“വേണ്ട…. ഞാൻ അമ്മേനെക്കൊണ്ട് തിരുമ്മിച്ചോളാം….നീ പോയിക്കിടന്നോ….”
നന്ദന്റെ സ്വരം മയപ്പെട്ടിരുന്നു…
“വയ്യാത്ത അമ്മേനെ ഈ സ്റ്റേർ കയറ്റേണ്ട അത്യാവശ്യം ഒന്നും ഇല്ലല്ലോ….. ഞാൻ തിരുമ്മിക്കോളാം…..”
“വേണ്ടെന്നു പറഞ്ഞില്ലേ….അമ്മൂ…”
“പിന്നെ…….. ഞാൻ തിരുമ്മിയാൽ എന്താ പറ്റുക എന്ന് നോക്കട്ടെ…… ഇതാദ്യത്തെ പ്രാവശ്യം ഒന്നും അല്ലല്ലോ ഞാൻ തിരുമ്മി തരുന്നത്….ഇപ്പോഴെന്താ എന്നെ കെട്ടിക്കഴിഞ്ഞപ്പോൾ ആണോ നാണക്കേട്…. തിരിഞ്ഞു കിടക്കുന്നോ അതോ ഞാൻ…………”
പൂർത്തിയാക്കാതെ നിർത്തിയ വാക്കുകളിലെ ഭീഷണി മനസിലായിട്ടെന്നാവണം അവൻ പതിയെ തിരിഞ്ഞു കിടന്നു…..
പെയിൻ ബാം ഇട്ടു നല്ലപോലെ തിരുമ്മിയതിനു ശേഷം പോയി കൈ കഴുകിയിട്ടു വന്ന ആര്യ ബെഡ്ഡിൽ നന്ദന്റെ അരികിൽ വന്നിരുന്നു….
ബെഡ്ഡ് അമരുന്നതറിഞ നന്ദൻ മുഖം തലതിരിച്ചു ചോദ്യ ഭാവത്തിൽ അവളെ നോക്കി…..
“നീങ്ങി കിടക്കങ്ങോട്ട്….. എനിക്ക് കിടക്കണ്ടേ……?? അല്ലെങ്കിൽ ഞാൻ പിടിച്ചു കടിച്ചെന്നു പറയൂലെ……”
“എങ്ങോട്ട് നീങ്ങി കിടക്കാൻ….??നീ വേണമെങ്കിൽ ആ സോഫയിൽ പോയിക്കിടക്കു…… ഇത്രയും ദിവസം ഞാൻ അവിടല്ലേ കിടന്നതു……”
“എന്തോ……………എനിക്ക് സൗകര്യം ഇല്ല……. അവിടെ കിടക്കാൻ… ഞാൻ പറഞ്ഞിട്ടല്ലല്ലോ അവിടെ പോയിക്കിടന്നു പുറംവേദന പിടിപ്പിച്ചത്…. അവിടെക്കിടന്നിട്ട് എനിക്കിങ്ങനെ വല്ലതും വന്നാൽ തിരുമ്മിതരാൻ ആരുമില്ലേ…… പിന്നെ ഇത് എന്റെ ഭർത്താവിന്റെ മുറി ആണ്…. എന്റേതും…..എനിക്കിഷ്ടമുള്ളിടത്തു ഞാൻ കിടക്കും…. ബുദ്ധിമുട്ട് ഉണ്ടെങ്കിൽ പോയി കേസ് കൊടുക്ക്…….”
“ഡീ……??”
“വേണ്ട… വേണ്ട….കൂടുതൽ തുള്ളാൻ നിന്നിട്ട് വേദന കൂട്ടണ്ട….. നീങ്ങിക്കിടന്നാൽ മതി….അങ്ങനെ അല്ലെങ്കിൽ ഞാൻ അമ്മേനേം അച്ഛനേം വിളിച്ചു വരുത്തും……. വേണോ….??? ”
നന്ദൻ ഒന്നും മിണ്ടാതെ മുഖം തിരിച്ചു,കൈ ചുരുട്ടി ബെഡ്ഡിൽ ഇടിച്ചതിന് ശേഷം ബെഡ്ഡിന്റെ മറ്റേ അറ്റത്തേക്ക് നീങ്ങികിടന്നു….
❤
❤
❤️❤️❤️❤️❤️
Very long waiting,
so many 2 days have gone 🙁
please send it
സോറി… ഏകദേശം 10-15ദിവസങ്ങൾ വേണം…. പൂർത്തിയാക്കാൻ…. അതിനിടയിൽ വേറെ എന്തെങ്കിലും തിരക്ക് വന്നാൽ പണികിട്ടും…12 ഭാഗത്തോളം നേരത്തെ എഴുതി വച്ചതിനാൽ ആണ് ഫാസ്റ്റ് ആയി സെൻറ് ചെയ്തത്….. എങ്കിലും പരമാവധി വേഗത്തിൽ അടുത്ത പാർട്ടുകൾ തരാൻ ശ്രമിക്കുന്നുണ്ട്ട്ടോ……????????
പൊന്നൂസ് ബാക്കി. എപ്പോ വരും
….???
?????രണ്ടു ദിവസത്തിനുള്ളിൽ താരാടോ….. കഴിഞ്ഞു.. ചെക്ക് ചെയ്തിട്ട് പോസ്റ്റ് ചെയ്യാം.. സ്നേഹപൂർവ്വം…
‘പൊന്നാറ്റ’????❤❤