പ്രിയ ആകെ തകർന്നതുപോലെ, കരഞ്ഞുകൊണ്ട് തന്റെ തോളിലേക്ക് ചാഞ്ഞത് കണ്ട അവളുടെ അച്ഛന്റെ മുഖത്തേക്ക് തന്നെ ഭസ്മീകരിക്കാൻ ഉള്ള കോപം ഇരച്ചു കയറുന്നത് നന്ദൻ കണ്ടു… ഒന്നു പതറിയ അവൻ വേഗം, തല കുനിച്ചു കരഞ്ഞു കൊണ്ട് നിന്ന ആര്യയെ വിട്ട് പ്രിയക്കരികിലേക്കു ചെന്നു……
“പ്രിയാ……ഞാൻ പറയുന്നത് ഒന്നു കേൾക്കു…..”
കരഞ്ഞുകൊണ്ട് നിന്ന പ്രിയ പെട്ടന്ന് നന്ദനോട് പൊട്ടിത്തെറിച്ചു….
” എനിക്കൊന്നും കേൾക്കണ്ട…… ഇത്രയും നാൾ ഞാനും വിചാരിച്ചതു നിങ്ങൾ തമ്മിൽ ഫ്രണ്ട്ഷിപ് മാത്രമേ ഉള്ളൂ എന്നാണ്….എന്നാൽ ഇന്ന് മനസിലായി ഫ്രണ്ട്ഷിപ് എന്നത് നിങ്ങൾക്ക് മറ്റുള്ളവരുടെ കണ്ണിൽ പൊടിയിടാൻ ഉള്ള ഒരു മറ മാത്രമായിരുന്നു എന്ന്….. രണ്ടുപേരും കൂടി നാടകം കളിച്ചു എല്ലാവരെയും പറ്റിക്കുക ആയിരുന്നില്ലേ ഇത്രയും നാളും……????? ”
“പ്രിയ സൂക്ഷിച്ചു സംസാരിക്കണം…… അനാവശ്യം പറയരുത്…. ”
നന്ദൻ ദേഷ്യത്തിൽ അവൾക്കു നേരെ കൈ ചൂണ്ടി… ”
“അപ്പോൾ നിങ്ങൾക്ക് എന്ത് വേണമെങ്കിലും കാണിക്കാം അല്ലെ……..ഞങ്ങൾ ഇപ്പോൾ വന്നത് കൊണ്ട് ഇത് ഇവിടെ വച്ചു നിന്നു ആരുമില്ലാത്തപ്പോൾ എന്തൊക്കെ……….. ”
പ്രിയ പറഞ്ഞു പൂർത്തിയാക്കുന്നതിനു മുൻപേ, പടക്കം പൊട്ടുന്ന ഒച്ചയിൽ, നന്ദന്റെ കൈത്തലം പ്രിയയുടെ ഇടതു കാരണം പുകച്ചിരുന്നു…..
“ടാ…… നീ എന്റെ മോളെ തല്ലുന്നോ……. ”
പ്രിയയുടെ അച്ഛൻ ചാടി നന്ദന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു….
” അവൾ പറഞ്ഞതിന്റെ മറുപടി ആണ് അവൾക്കു കിട്ടിയത്……അതിനു എന്റെ മെക്കിട്ട് കേറാൻ നിൽക്കണ്ട….. ”
നന്ദൻ അയാളുടെ കൈ തട്ടിമാറ്റിക്കൊണ്ട് പറഞ്ഞു.
“അപ്പോൾ….. ഞങ്ങൾ കണ്ടതൊക്കെ മായ ആയിരിക്കും അല്ലെ നന്ദൻ…..??”
കൂട്ടത്തിൽ നിന്നവരാരോ വിളിച്ചു ചോദിച്ചു….
❤️❤️❤️❤️❤️
Super story
Onnum parayaanilla
Ooro part kazhiyumbozhum suspense adiche marikunnu
I love their relationship
താങ്ക്യൂ ഡിയർ ❤❤??????????
ചെമ്പരത്തി,
രണ്ടു പാർട്ടും കൂടി ഇന്നാണ് വായിച്ചത്, പഴയത് പോലെ ആക്റ്റീവ് ആകാൻ സാധിക്കാത്തതിൽ പരിഭവിക്കരുത്. ഇത് പൂർണമായും വായിച്ചിരിക്കും എന്നൊരു ഉറപ്പുമാത്രം നൽകുന്നു.
