ മുന്നിൽ വന്ന്, എന്നെ വേണ്ടാ എന്ന് പറഞ്ഞാലല്ലാതെ എനിക്കവളെ എന്റെ മനസ്സിൽ നിന്നും ഇറക്കിവിടാനാകില്ല….
അങ്ങനെ സംഭവിച്ചില്ല എങ്കിൽ നമ്മുടെ ജീവിതം ഇങ്ങനെ തന്നെ ആയിരിക്കും മുന്നോട്ട് പോകുക….. എന്നെ വേണം എന്ന് പറഞ്ഞാലും ഇനി അവൾക്കെന്നെ കിട്ടില്ല……ഞാനായിട്ട് നിന്നെ വേണ്ടാ എന്ന് വക്കുകയും ഇല്ല…………….ഈ പ്രശ്നങ്ങൾ ഒന്നും വേണ്ടാ എന്നാണെങ്കിൽ ഞാൻ മുൻപേ പറഞ്ഞത് പോലെ ഈ കുരുക്ക് വേണ്ടാ എന്ന് വച്ചു നിനക്ക് പോകാം…..എന്ത് പറയുന്നു??????…..”
“അവൾ ഒരിക്കലും നിന്നെ വേണ്ടാ എന്ന് പറയില്ല നന്ദാ..നീയും………………. എന്നാണെന്റെ വിശ്വാസം……”
ശില പോലെ നിന്ന അവളുടെ അധരങ്ങൾ പതിയെ ഉരുവിട്ടു…..
പതിഞ്ഞതെങ്കിലും ആ സ്വരവീചികൾ നന്ദന്റെ ചെവികൾ പിടിച്ചെടുത്തിരുന്നു….
“അമ്മൂ……”
അവന്റെ അലർച്ചയിൽ അവളൊന്നു കിടുങ്ങി….
“നിനക്കറിയാമോ അവൾ ആരാണെന്നു…. പറയെടീ…. അറിയാമോന്ന്…..”
നന്ദൻ ആകെ ഭ്രാന്തെടുത്തവണ്ണം അവളുടെ തോളിൽ പിടിച്ചുലച്ചു….
“എനിക്കറിയാം……പക്ഷെ സൗകര്യം ഇല്ല പറയാൻ……ഞാൻ കണ്ടുപിടിച്ചോളും എന്നല്ലേ പറഞ്ഞത്…..പറ്റുമെങ്കിൽ കണ്ട് പിടിക്ക്….ങ്‌ഹും….. ഒഴിവായി പോണമത്രേ ഞാൻ……”
ഒരു വെല്ലുവിളിയെന്നപോൽ മുഖം ചെരിച്ചവൾ അവനെ നോക്കി…..
“ശരി…… ആറ് മാസം സമയം….അതിനുള്ളിൽ ഞാൻ അവളെ കണ്ടു പിടിക്കും…..”
“ഇല്ലെങ്കിൽ…..??..”
ആര്യ ചോദ്യ ഭാവത്തിൽ അവനെ നോക്കി….
“ഇല്ലെങ്കിൽ…… നിന്റെ ഇഷ്ടം പോലെ…. ഞാൻ എല്ലാം മറക്കാൻ ശ്രമിക്കും………. ഇനി അതല്ല……ഞാൻ കണ്ടു പിടിച്ചെങ്കിൽ..??…”
നന്ദൻ ഒരു മറു ചോദ്യത്തോടെ അവളെ നോക്കി…
❤
❤
❤️❤️❤️❤️❤️
Very long waiting,
so many 2 days have gone 🙁
please send it
സോറി… ഏകദേശം 10-15ദിവസങ്ങൾ വേണം…. പൂർത്തിയാക്കാൻ…. അതിനിടയിൽ വേറെ എന്തെങ്കിലും തിരക്ക് വന്നാൽ പണികിട്ടും…12 ഭാഗത്തോളം നേരത്തെ എഴുതി വച്ചതിനാൽ ആണ് ഫാസ്റ്റ് ആയി സെൻറ് ചെയ്തത്….. എങ്കിലും പരമാവധി വേഗത്തിൽ അടുത്ത പാർട്ടുകൾ തരാൻ ശ്രമിക്കുന്നുണ്ട്ട്ടോ……????????
പൊന്നൂസ് ബാക്കി. എപ്പോ വരും
….???
?????രണ്ടു ദിവസത്തിനുള്ളിൽ താരാടോ….. കഴിഞ്ഞു.. ചെക്ക് ചെയ്തിട്ട് പോസ്റ്റ് ചെയ്യാം.. സ്നേഹപൂർവ്വം…
‘പൊന്നാറ്റ’????❤❤