“നിന്നെ ഒരു തവണ ഞങ്ങൾ വെറുതെ വിട്ടതാണ്…. ഇനിയും അങ്ങിനെ ഉണ്ടാകുമെന്നു വിചാരിക്കരുത്….. ”
ബോബിയോട് പറഞ്ഞിട്ട് നന്ദൻ പ്രിയക്ക് നേരെ തിരിഞ്ഞു….
“പ്രിയ……. ഞങ്ങൾ പറഞ്ഞത് സത്യമാണ്….. പക്ഷെ എനിക്ക് ആ ഫോൺ തരാൻ കഴിയില്ല….. പറ്റുമെങ്കിൽ വിശ്വസിക്കുക…. പറ്റുമെങ്കിൽ മാത്രം…. ”
പ്രിയ പതിയെ ഒന്നു തലയാട്ടി…. എങ്കിലും അവളുടെ മുഖഭാവം എന്തെന്ന് നന്ദന് മനസിലാക്കാൻ കഴിയുന്നുണ്ടായിരുന്നില്ല….
എഴുന്നേറ്റ് വന്ന ബോബിയുടെ മുഖം വേദനയിലും, അത്രയും പേരുടെ മുന്നിൽ വച്ചു അടി കിട്ടിയ പകയിലും നീറിപ്പുകഞ്ഞു…..
കുറെ പേരൊക്കെ അവർ പറഞ്ഞത് അംഗീകരിച്ചുവെങ്കിലും പലരുടെയും മനസ്സിൽ ഒരു കരടായി കിടന്നു…..
നന്ദനെയും ആര്യയെയും രൂക്ഷമായി ഒന്ന് നോക്കിയിട്ട് പ്രിയയെയും കൂട്ടി അവളുടെ അച്ഛൻ മുന്നോട്ട് നടന്നു…
കുറച്ചു മുന്നോട്ട് നടന്ന പ്രിയ, തല ചെരിച്ചു നന്ദനെ നോക്കി….. അവളുടെ ചുണ്ടിൽ വിരിഞ്ഞ ചെറു പുഞ്ചിരി കണ്ടു നന്ദൻ ആശ്വാസത്തോടെ ഒരു നെടുവീർപ്പിട്ടു….
അപ്പോഴേക്കും കൂടി നിന്നവരെല്ലാം പോയിത്തുടങ്ങിയിരുന്നു…. പുറകെ വേദന കടിച്ചമർത്തി പോകാൻ തുടങ്ങിയ ബോബിയെ നന്ദൻ വിളിച്ചു ….
“ബോബി………. ഇപ്പോൾ ഈ കഴിഞ്ഞ പ്രശ്നങ്ങളിൽ എവിടെങ്കിലും നിന്റെ തല ഉണ്ടെന്നു ഞാൻ അറിഞ്ഞാൽ, പിന്നെ മറ്റൊരു ഐഡിയ ആലോചിക്കാൻ നിനക്ക് കഴിയാതെ വരും……. ഓർത്തു വച്ചോ….. ”
ബോബി ഒന്നും പറയാതെ തിരിഞ്ഞു നടന്നു…
എല്ലാവരും കണ്ണിൽ നിന്നും മറഞ്ഞതോടെ നന്ദൻ ആര്യയ്ക്ക് നേരെ തിരിഞ്ഞു…
“അമ്മൂ…. ”
നന്ദന്റെ ആർദ്രമായ വിളികേട്ട് അവളിൽ അടക്കിവച്ചിരുന്ന സങ്കടം എല്ലാം ഒരു പൊട്ടിക്കരച്ചിൽ ആയി രൂപാന്തരപ്പെട്ടു…..
കരഞ്ഞു കൊണ്ട് നിലത്തേക്കിരുന്ന അവളെ നന്ദൻ പിടിച്ചെഴുനേല്പിച്ചു, തോളിൽ കയ്യിട്ട് തന്നോട് ചേർത്ത് ഗ്രൗണ്ടിലേക്ക് നടന്നു…
“അമ്മൂസെ……. നീ സങ്കടപ്പെടേണ്ട….. സത്യം നമുക്കറിയാമല്ലോ… പിന്നെ ആ ഫോൺ……അത് നമ്മുടെ കയ്യിൽ ഉണ്ടല്ലോ…. അത് നമുക്ക് നശിപ്പിച്ചു കളയാം….. ടെൻഷൻ വേണ്ടാട്ടൊ….”
നന്ദൻ പറഞ്ഞതെല്ലാം കേട്ടുവെങ്കിലും ആര്യ ആകെ തകർന്നു പോയിരുന്നു…. ഇത് മനസിലാക്കിയ നന്ദൻ അവളെ ഒന്നുകൂടി തന്നിലേക്കു ചേർത്തണച്ചു…
❤️❤️❤️❤️❤️
Super story
Onnum parayaanilla
Ooro part kazhiyumbozhum suspense adiche marikunnu
I love their relationship
താങ്ക്യൂ ഡിയർ ❤❤??????????
