നിഴലായ് അരികെ -10 [ചെമ്പരത്തി] 360

ആര്യയെ ചേർത്ത് പിടിച്ചു വരുന്ന നന്ദനെ കണ്ട പ്രിയ മുഖം വെട്ടിതിരിച്ചു  കലിതുള്ളി, കാറിൽ പോയിരുന്നു…. പുറകെ അവളുടെ അച്ഛനും…..

 

അവരെയും കൊണ്ട് വണ്ടി പുറത്തേക്കു പോകുന്നത് നോക്കി ഒരു നിമിഷം നിന്ന ശേഷം നന്ദൻ ബൈക്കിൽ കയറി.

ആര്യയുടെ ബാഗ് എടുത്തു നന്ദൻ വണ്ടിയുടെ ടാങ്കിൽ വച്ചു… നന്ദന്റെ പുറകിൽ ആര്യ കയറി..

 

അവൾ ഇരുകൈകൾ കൊണ്ടും നന്ദനെ ഇറുക്കി  ചുറ്റിപ്പിടിച്ചു പുറത്തു മുഖം അമർത്തി…..

 

അവരെയും കൊണ്ട് വണ്ടി പുറത്തേക്കിറങ്ങി…

കുറച്ചു ദൂരം പിന്നിട്ടപ്പോഴേക്കും തന്റെ പുറത്തു ചൂടുള്ളൊരു നനവ് തന്റെ പുറത്തു പടരുന്നത് നന്ദൻ അറിഞ്ഞു അവൻ വേഗം വണ്ടി സൈഡിൽ ഒതുക്കി….

 

“അമ്മൂ…… ”

 

“നമുക്ക് പോകാം നന്ദൂട്ടാ….. ”

അവളുടെ ശബ്ദം ഇടറിയിരുന്നു…

 

“അമ്മൂസെ…. ഡീ…. ”

നന്ദൻ അവളുടെ പിടി വിടുവിച്ചു തിരിയാൻ ശ്രമിച്ചെങ്കിലും അവളുടെ കൈകൾ കൂടുതൽ ശക്തിയിൽ നന്ദനെ ചുറ്റിപ്പിടിച്ചു….

 

“നമുക്ക് വീട്ടിൽ പോകാം…”

അവളിൽ നിന്നും തേങ്ങലിന്റെ ഒരു ചീള് പുറത്തേക്കെത്തിയതും നന്ദൻ പിന്നൊന്നും പറയാതെ  വണ്ടി  മുന്നോട്ടെടുത്തു….

 

ആര്യയുടെ വീടിന്റെ ഗേറ്റിലേക്ക് തിരിഞ്ഞതും അവൾ നന്ദനെ അള്ളിപ്പറിച്ചു…

 

“അങ്ങോട്ടല്ല…..അമ്മയുടെ അടുത്തേക്ക്…. ”

 

നന്ദൻ  വണ്ടി തൻെറ വീട്ടിലെ പോർച്ചിൽ കയറ്റി…..

 

“അമ്മൂ…..കണ്ണ് തുടക്ക്….. അമ്മയെ വെറുതെ പേടിപ്പിക്കേണ്ട…. ”

അവൾ കണ്ണുകൾ അമർത്തിത്തുടച്ചിട്ടു നന്ദനെ ഒരു തളർന്ന നോട്ടം നോക്കി….

 

ബെല്ലടിച്ചു ഇത്തിരി കഴിഞ്ഞപ്പോഴേക്കും വസുന്ധരാമ്മ വന്നു ഡോർ തുറന്നു…

 

ആര്യയുടെ തളർന്ന മുഖം കണ്ട അവർ പരിഭ്രമത്തോടെ അവളുടെ അടുത്തെത്തി…….

 

“എന്താ  മോളെ…?? എന്ത് പറ്റി നിനക്ക്….??

 

“അവൾക്കെന്തു പറ്റാൻ…….??

ഇത്രയും ദൂരം യാത്ര ചെയ്തു വന്നതിന്റെ ക്ഷീണം ആണ്…. അമ്മ വെറുതെ പറഞ്ഞിട്ട് ഓരോന്നുണ്ടാക്കണ്ട…… അമ്മൂ നീ എവിടെയാ…..?? ”

 

23 Comments

  1. ❤️❤️❤️❤️❤️

  2. Super story
    Onnum parayaanilla
    Ooro part kazhiyumbozhum suspense adiche marikunnu
    I love their relationship

    1. ചെമ്പരത്തി

      താങ്ക്യൂ ഡിയർ ❤❤??????????

