നിഴലായ് അരികെ -10 [ചെമ്പരത്തി] 360

പുറകിലെത്തിയ നന്ദൻ, മങ്ങിയ വെളിച്ചത്തിൽ ഒരാൾ എഴുന്നേറ്റു ഓടുന്നത് കണ്ട് പുറകേയോടി… അയാൾ ഓട്ടത്തിനിടയിൽ മൊബൈലിലെ ടോർച് ഓണക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു….

 

ഓടി ഒപ്പം എത്തിയ നന്ദൻ അയാളുടെ പിന് കഴുത്തിൽ ആഞ്ഞടിച്ചു…. നില തെറ്റിയ അയാൾ മുഖമടിച്ചു നിലത്തേക്ക് വീണു… അയാളുടെ കയ്യിൽ നിന്നും തെറിച്ചു വീണ ഫോൺ അവൻ ചാടിയെടുത്തു പാന്റിന്റെ കീശയിൽ താഴ്ത്തി…..

 

എഴുന്നേറ്റ അയാളുടെ മുഖം തൂവാല കൊണ്ട് മറച്ചിരുന്നത് മങ്ങിയ വെളിച്ചത്തിൽ നന്ദൻ കണ്ടു….

“നന്ദാ…. ”

കരഞ്ഞു കൊണ്ടുള്ള ആര്യയുടെ വിളി കേട്ട നന്ദൻ ഒരു നിമിഷം തിരിഞ്ഞു നോക്കി.

എതിരാളിക്ക് ആ ഒരു നിമിഷം ധാരാളം ആയിരുന്നു…. നന്ദനെ തള്ളിയിട്ടു അയാൾ ഇരുട്ടിലേക്ക് ഓടി മറഞ്ഞു…..

 

നന്ദൻ വേഗം ആര്യയുടെ അടുത്തേക്ക് ഓടിയെത്തി……

“നന്ദാ…ആരോ ന്റെ ഫോട്ടോ……..”

ബാക്കി പറയാൻ കഴിയാതെ അവൾ നിന്നുകരഞ്ഞു കൊണ്ട് അവൾ നന്ദനെ ചുറ്റിപ്പിടിച്ചു ….

അവളുടെ ശരീരത്തിന്റെ വിറയലും , ചുറ്റിപ്പിടിച്ചിരിക്കുന്ന കൈകളുടെ മുറുക്കവും അറിഞ്ഞ നന്ദന് അവളുടെ പേടിയുടെ ആഴം മനസ്സിലായിരുന്നു…

 

“ഒന്നൂല്ല അമ്മൂ….. അവന്റെ ഫോൺ എന്റെ കയ്യിൽ കിട്ടിയിട്ടുണ്ട്…..നീ പേടിക്കേണ്ടട്ടോ…”

 

അവൻ പതിയെ അവളുടെ തലയിൽ തലോടി….

 

പെട്ടന്ന് ഒരു ക്യാമറ ഫ്ലാഷ് മിന്നിമറഞ്ഞതു കണ്ട ഇരുവരും ഞെട്ടിത്തിരിഞ്ഞു……..

 

ഞെട്ടിത്തിരിഞ്ഞ ഇരുവരും, അങ്ങോട്ട് എത്തുന്നവരെ കണ്ടു അകന്നുമാറി.

 

“അപ്പോൾ   ഇതാണ് നിങ്ങളുടെ   ഫ്രണ്ട്ഷിപ് അല്ലെ…?? രാത്രി, ആരും ഇല്ലാത്തിടത്തു വന്നിട്ട് കെട്ടിപ്പുണർന്നു നിൽക്കുന്നതിനെയും ചിലപ്പോൾ ‘ഫ്രണ്ട്ഷിപ് ‘ എന്ന്  നിർവചിക്കേണ്ടി വരും അല്ലെ നന്ദൻ ………. സാറേ….???

 

ചോദിച്ചുകൊണ്ട് മുന്നോട്ട്‌ വന്ന ബോബിയുടെ  ചുണ്ടിൽ വിരിഞ്ഞ പുശ്ചച്ചിരിയും, കഴുത്തിൽ തൂക്കിയ ക്യാമറയും കണ്ട നന്ദന്റെ മനസ്സിൽ  മിന്നൽ പോലൊന്ന് കടന്നുപോയി….

 

23 Comments

  1. ❤️❤️❤️❤️❤️

  2. Super story
    Onnum parayaanilla
    Ooro part kazhiyumbozhum suspense adiche marikunnu
    I love their relationship

    1. ചെമ്പരത്തി

      താങ്ക്യൂ ഡിയർ ❤❤??????????

