പറഞ്ഞു കൊണ്ട് ചാടി എഴുന്നേറ്റ അവൻ കയ്യിൽ കിട്ടിയ റിമോട്ട് തറയിലേക്ക് വലിച്ചെറിഞ്ഞു ചാടിത്തുള്ളി റൂമിലേക്ക് പോയി…..
ഇരു കൈകളും കൊണ്ട് കാത് പൊത്തിയതിനാൽ ഡോർ അടഞ്ഞതിന്റെ പ്രകമ്പനം ആര്യയുടെ ചെവികളിൽ ചെറുതായി മാത്രമേ എത്തിയുള്ളൂ…..
രാത്രി അത്താഴം കഴിഞ്ഞു അടുക്കളയിലെ ചെറിയ പണികൾ എല്ലാം ഒതുക്കിക്കൊണ്ടിരുന്ന ആര്യയെ വസുന്ധരാമ്മ നിർബന്ധിച്ചു പറഞ്ഞു വിട്ടു….
നെഞ്ചിൽ മുഴങ്ങുന്ന പെരുമ്പറയുമായി ആര്യ പതിയെ വാതിൽ തള്ളിതുറന്നു ഉള്ളിലേക്ക് കയറി… എന്നാൽ റൂമിൽ നന്ദനെ കാണാതിരുന്നപ്പോൾ അത്രയും നേരം പിടിച്ചു വച്ചിരുന്ന ശ്വാസം ഒരു ദീർഘനിശ്വാസം ആയി പുറത്തുവന്നു….
എന്നാൽ അത് അധിക സമയം നീണ്ടു നിന്നില്ല…വാഷ്റൂമിൽ നിന്നു പുറത്തേക്കിറങ്ങിയ നന്ദനെ കണ്ടവൾ ഒന്ന് പരുങ്ങി…. അവൻ വേഗം ഒരു ടീഷർട് എടുത്തിട്ട്, ബെഡ്ഡിൽ കിടന്ന പില്ലോ എടുത്തു സോഫയിൽ ഇട്ടു…..അവിടെ കിടന്നു….
“ആ ബെഡ്ഡിൽ ഇഷ്ടം പോലെ സ്ഥലം ഉണ്ടല്ലോ നന്ദേട്ടാ അവിടെ കിടന്നൂടെ…?…. ഞാൻ പിടിച്ചു കടിക്കതൊന്നും ഇല്ല…..”
നന്ദനരികിൽ നിലത്തു മുട്ട്കുത്തിയിരുന്ന അവൾ പറഞ്ഞു…
“നീ നിന്റെ പണിയെടുക്ക് അമ്മൂ….. എന്നെ കിടത്താൻ നോക്കല്ലേ… ഞാൻ എനിക്കിഷ്ടം ഉള്ളിടത്തു കിടന്നോളും…. നീ പോ…..”
ഉള്ളിൽ സങ്കടം കൊണ്ടൊരു കടൽ ഇരമ്പുന്നുണ്ടെങ്കിലും കൂടുതൽ ഒന്നും മിണ്ടാതെ അവൾ പോയി ഭിത്തിയോട് ചേർന്ന് കിടന്നു….
വീണ്ടുമേതാനും ദിവസങ്ങൾ കൂടി അതുപോലെ തന്നെ കൊഴിഞ്ഞു പോയി… കൂടെ എക്സാംഉം…
തുടർച്ചയായി സോഫയിലുള്ള കിടപ്പ് കാരണം നന്ദന് പുറം വേദന തുടങ്ങിയിരുന്നു..
“ഞാൻ പറഞ്ഞതല്ലേ ബെഡ്ഡിൽ കിടക്കാമെന്നു…. അപ്പോൾ ഞാൻ പിടിച്ചു കടിക്കുമെന്നപോലെ ആയിരുന്നു…. ഇപ്പോൾ എങ്ങനെ ഉണ്ട്…???…. ഇനിയെങ്കിലും പറയുന്നത് കേൾക്കു…. ബെഡ്ഡിൽ കയറി കിടക്കാൻ നോക്ക് നന്ദേട്ടാ……”
ഇപ്രാവശ്യം അവളോട് കൂടുതൽ ചാടിക്കടിക്കാൻ നിൽക്കാതെ അവൻ ബെഡ്ഡിൽ പോയിക്കിടന്നു….
“തിരിഞ്ഞു കിടക്കു…. ഞാൻ പെയിൻ ബാം ഇട്ടു തിരുമ്മിത്തരാം……”
❤
❤
❤️❤️❤️❤️❤️
Very long waiting,
so many 2 days have gone 🙁
please send it
സോറി… ഏകദേശം 10-15ദിവസങ്ങൾ വേണം…. പൂർത്തിയാക്കാൻ…. അതിനിടയിൽ വേറെ എന്തെങ്കിലും തിരക്ക് വന്നാൽ പണികിട്ടും…12 ഭാഗത്തോളം നേരത്തെ എഴുതി വച്ചതിനാൽ ആണ് ഫാസ്റ്റ് ആയി സെൻറ് ചെയ്തത്….. എങ്കിലും പരമാവധി വേഗത്തിൽ അടുത്ത പാർട്ടുകൾ തരാൻ ശ്രമിക്കുന്നുണ്ട്ട്ടോ……????????
പൊന്നൂസ് ബാക്കി. എപ്പോ വരും
….???
?????രണ്ടു ദിവസത്തിനുള്ളിൽ താരാടോ….. കഴിഞ്ഞു.. ചെക്ക് ചെയ്തിട്ട് പോസ്റ്റ് ചെയ്യാം.. സ്നേഹപൂർവ്വം…
‘പൊന്നാറ്റ’????❤❤