  3. ചെമ്പരത്തി,
    രണ്ടു പാർട്ടും കൂടി ഇന്നാണ് വായിച്ചത്, പഴയത് പോലെ ആക്റ്റീവ് ആകാൻ സാധിക്കാത്തതിൽ പരിഭവിക്കരുത്. ഇത് പൂർണമായും വായിച്ചിരിക്കും എന്നൊരു ഉറപ്പുമാത്രം നൽകുന്നു.
    കഥ അതി മനോഹരമായി മുന്നോട്ട് പോകുന്നു, ഇപ്രാവശ്യത്തെ ട്വിസ്റ്റ്‌ സൂപ്പർ ആയിരുന്നു, എന്തായാലും വരും ഭാഗങ്ങളിൽ മനസ്സിൽ തങ്ങി നിൽക്കുന്ന കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത ലഭിക്കും എന്ന് കരുതാം അല്ലേ?
    ബ്രോ നിങ്ങളുടെ എഴുത്ത് സൂപ്പർ ആണ്, യാതൊരു ലാഗും ഇല്ലാതെ വായിച്ചു പോകാൻ പറ്റുന്നത് ആണ്.
    അപ്പോൾ തുടർ ഭാഗത്തിനായി കാത്തിരിക്കാം..

    1. ചെമ്പരത്തി

      ഒത്തിരിയേറെ സ്‌നേഹം പ്രിയ ജ്വാല….
      പഠിക്കുന്ന കാലത്തോ പഠിപ്പിച്ചു കൊണ്ടിരുന്ന കാലത്തോ ഒന്നും തോന്നാത്തിരുന്ന ഒരു വിഷയം ആണ് എഴുത്ത്….പക്ഷെ സ്വപ്നത്തിൽ പോലും ചിന്തിക്കാതെ ആണ് ഈ എഴുത്തിന്റെ ലോകത്തു എത്തിപ്പെട്ടത്…. കുറച്ചു പേരെങ്കിലും ഇത് ഇഷ്ടപ്പെടുന്നുണ്ടെന്നു അറിഞ്ഞപ്പോൾ ഉണ്ടായ ഒരു സന്തോഷം….. അത് പറഞ്ഞറിയിക്കാൻ വയ്യ….. 2പാർട്ടുകൾ കൂടി പെട്ടന്ന് തരും… അത് കഴിഞ്ഞാൽ കുറച്ചു ഗ്യാപ് വരും…. ഒരാക്സിഡന്റ്റും വേറെ കുറെ പ്രശ്ങ്ങളും കൂടി വന്നതിനാൽ മൂഡ് മൊത്തം മാറിപ്പോയി….. എങ്കിലും പഴയ പോലെ തിരിച്ചു വരാൻ ശ്രമിക്കുന്നുണ്ട്

      സ്നേഹപൂർവ്വം

      ???ചെമ്പരത്തി ???

  4. നിധീഷ്

    ❤❤❤

    1. ചെമ്പരത്തി

      ???

  5. ❤️❤️❤️❤️❤️❤️❤️

    1. ചെമ്പരത്തി

      ?????

    1. ചെമ്പരത്തി

      രാജ നുണയൻ….. താങ്കൾ എനിക്കായി ഒരു കമന്റ്‌……. വിശ്വസിക്കാൻ പറ്റുന്നില്ല……. ഒത്തിരി സന്തോഷം….????❤❤

  6. ഇൗ ഭാഗവും വളരെ ഇഷ്ടപ്പെട്ടു
    നന്ദൻ അവിടെ കിടന്ന് കിട്ടിയ ഫോൺ ചെക്ക് ചെയ്തില്ലേ അത് ആരുടെ ഫോൺ ആണെന്ന് അവൻ നോക്കിയില്ലേ??
    അ പ്രിയക്ക്‌ ഒരു അടിയുടെ കുറവ് ഉണ്ടായിരുന്നു അത് നന്ദൻ തന്നെ കൊടുതുവല്ലോ സന്തോഷം ആയി.നന്ദൻ എന്തോ പണി പ്ലാൻ ചെയ്യുന്നു എന്ന് തോന്നുന്നു?
    ഇനി ഉള്ള ഭാഗങ്ങൾ ഇതേപോലെ മികച്ച രീതിയിൽ തന്നെ മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു♥️♥️

    1. ചെമ്പരത്തി

      താങ്ക്യൂ…..???? ഒന്ന് രണ്ടു പാർട്ടുകൾ കൂടി ഞാൻ വേഗത്തിൽ തരാം…. അത് കഴിഞ്ഞാൽ കുറച്ചു താമസം വരും… കാരണം ഇത്രയും ഭാഗങ്ങൾ എഴുതി പൂർത്തിയാക്കിയവ ആണ്…. എങ്കിലും മുഷിപ്പിക്കാതെ വേഗത്തിൽ തരാൻ പരമാവധി ശ്രമിക്കും

      1. ചെമ്പരത്തി

        എല്ലാത്തിന്റെയും മറുപടി ഉടനെ വരൂട്ടോ….?

      2. കാത്തിരിക്കുന്നു?

    1. ചെമ്പരത്തി

      ❤❤???????

  7. MRIDUL K APPUKKUTTAN

    ?????

    1. ചെമ്പരത്തി

      ❤❤❤❤♥??

  8. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    2nd ?

    1. ചെമ്പരത്തി

      Wow??????????

  9. ഫാൻഫിക്ഷൻ

    1. ചെമ്പരത്തി

      ❤❤❤❤????

Comments are closed.