  3. ചെമ്പരത്തി,
    രണ്ടു പാർട്ടും കൂടി ഇന്നാണ് വായിച്ചത്, പഴയത് പോലെ ആക്റ്റീവ് ആകാൻ സാധിക്കാത്തതിൽ പരിഭവിക്കരുത്. ഇത് പൂർണമായും വായിച്ചിരിക്കും എന്നൊരു ഉറപ്പുമാത്രം നൽകുന്നു.
    കഥ അതി മനോഹരമായി മുന്നോട്ട് പോകുന്നു, ഇപ്രാവശ്യത്തെ ട്വിസ്റ്റ്‌ സൂപ്പർ ആയിരുന്നു, എന്തായാലും വരും ഭാഗങ്ങളിൽ മനസ്സിൽ തങ്ങി നിൽക്കുന്ന കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത ലഭിക്കും എന്ന് കരുതാം അല്ലേ?
    ബ്രോ നിങ്ങളുടെ എഴുത്ത് സൂപ്പർ ആണ്, യാതൊരു ലാഗും ഇല്ലാതെ വായിച്ചു പോകാൻ പറ്റുന്നത് ആണ്.
    അപ്പോൾ തുടർ ഭാഗത്തിനായി കാത്തിരിക്കാം..

    1. ചെമ്പരത്തി

      ഒത്തിരിയേറെ സ്‌നേഹം പ്രിയ ജ്വാല….
      പഠിക്കുന്ന കാലത്തോ പഠിപ്പിച്ചു കൊണ്ടിരുന്ന കാലത്തോ ഒന്നും തോന്നാത്തിരുന്ന ഒരു വിഷയം ആണ് എഴുത്ത്….പക്ഷെ സ്വപ്നത്തിൽ പോലും ചിന്തിക്കാതെ ആണ് ഈ എഴുത്തിന്റെ ലോകത്തു എത്തിപ്പെട്ടത്…. കുറച്ചു പേരെങ്കിലും ഇത് ഇഷ്ടപ്പെടുന്നുണ്ടെന്നു അറിഞ്ഞപ്പോൾ ഉണ്ടായ ഒരു സന്തോഷം….. അത് പറഞ്ഞറിയിക്കാൻ വയ്യ….. 2പാർട്ടുകൾ കൂടി പെട്ടന്ന് തരും… അത് കഴിഞ്ഞാൽ കുറച്ചു ഗ്യാപ് വരും…. ഒരാക്സിഡന്റ്റും വേറെ കുറെ പ്രശ്ങ്ങളും കൂടി വന്നതിനാൽ മൂഡ് മൊത്തം മാറിപ്പോയി….. എങ്കിലും പഴയ പോലെ തിരിച്ചു വരാൻ ശ്രമിക്കുന്നുണ്ട്

      സ്നേഹപൂർവ്വം

      ???ചെമ്പരത്തി ???

  4. നിധീഷ്

    ❤❤❤

    1. ചെമ്പരത്തി

      ???

  5. ❤️❤️❤️❤️❤️❤️❤️

    1. ചെമ്പരത്തി

      ?????

    1. ചെമ്പരത്തി

      രാജ നുണയൻ….. താങ്കൾ എനിക്കായി ഒരു കമന്റ്‌……. വിശ്വസിക്കാൻ പറ്റുന്നില്ല……. ഒത്തിരി സന്തോഷം….????❤❤

  6. ഇൗ ഭാഗവും വളരെ ഇഷ്ടപ്പെട്ടു
    നന്ദൻ അവിടെ കിടന്ന് കിട്ടിയ ഫോൺ ചെക്ക് ചെയ്തില്ലേ അത് ആരുടെ ഫോൺ ആണെന്ന് അവൻ നോക്കിയില്ലേ??
    അ പ്രിയക്ക്‌ ഒരു അടിയുടെ കുറവ് ഉണ്ടായിരുന്നു അത് നന്ദൻ തന്നെ കൊടുതുവല്ലോ സന്തോഷം ആയി.നന്ദൻ എന്തോ പണി പ്ലാൻ ചെയ്യുന്നു എന്ന് തോന്നുന്നു?
    ഇനി ഉള്ള ഭാഗങ്ങൾ ഇതേപോലെ മികച്ച രീതിയിൽ തന്നെ മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു♥️♥️

    1. ചെമ്പരത്തി

      താങ്ക്യൂ…..???? ഒന്ന് രണ്ടു പാർട്ടുകൾ കൂടി ഞാൻ വേഗത്തിൽ തരാം…. അത് കഴിഞ്ഞാൽ കുറച്ചു താമസം വരും… കാരണം ഇത്രയും ഭാഗങ്ങൾ എഴുതി പൂർത്തിയാക്കിയവ ആണ്…. എങ്കിലും മുഷിപ്പിക്കാതെ വേഗത്തിൽ തരാൻ പരമാവധി ശ്രമിക്കും

      1. ചെമ്പരത്തി

        എല്ലാത്തിന്റെയും മറുപടി ഉടനെ വരൂട്ടോ….?

      2. കാത്തിരിക്കുന്നു?

    1. ചെമ്പരത്തി

      ❤❤???????

  7. MRIDUL K APPUKKUTTAN

    ?????

    1. ചെമ്പരത്തി

      ❤❤❤❤♥??

  8. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    2nd ?

    1. ചെമ്പരത്തി

      Wow??????????

  9. ഫാൻഫിക്ഷൻ

    1. ചെമ്പരത്തി

      ❤❤❤❤????

Comments are closed.