ചെമ്പരത്തി,
രണ്ടു പാർട്ടും കൂടി ഇന്നാണ് വായിച്ചത്, പഴയത് പോലെ ആക്റ്റീവ് ആകാൻ സാധിക്കാത്തതിൽ പരിഭവിക്കരുത്. ഇത് പൂർണമായും വായിച്ചിരിക്കും എന്നൊരു ഉറപ്പുമാത്രം നൽകുന്നു.
കഥ അതി മനോഹരമായി മുന്നോട്ട് പോകുന്നു, ഇപ്രാവശ്യത്തെ ട്വിസ്റ്റ് സൂപ്പർ ആയിരുന്നു, എന്തായാലും വരും ഭാഗങ്ങളിൽ മനസ്സിൽ തങ്ങി നിൽക്കുന്ന കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത ലഭിക്കും എന്ന് കരുതാം അല്ലേ?
ബ്രോ നിങ്ങളുടെ എഴുത്ത് സൂപ്പർ ആണ്, യാതൊരു ലാഗും ഇല്ലാതെ വായിച്ചു പോകാൻ പറ്റുന്നത് ആണ്.
അപ്പോൾ തുടർ ഭാഗത്തിനായി കാത്തിരിക്കാം..
ഒത്തിരിയേറെ സ്‌നേഹം പ്രിയ ജ്വാല….
പഠിക്കുന്ന കാലത്തോ പഠിപ്പിച്ചു കൊണ്ടിരുന്ന കാലത്തോ ഒന്നും തോന്നാത്തിരുന്ന ഒരു വിഷയം ആണ് എഴുത്ത്….പക്ഷെ സ്വപ്നത്തിൽ പോലും ചിന്തിക്കാതെ ആണ് ഈ എഴുത്തിന്റെ ലോകത്തു എത്തിപ്പെട്ടത്…. കുറച്ചു പേരെങ്കിലും ഇത് ഇഷ്ടപ്പെടുന്നുണ്ടെന്നു അറിഞ്ഞപ്പോൾ ഉണ്ടായ ഒരു സന്തോഷം….. അത് പറഞ്ഞറിയിക്കാൻ വയ്യ….. 2പാർട്ടുകൾ കൂടി പെട്ടന്ന് തരും… അത് കഴിഞ്ഞാൽ കുറച്ചു ഗ്യാപ് വരും…. ഒരാക്സിഡന്റ്റും വേറെ കുറെ പ്രശ്ങ്ങളും കൂടി വന്നതിനാൽ മൂഡ് മൊത്തം മാറിപ്പോയി….. എങ്കിലും പഴയ പോലെ തിരിച്ചു വരാൻ ശ്രമിക്കുന്നുണ്ട്
സ്നേഹപൂർവ്വം
???ചെമ്പരത്തി ???
❤❤❤
???
❤️❤️❤️❤️❤️❤️❤️
?????
?????
രാജ നുണയൻ….. താങ്കൾ എനിക്കായി ഒരു കമന്റ്……. വിശ്വസിക്കാൻ പറ്റുന്നില്ല……. ഒത്തിരി സന്തോഷം….????❤❤
ഇൗ ഭാഗവും വളരെ ഇഷ്ടപ്പെട്ടു
നന്ദൻ അവിടെ കിടന്ന് കിട്ടിയ ഫോൺ ചെക്ക് ചെയ്തില്ലേ അത് ആരുടെ ഫോൺ ആണെന്ന് അവൻ നോക്കിയില്ലേ??
അ പ്രിയക്ക് ഒരു അടിയുടെ കുറവ് ഉണ്ടായിരുന്നു അത് നന്ദൻ തന്നെ കൊടുതുവല്ലോ സന്തോഷം ആയി.നന്ദൻ എന്തോ പണി പ്ലാൻ ചെയ്യുന്നു എന്ന് തോന്നുന്നു?
ഇനി ഉള്ള ഭാഗങ്ങൾ ഇതേപോലെ മികച്ച രീതിയിൽ തന്നെ മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു♥️♥️
താങ്ക്യൂ…..???? ഒന്ന് രണ്ടു പാർട്ടുകൾ കൂടി ഞാൻ വേഗത്തിൽ തരാം…. അത് കഴിഞ്ഞാൽ കുറച്ചു താമസം വരും… കാരണം ഇത്രയും ഭാഗങ്ങൾ എഴുതി പൂർത്തിയാക്കിയവ ആണ്…. എങ്കിലും മുഷിപ്പിക്കാതെ വേഗത്തിൽ തരാൻ പരമാവധി ശ്രമിക്കും
എല്ലാത്തിന്റെയും മറുപടി ഉടനെ വരൂട്ടോ….?
കാത്തിരിക്കുന്നു?
?????
❤❤???????
?????
❤❤❤❤♥??
2nd ?
Wow??????????
❤
❤❤❤❤????