കഥ അതി മനോഹരമായി മുന്നോട്ട് പോകുന്നു, ഇപ്രാവശ്യത്തെ ട്വിസ്റ്റ് സൂപ്പർ ആയിരുന്നു, എന്തായാലും വരും ഭാഗങ്ങളിൽ മനസ്സിൽ തങ്ങി നിൽക്കുന്ന കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത ലഭിക്കും എന്ന് കരുതാം അല്ലേ?
ബ്രോ നിങ്ങളുടെ എഴുത്ത് സൂപ്പർ ആണ്, യാതൊരു ലാഗും ഇല്ലാതെ വായിച്ചു പോകാൻ പറ്റുന്നത് ആണ്.
അപ്പോൾ തുടർ ഭാഗത്തിനായി കാത്തിരിക്കാം..
ഒത്തിരിയേറെ സ്‌നേഹം പ്രിയ ജ്വാല….
പഠിക്കുന്ന കാലത്തോ പഠിപ്പിച്ചു കൊണ്ടിരുന്ന കാലത്തോ ഒന്നും തോന്നാത്തിരുന്ന ഒരു വിഷയം ആണ് എഴുത്ത്….പക്ഷെ സ്വപ്നത്തിൽ പോലും ചിന്തിക്കാതെ ആണ് ഈ എഴുത്തിന്റെ ലോകത്തു എത്തിപ്പെട്ടത്…. കുറച്ചു പേരെങ്കിലും ഇത് ഇഷ്ടപ്പെടുന്നുണ്ടെന്നു അറിഞ്ഞപ്പോൾ ഉണ്ടായ ഒരു സന്തോഷം….. അത് പറഞ്ഞറിയിക്കാൻ വയ്യ….. 2പാർട്ടുകൾ കൂടി പെട്ടന്ന് തരും… അത് കഴിഞ്ഞാൽ കുറച്ചു ഗ്യാപ് വരും…. ഒരാക്സിഡന്റ്റും വേറെ കുറെ പ്രശ്ങ്ങളും കൂടി വന്നതിനാൽ മൂഡ് മൊത്തം മാറിപ്പോയി….. എങ്കിലും പഴയ പോലെ തിരിച്ചു വരാൻ ശ്രമിക്കുന്നുണ്ട്
സ്നേഹപൂർവ്വം
???ചെമ്പരത്തി ???
❤❤❤
???
❤️❤️❤️❤️❤️❤️❤️
?????
?????
രാജ നുണയൻ….. താങ്കൾ എനിക്കായി ഒരു കമന്റ്……. വിശ്വസിക്കാൻ പറ്റുന്നില്ല……. ഒത്തിരി സന്തോഷം….????❤❤
ഇൗ ഭാഗവും വളരെ ഇഷ്ടപ്പെട്ടു
നന്ദൻ അവിടെ കിടന്ന് കിട്ടിയ ഫോൺ ചെക്ക് ചെയ്തില്ലേ അത് ആരുടെ ഫോൺ ആണെന്ന് അവൻ നോക്കിയില്ലേ??
അ പ്രിയക്ക് ഒരു അടിയുടെ കുറവ് ഉണ്ടായിരുന്നു അത് നന്ദൻ തന്നെ കൊടുതുവല്ലോ സന്തോഷം ആയി.നന്ദൻ എന്തോ പണി പ്ലാൻ ചെയ്യുന്നു എന്ന് തോന്നുന്നു?
ഇനി ഉള്ള ഭാഗങ്ങൾ ഇതേപോലെ മികച്ച രീതിയിൽ തന്നെ മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു♥️♥️
താങ്ക്യൂ…..???? ഒന്ന് രണ്ടു പാർട്ടുകൾ കൂടി ഞാൻ വേഗത്തിൽ തരാം…. അത് കഴിഞ്ഞാൽ കുറച്ചു താമസം വരും… കാരണം ഇത്രയും ഭാഗങ്ങൾ എഴുതി പൂർത്തിയാക്കിയവ ആണ്…. എങ്കിലും മുഷിപ്പിക്കാതെ വേഗത്തിൽ തരാൻ പരമാവധി ശ്രമിക്കും
എല്ലാത്തിന്റെയും മറുപടി ഉടനെ വരൂട്ടോ….?
കാത്തിരിക്കുന്നു?
?????
❤❤???????
?????
❤❤❤❤♥??
2nd ?
Wow??????????
❤
❤❤❤❤????