നന്ദൻ കാണാതെ ചുണ്ടിലൊളിപ്പിച്ച പുഞ്ചിരിയുമായി അവൾ പതിയെ നിദ്രയെ പുൽകി….
******
ഒരുമാസത്തോളം ആയപ്പോഴേക്കുമവർ ഒരു മുറിയിൽ പരസ്പരം അറിയാതെ ജീവിക്കുന്ന രണ്ട് പേർ ആയി മാറിയിരുന്നു…
എങ്കിലും പലപ്പോഴും രാവിലെ നന്ദൻ ആണ് ആദ്യം എഴുന്നേൽക്കുന്നതെങ്കിൽ ആര്യയുടെ മുഖം അവന്റെ കഴുത്തടിയിലും, കയ്യും കാലും അവനെ ചുറ്റിപ്പിടിച്ചപോലെയും ആകും ഉണ്ടാകുക…..
ആദ്യമൊക്കെ നന്ദൻ കുടഞ്ഞെറിഞ്ഞെങ്കിലും പോകപ്പോകെ അതൊരു ശീലം പോലെ ആയി മാറി…..
ആര്യ പലതവണ മിണ്ടാനും അടുക്കാനും ശ്രമിച്ചെങ്കിലും നന്ദൻ അവളിൽ നിന്നും ഓരോദിവസം ചെല്ലുംതോറും അകന്നു കൊണ്ടിരുന്നു..
പതിയെ ഇരു വീട്ടുകാർക്കുമത് മനസിലായതോടെ ആര്യയുടെ വിഷമങ്ങൾ അവരിലേക്കുമെത്തി……
നന്ദൻ മാത്രം സ്വയം തീർത്ത ഏകാന്തതയുടെ തടവുകാരനായി മാറിയിരുന്നു…
അന്നൊരു തിങ്കളാഴ്ച ഉച്ച കഴിഞ്ഞപ്പോൾ, നന്ദൻ ടൗണിൽ പോയിട്ടു വന്നതിനു ശേഷം കുളിക്കാൻ കയറി…. അവന്റെ ഫോൺ ടേബിളിൽ ഇരുന്നു ബെൽ അടിക്കുന്നത് കേട്ട്,കബോർഡിൽ ഡ്രസ്സ് മടക്കി വച്ചു കൊണ്ടിരുന്ന ആര്യ തിരിഞ്ഞു നോക്കി….
നന്ദൻ ഇറങ്ങി വരില്ല എന്നുറപ്പായതിനാൽ അവസാന ബെല്ലിന് അവൾ കാൾ അറ്റൻഡ് ചെയ്തു….
“ഹലോ……’
“സോറി…. ഇത് മിസ്റ്റർ ദേവ നന്ദന്റെ നമ്പർ അല്ലെ….”
മറുവശത്തു സംശയ രൂപേണയുള്ള പെൺശബ്ദം കേട്ടതിന്റെ ഞെട്ടൽ ആര്യക്കുണ്ടായി…
“അതെ… നന്ദന്റെ നമ്പർ ആണ്… നന്ദന്റെ വൈഫ് ആണ് സംസാരിക്കുന്നതു….. ഇതാരാണ്…”
അറിയാതൊരു ദേഷ്യം കയറിയെങ്കിലും അതൊതുക്കി ആര്യ മറുപടി കൊടുത്തു..
“മാഡം… മിസ്റ്റർ ദേവനന്ദൻ ഒരു ട്രാൻസ്ഫറിനു അപ്ലൈ ചെയ്തിരുന്നു….. അത് കൺഫ്മം ആയിട്ടുണ്ട്…. ഡീറ്റെയിൽസ് ലെറ്റർ ഉടനെ വരുന്നതാണ്….. കൺഫെമം ആയാൽ ഒന്ന് വിളിച്ചറിയിക്കണം എന്ന് പറഞ്ഞിരുന്നു….ഒന്ന് സർനെ അറിയിച്ചേക്കണേ………………മാം…….. ഹലോ…….”
“ഹലോ…. Ok… ഞാൻ പറഞ്ഞോളാം….”
മറുവശത്ത് നിന്നും കേട്ട വാർത്തയിൽ ഞെട്ടി നിന്ന ആര്യ തിടുക്കത്തിൽ പറഞ്ഞു, കാൾ കട്ട് ചെയ്തു ടേബിളിലേക്ക് വച്ചു……
തന്നിൽ നിന്നും ഓടിയൊളിക്കാൻ ഉള്ള നന്ദന്റെ ശ്രമം അവളെ ആകെ തളർത്തിയിരുന്നു….
❤
❤
❤️❤️❤️❤️❤️
Very long waiting,
so many 2 days have gone 🙁
please send it
സോറി… ഏകദേശം 10-15ദിവസങ്ങൾ വേണം…. പൂർത്തിയാക്കാൻ…. അതിനിടയിൽ വേറെ എന്തെങ്കിലും തിരക്ക് വന്നാൽ പണികിട്ടും…12 ഭാഗത്തോളം നേരത്തെ എഴുതി വച്ചതിനാൽ ആണ് ഫാസ്റ്റ് ആയി സെൻറ് ചെയ്തത്….. എങ്കിലും പരമാവധി വേഗത്തിൽ അടുത്ത പാർട്ടുകൾ തരാൻ ശ്രമിക്കുന്നുണ്ട്ട്ടോ……????????
പൊന്നൂസ് ബാക്കി. എപ്പോ വരും
….???
?????രണ്ടു ദിവസത്തിനുള്ളിൽ താരാടോ….. കഴിഞ്ഞു.. ചെക്ക് ചെയ്തിട്ട് പോസ്റ്റ് ചെയ്യാം.. സ്നേഹപൂർവ്വം…
‘പൊന്നാറ്റ’????❤❤