നിറഞ്ഞൊഴുകിയ കണ്ണുകളെ പെയ്തു തോരാൻ അനുവദിച്ചു കൊണ്ടവൾ ഭീതിയിലൂടെ ഊർന്നു നിലത്തേക്കിരുന്നു…
കുളി കഴിഞ്ഞിറങ്ങിയ നന്ദൻ കാണുന്നത് മുടിയിൽ ഇരു കൈകളും കൊണ്ട് ഒരു ഭ്രാന്തിയെ പോലെ അള്ളിപ്പറിച്ചു കൊണ്ട് തലകുനിച്ചിരിക്കുന്ന ആര്യയെ ആണ്….
ഒരു നിമിഷം പകച്ച നന്ദൻ കുറച്ചുനേരം അവളെ നോക്കി നിന്നതിന് ശേഷം അവളുടെ അടുക്കൽ നിലത്തു മുട്ടുകുത്തിയിരുന്നു….
“അമ്മൂ…”
വിളിച്ചുകൊണ്ടവൻ ബലം പിടിച്ചു അവളുടെ മുടിയിൽ പിടിച്ചിരുന്ന കൈകൾ വിടുവിച്ചു……
“നിനക്കെന്താ പറ്റിയെ…???
മുഖമുയർത്തി അവൻറെ മുഖത്തേക്ക് നോക്കിയ ചുവന്ന കണ്ണുകൾ കണ്ട് അവനൊന്നു പകച്ചു…
നന്ദന്റെ കോളറിൽ പിടിച്ചവൾ തന്നിലേക്കടുപ്പിച്ചു……
“എത്ര കാലം നീ ഒളിച്ചോടും നന്ദാ…??”
ദേഷ്യവും, നിസ്സഹായതയും, നിരാശയും എല്ലാം കൂടി അവളുടെ ശബ്ദം ആകെ ഇടറിപ്പൊട്ടിയാണ് പുറത്തു വന്നത്…..
ദേഷ്യത്തോടെ അവളുടെ കൈ തട്ടി മാറ്റി അവൻ എഴുന്നേറ്റു…
“നിനക്കെന്താ അമ്മൂ………. നിന്റെ ഭ്രാന്ത്കൾക്ക് മറുപടി പറയാൻ എനിക്കിപ്പോൾ സമയം ഇല്ല…. ”
“അതെ…. എനിക്ക് ഭ്രാന്താണ്……. ആ ഭ്രാന്താണ് എന്നെ ഇങ്ങനെ ആക്കി തീർത്തത്….. ആ ഭ്രാന്തിലൂടെ ആണ് ഞാൻ ജീവിക്കുന്നതും….. അത് ആര് വിചാരിച്ചാലും……. നന്ദേട്ടാ അതിപ്പോ നീയായാലും മാറ്റാൻ കഴിയില്ല….. അതിങ്ങനെ കൂടി കൂടി വരും….. എന്റെ മരണം വരെ എന്നോടൊപ്പം ആ ഭ്രാന്ത് ഉണ്ടാകും……
പിന്നെ ഇത്രയും നാളായിട്ടും എനിക്ക് പറയാനുള്ളത് എന്താണെന്നു പോലും കേൾക്കാതെ,ട്രാൻസ്ഫർ മേടിച്ചു എങ്ങോട്ടാണ് നിന്റെ ഒളിച്ചോടൽ…..???
ആരുമറിയാതെ രഹസ്യമാക്കി വച്ചതു അവൾ എങ്ങനറിഞ്ഞു എന്നൊരു ഞെട്ടൽ നന്ദന്റെ മുഖത്തുണ്ടായി….ഒരുനിമിഷമൊന്നും മിണ്ടാതെ അവൻ നിന്നു…..
“എനിക്ക് കുറച്ചു നാൾ ഒന്ന് മാറി നിൽക്കണം എന്നുണ്ട്…..മൈൻഡ് ശരിയല്ല… അത് കൊണ്ടാണ് ട്രാൻസ്ഫറിന് ശ്രമിച്ചു നോക്കിയത്……. നടക്കുമെന്ന് വിചാരിച്ചതല്ല…. നിനക്കിവിടെ ആണെങ്കിലും പ്രശ്നം ഇല്ലല്ലോ…… എല്ലാവരും നിനക്ക് സപ്പോർട്ട് ആയി കൂടെ ഉണ്ട്….. എന്നെ അല്ലെ ഒറ്റപ്പെടുത്തിയത്…….”
നന്ദന്റെ സ്വരത്തിൽ വല്ലാത്തൊരു നിരാശ കലർന്നിരുന്നു…..
“നിനക്കെന്താ പറ്റിയെ നന്ദേട്ടാ….??…. ഇവിടെ ആരും നിന്നെ ഒറ്റപ്പെടുത്തിയിട്ടില്ല…. എല്ലാം നീ നിന്റെ മനസ്സിൽ സ്വയം ഉണ്ടാക്കി എടുത്തതല്ലേ……”
“അതേടീ… എല്ലാം ഞാൻ ഉണ്ടാക്കി എടുത്തതാണ്…..
വേണ്ടാ വേണ്ടാന്നു പലതവണ പറഞ്ഞിട്ടും നിന്നെ എന്റെ തലയിൽ കെട്ടി എടുത്തത് ഞാൻ തന്നെ ആണല്ലോ….വെറുതെ ഇരുന്ന എന്റെ മനസിനെ ഓരോന്ന് എഴുതിക്കൂട്ടി ഭ്രാന്ത് ആക്കിയതും ഞാൻ തന്നെ ആണല്ലോ………ഇപ്പോൾ നീ കാരണം എന്റെ വീട്ടുകാർക്ക് പോലും എന്നെ വേണ്ടാതായി…..കൂട്ടുകാരുടെയും വീട്ടുകാരുടെയും ഇടയിൽ നാണം കെട്ടു….
❤
❤
❤️❤️❤️❤️❤️
Very long waiting,
so many 2 days have gone 🙁
please send it
സോറി… ഏകദേശം 10-15ദിവസങ്ങൾ വേണം…. പൂർത്തിയാക്കാൻ…. അതിനിടയിൽ വേറെ എന്തെങ്കിലും തിരക്ക് വന്നാൽ പണികിട്ടും…12 ഭാഗത്തോളം നേരത്തെ എഴുതി വച്ചതിനാൽ ആണ് ഫാസ്റ്റ് ആയി സെൻറ് ചെയ്തത്….. എങ്കിലും പരമാവധി വേഗത്തിൽ അടുത്ത പാർട്ടുകൾ തരാൻ ശ്രമിക്കുന്നുണ്ട്ട്ടോ……????????
പൊന്നൂസ് ബാക്കി. എപ്പോ വരും
….???
?????രണ്ടു ദിവസത്തിനുള്ളിൽ താരാടോ….. കഴിഞ്ഞു.. ചെക്ക് ചെയ്തിട്ട് പോസ്റ്റ് ചെയ്യാം.. സ്നേഹപൂർവ്വം…
‘പൊന്നാറ്റ’????❤❤