നിഴലായ് അരികെ -10 [ചെമ്പരത്തി] 360

ഒരു തെറ്റും ചെയ്യാതെ ഇങ്ങനെ ഒരു അപമാനം നേരിട്ടതും , ആര്യയുടെ  ഭാവിയെ കൂടി ഇത് ബാധിക്കും എന്നതും,  ഏതൊരു പ്രതിസന്ധിയിലും പതറാതെ നിന്നിരുന്ന  നന്ദനെ ഉലച്ചിരുന്നു…..

 

നന്ദൻ ഓഫീസിലേക്ക് പോയെങ്കിലും പെട്ടന്ന് തന്നെ തിരിച്ചെത്തി….. നോട്ടീസ് ബോർഡിലെ ഫോട്ടോ ആരോ മാറ്റിയിരിന്നു…

 

ആദ്യ അവറിൽ ഇരുവരും ക്ലാസ്സുകളിൽ പോയില്ല….ആകെ തകർന്നു പോയ  ആര്യയെ എങ്ങനെ ആശ്വസിപ്പിക്കും എന്ന സന്ദേഹത്തിൽ ആയിരുന്നു നന്ദൻ….

 

“അമ്മൂ…… അമ്മൂസെ ….. ”

അവൻ പതിയെ വിളിച്ചുവെങ്കിലും അവൾ തല ഉയർത്തിയില്ല…..

എങ്കിലും അവളുടെ തേങ്ങൽ ശരീരത്തിന്റെ ഉലച്ചിലിലൂടെ നന്ദന് മനസിലായി..

 

“അമ്മൂ…നീ വിഷമിക്കാതെ ഇരിക്ക്… നമുക്കറിയാം നമ്മൾ എന്താണെന്നും എങ്ങനെയാണെന്നും……. ഏതു സാഹചര്യത്തിലും ബോൾഡ് ആയി നിൽക്കുന്ന നീയാണോ അമ്മൂ ഇങ്ങനെ……….തൊട്ടാവാടി പോലെ….. പോയി പണി നോക്കാൻ പറ ഇവരോട്……. ”

 

“ഞാൻ കാരണം നിനക്കും കൂടി…………”

പറഞ്ഞു തീർക്കുന്നതിന് മുൻപേ മുള ചീന്തും പോലെ അവൾ പൊട്ടിക്കരഞ്ഞു…ശബ്ദം പുറത്തു വരാതിരിക്കാൻ അവൾ വേഗം സാരിത്തുമ്പ് കടിച്ചു പിടിച്ചു….

 

“അമ്മൂ….. ”

നന്ദൻ അവളെ ശാസന സ്വരത്തിൽ വിളിച്ചു…

 

“നീയെന്താ പറഞ്ഞു വരുന്നത്….??…. ഓർമ വച്ച കാലം മുതൽ ഇന്നുവരെ ഏതൊരു പ്രശ്നങ്ങളെയും നമ്മൾ ഒരുമിച്ചാണ് നേരിട്ടത്…. ഇതും അങ്ങിനെ തന്നെ ആയിരിക്കും…. പിന്നെ ഇപ്പോൾ ഈ കണ്ടതല്ല സത്യം എന്ന് വൈകാതെ എല്ലാവർക്കും മനസിലാകും…. അത് വരെ നമ്മൾ മറ്റുള്ളവർക്ക് ഒരു കാഴ്ചവസ്തു ആയിരിക്കും…. അത് വരെ നമ്മൾ തകർന്നു പോകാതെ നിൽക്കണം…… നിന്നെ പറ്റൂ…. ഈ ആഴ്ച കൊണ്ട് ക്ലാസ്സ്‌ തീരുമല്ലോ….. തല്ക്കാലം പിന്നെ ആരെയും ഫേസ് ചെയ്യണ്ടല്ലോ….. അതിനുള്ളിൽ നമുക്കിതിനൊരു തീരുമാനം ഉണ്ടാക്കാം…. “

23 Comments

  1. ❤️❤️❤️❤️❤️

  2. Super story
    Onnum parayaanilla
    Ooro part kazhiyumbozhum suspense adiche marikunnu
    I love their relationship

    1. ചെമ്പരത്തി

      താങ്ക്യൂ ഡിയർ ❤❤??????????

  3. ചെമ്പരത്തി,
    രണ്ടു പാർട്ടും കൂടി ഇന്നാണ് വായിച്ചത്, പഴയത് പോലെ ആക്റ്റീവ് ആകാൻ സാധിക്കാത്തതിൽ പരിഭവിക്കരുത്. ഇത് പൂർണമായും വായിച്ചിരിക്കും എന്നൊരു ഉറപ്പുമാത്രം നൽകുന്നു.
    കഥ അതി മനോഹരമായി മുന്നോട്ട് പോകുന്നു, ഇപ്രാവശ്യത്തെ ട്വിസ്റ്റ്‌ സൂപ്പർ ആയിരുന്നു, എന്തായാലും വരും ഭാഗങ്ങളിൽ മനസ്സിൽ തങ്ങി നിൽക്കുന്ന കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത ലഭിക്കും എന്ന് കരുതാം അല്ലേ?
    ബ്രോ നിങ്ങളുടെ എഴുത്ത് സൂപ്പർ ആണ്, യാതൊരു ലാഗും ഇല്ലാതെ വായിച്ചു പോകാൻ പറ്റുന്നത് ആണ്.
    അപ്പോൾ തുടർ ഭാഗത്തിനായി കാത്തിരിക്കാം..

