നിഴലായ് അരികെ – 13 [ചെമ്പരത്തി] 506

നിഴലായ് അരികെ 13

Author : ചെമ്പരത്തി

[ Previous Part ]

 

&nbsp
തന്റെഷർട്ടിന്റെ കോളറിൽ പിടി മുറുക്കിയിരുന്ന ആര്യയുടെ കൈ അയഞ്ഞതും, കണ്ണുകൾ തുറിച്ചതും കണ്ട നന്ദൻ പെട്ടന്ന് ഞെട്ടിയെന്നോണം കൈഅയച്ചു…..

നനഞ്ഞൊരു പഴം തുണിക്കെട്ടുപോലെ ആര്യ ഭിത്തിയിലൂടെ നിലത്തേക്ക് ഊർന്നു വീണു…
ഒരു മാത്ര അവളെ നോക്കി നിന്ന നന്ദൻ, അവളിൽ ഒരനക്കവും കാണാനാവാതെ പരിഭ്രാന്തനായി…..
വേഗം അവളെ കൈകളിൽ കോരിയെടുത്ത് ബെഡിലേക്ക് കിടത്തി…
എന്ത് ചെയ്യേണ്ടു എന്നറിയാതെ ഒരു നിമിഷം ദിക്കറിയാത്തവനെപ്പോലെ പകച്ചു നിന്നു… ഒരു നിമിഷത്തെ പകപ്പിന് ശേഷം സമനില വീണ്ടെടുത്ത നന്ദൻ പതിയെ അവളുടെ കവിളിൽ തട്ടിവിളിച്ചു….

“അമ്മൂ…… അമ്മൂസെ…….”
അവളുടെ ചലനമില്ലാതെ ഉള്ള കിടപ്പ് കണ്ടതോടവൻ പരിഭ്രാന്തിയോടെ അവളെ കുലുക്കി വിളിച്ചു….

“അമ്മൂ…… അമ്മൂട്ടീ…….ഡീ….”
വിളിച്ചെങ്കിലും ഇടറിപ്പൊട്ടിയ അവന്റെ ശബ്ദം പൂർണമായി പുറത്തു വന്നില്ല….
ഒരു സെക്കന്റ്‌ ആലോചിച്ചു നിന്ന അവൻ വേഗത്തിൽ അവളുടെ തല നേരെ പിടിച്ചു വച്ചതിനു ശേഷം വായ് തുറന്നു പതിയെ അവന്റെ ചുണ്ടുകൾ അവളുടെ,
നിമിഷാർദ്ധം കൊണ്ട് കറുത്ത് കരുവാളിച്ച ചുണ്ടുകളോട് ചേർന്നമർന്നു…. തന്റെ ആത്മാവിനെ പകർന്നു കൊടുക്കാനെന്നവണ്ണം…… ഒട്ടൊരു നേരത്തെ ശ്രമത്തിലവൻ നിലച്ചു പോയൊരാ ശ്വാസത്തെ തിരികെ പിടിച്ചു……

ദീർഘമായൊരു ചുമയോടെ അവൾ ശ്വാസം വലിക്കാൻ തുടങ്ങുന്നത് കണ്ട നന്ദൻ ഒരു ദീർഘനിശ്വാസം വിട്ടു….
മെല്ലെ കണ്ണ് തുറക്കുന്ന അവളുടെ കവിളിണകളിലേക്ക് തന്റെ കണ്ണുകളിൽ നിന്നടർന്നു വീണ ജലകണങ്ങളെ അവൻ തന്റെ വിരൽ തുമ്പിനാൽ പതിയെ തുടച്ചു മാറ്റി….

ശ്രമപ്പെട്ട് വലിച്ചു തുറന്നു നോക്കിയൊരാ പാതി അടഞ്ഞ മിഴികളും, തന്നെ കണ്ടപ്പോൾ ചെറു പുഞ്ചിരി വിരിഞ്ഞ ചുണ്ടുകളും തന്നെ അടിമുടി തകർത്തുകളയുന്നത് നന്ദൻ അറിഞ്ഞു….

വാടിയ താമരത്തണ്ട് പോൽ ബെഡ്ഡിൽ
തളന്നു കിടന്ന ആര്യയെ  നെഞ്ചോട് ചേർത്തവൻ വാരിപ്പുണർന്നു…..ഉള്ളുലഞ്ഞു

67 Comments

  1. ❤️❤️❤️❤️❤️

  2. Very long waiting,
    so many 2 days have gone 🙁
    please send it

    1. ചെമ്പരത്തി

      സോറി… ഏകദേശം 10-15ദിവസങ്ങൾ വേണം…. പൂർത്തിയാക്കാൻ…. അതിനിടയിൽ വേറെ എന്തെങ്കിലും തിരക്ക് വന്നാൽ പണികിട്ടും…12 ഭാഗത്തോളം നേരത്തെ എഴുതി വച്ചതിനാൽ ആണ് ഫാസ്റ്റ് ആയി സെൻറ് ചെയ്തത്….. എങ്കിലും പരമാവധി വേഗത്തിൽ അടുത്ത പാർട്ടുകൾ തരാൻ ശ്രമിക്കുന്നുണ്ട്ട്ടോ……????????

  3. പൊന്നൂസ് ബാക്കി. എപ്പോ വരും
    ….???

    1. ചെമ്പരത്തി

      ?????രണ്ടു ദിവസത്തിനുള്ളിൽ താരാടോ….. കഴിഞ്ഞു.. ചെക്ക് ചെയ്തിട്ട് പോസ്റ്റ്‌ ചെയ്യാം.. സ്നേഹപൂർവ്വം…
      ‘പൊന്നാറ്റ’????❤❤

Comments are closed.