    1. ചെമ്പരത്തി

      ഒത്തിരിയേറെ സ്‌നേഹം പ്രിയ ജ്വാല….
      പഠിക്കുന്ന കാലത്തോ പഠിപ്പിച്ചു കൊണ്ടിരുന്ന കാലത്തോ ഒന്നും തോന്നാത്തിരുന്ന ഒരു വിഷയം ആണ് എഴുത്ത്….പക്ഷെ സ്വപ്നത്തിൽ പോലും ചിന്തിക്കാതെ ആണ് ഈ എഴുത്തിന്റെ ലോകത്തു എത്തിപ്പെട്ടത്…. കുറച്ചു പേരെങ്കിലും ഇത് ഇഷ്ടപ്പെടുന്നുണ്ടെന്നു അറിഞ്ഞപ്പോൾ ഉണ്ടായ ഒരു സന്തോഷം….. അത് പറഞ്ഞറിയിക്കാൻ വയ്യ….. 2പാർട്ടുകൾ കൂടി പെട്ടന്ന് തരും… അത് കഴിഞ്ഞാൽ കുറച്ചു ഗ്യാപ് വരും…. ഒരാക്സിഡന്റ്റും വേറെ കുറെ പ്രശ്ങ്ങളും കൂടി വന്നതിനാൽ മൂഡ് മൊത്തം മാറിപ്പോയി….. എങ്കിലും പഴയ പോലെ തിരിച്ചു വരാൻ ശ്രമിക്കുന്നുണ്ട്

      സ്നേഹപൂർവ്വം

      ???ചെമ്പരത്തി ???

  4. നിധീഷ്

    ❤❤❤

    1. ചെമ്പരത്തി

      ???

  5. ❤️❤️❤️❤️❤️❤️❤️

    1. ചെമ്പരത്തി

      ?????

    1. ചെമ്പരത്തി

      രാജ നുണയൻ….. താങ്കൾ എനിക്കായി ഒരു കമന്റ്‌……. വിശ്വസിക്കാൻ പറ്റുന്നില്ല……. ഒത്തിരി സന്തോഷം….????❤❤

  6. ഇൗ ഭാഗവും വളരെ ഇഷ്ടപ്പെട്ടു
    നന്ദൻ അവിടെ കിടന്ന് കിട്ടിയ ഫോൺ ചെക്ക് ചെയ്തില്ലേ അത് ആരുടെ ഫോൺ ആണെന്ന് അവൻ നോക്കിയില്ലേ??
    അ പ്രിയക്ക്‌ ഒരു അടിയുടെ കുറവ് ഉണ്ടായിരുന്നു അത് നന്ദൻ തന്നെ കൊടുതുവല്ലോ സന്തോഷം ആയി.നന്ദൻ എന്തോ പണി പ്ലാൻ ചെയ്യുന്നു എന്ന് തോന്നുന്നു?
    ഇനി ഉള്ള ഭാഗങ്ങൾ ഇതേപോലെ മികച്ച രീതിയിൽ തന്നെ മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു♥️♥️

    1. ചെമ്പരത്തി

      താങ്ക്യൂ…..???? ഒന്ന് രണ്ടു പാർട്ടുകൾ കൂടി ഞാൻ വേഗത്തിൽ തരാം…. അത് കഴിഞ്ഞാൽ കുറച്ചു താമസം വരും… കാരണം ഇത്രയും ഭാഗങ്ങൾ എഴുതി പൂർത്തിയാക്കിയവ ആണ്…. എങ്കിലും മുഷിപ്പിക്കാതെ വേഗത്തിൽ തരാൻ പരമാവധി ശ്രമിക്കും

      1. ചെമ്പരത്തി

        എല്ലാത്തിന്റെയും മറുപടി ഉടനെ വരൂട്ടോ….?

      2. കാത്തിരിക്കുന്നു?

    1. ചെമ്പരത്തി

      ❤❤???????

  7. MRIDUL K APPUKKUTTAN

    ?????

    1. ചെമ്പരത്തി

      ❤❤❤❤♥??

  8. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    2nd ?

    1. ചെമ്പരത്തി

      Wow??????????

  9. ഫാൻഫിക്ഷൻ

    1. ചെമ്പരത്തി

      ❤❤❤❤????

Comments are closed.