നിയോഗം Part II (മാലാഖയുടെ കാമുകൻ) 1191

എന്നിട്ട് എന്റെ കൈ പിടിച്ചു വലിച്ചു ബെഡ്റൂമിലേക്ക് കൊണ്ടുപോയി..

അവൾ കൊച്ചു അലമാര തുറന്നു ഒരു മുണ്ട് എടുത്തു എനിക്ക് തന്നു…

“ഉടുക്ക്.. എന്റെ തന്നെ ആണ്..”

അവൾ അതും പറഞ്ഞു ചിരിച്ചു.. ഞാൻ തിരിഞ്ഞു നിന്ന് വേഷം മാറ്റാൻ പോയപ്പോൾ ആണ് എന്തോ ശബ്ദം കേട്ടത്.. തിരിഞ്ഞു നോക്കിയപ്പോൾ അവൾ നിലത്തു വീണു കിടക്കുന്നു.

“ചാകും നമ്മൾ…”

കുടിച്ചത് മൊത്തം തലയിൽ കയറി ഇതിന്.. എനിക്ക് ചിരി വന്നു..

അലമാര തുറന്നു ഞാൻ ഒരു നൈറ്റി എടുത്തു. ഒരു മടക്കി വച്ച ടവൽ കൂടി എടുത്തു അവളെ ആദ്യം തോർത്തി…

ഞാൻ നൈറ്റി അവളെക്കൊണ്ട് ബലം ആയി ഇടീപ്പിക്കാൻ ശ്രമിച്ചു.. അവൾ എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു..

ഒരു വിധം അവൾക്ക് നനഞ്ഞ സാരി മാറി നൈറ്റി ഇട്ടു കൊടുത്തു..അതിനു ശേഷം ചേർത്ത് നിർത്തി തല തോർത്തി..

“ഞാൻ മരിച്ചു.. ട്രെയിൻ വരുന്നു.. ചാട്….”

അവളുടെ കണ്ണുകൾ കൂമ്പി പോകുന്നു.. എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട്..

ഞാൻ അവളെ ബെഡിലേക്ക് കിടത്തി.. ഞാനും തോർത്തി അവൾ തന്ന മുണ്ട് എടുത്ത് ഉടുത്തു..

അവൾ ചെറുതായി ഉറക്കം പിടിച്ചു തുടങ്ങി…
എനിക്കും നല്ല ക്ഷീണം തോന്നി…

ഞാനും അവളുടെ അടുത്ത് കിടന്നു.. നിദ്രാദേവി വളരെ വേഗം തന്നെ എന്നെ അങ്ങ് കൊണ്ടുപോയി…

***

ഏടത്തിയുടെ പൊട്ടിക്കരച്ചിലും ഒക്കെ കണ്ട അച്ഛൻ ഒന്ന് പകച്ചു..

എന്നാൽ നിമിഷ നേരം കൊണ്ട് അതൊക്കെ മാറി സ്വതവേ ഉള്ള അഹങ്കാരം വന്നു..

“അവൻ എവിടെ പോകാൻ ആണ്? വിശക്കുമ്പോൾ വന്നു കയറിക്കോളും.. ഇതുവരെ എന്റെ ചിലവിൽ അല്ലെ ജീവിച്ചത്? “

അതും പറഞ്ഞു അച്ഛൻ ആകത്തേക്ക് പോയി..

ഏട്ടൻ ഏട്ടത്തിയെ വലിച്ചു പൊക്കി..

“എന്താ കാര്യം?”

അമ്മയോടാണ് ചോദിച്ചത്..

“അവളുടെ വയറ്റിൽ പിന്ന് കുത്തിയതാണ്.. അവൻ ഒന്നും ചെയ്തതൊന്നും അല്ല…”

അമ്മ മുഖം കുനിച്ചു പറഞ്ഞു..

ഏട്ടന്റെ മുഖത്ത് കുറ്റബോധം വന്നു..

“അവൻ തൊട്ടാൽ വിളിച്ചു കരഞ്ഞാൽ മതി എന്ന് ഓതി കൊടുത്തതെല്ലേ തള്ളയും മരുമോളും കൂടി?”

അത് കേട്ടതോടെ ഏട്ടത്തി കരച്ചിൽ നിർത്തി ഏട്ടനെ നോക്കി.. ഏട്ടൻ ഒന്ന് ചിരിച്ചു..

“ഇനി അവൻ വരില്ല.. എനിക്കറിയാം.. ഞാൻ ആണെങ്കിൽ എന്റെ ശവം പോലും നിങ്ങൾക്ക് കിട്ടാത്ത വിധം ഞാൻ പോകുമായിരുന്നു.. അവനെ വഞ്ചിച്ചവർ ആണ് നമ്മൾ എല്ലാം.. സ്വന്തം തള്ളയും എന്റെ ഭാര്യയും വരെ അവനെ ചതിച്ചു….”

“ഞാൻ എന്ത് ചെയ്തു?”

അമ്മ ഏട്ടനെ പകച്ചു നോക്കി..

“തള്ളെ നാണം ഇല്ലേ നിങ്ങൾക്ക്? കല്യാണം കഴിഞ്ഞ ദിവസം തന്നെ.. ? അവൾക്ക് അവനെ ഇഷ്ടമായിരുന്നു.. അവനു അവളെയും.. അതിനിടയിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കി നിങ്ങൾ തന്നെ കാര്യം അറിയാതെ അവനെ തല്ലി…”

“ഞാൻ.. ഞാൻ.. അവനെ നമ്മുടെ വഴിയിൽ വരുത്താൻ… “

“എന്ത് വരുത്താൻ? എന്നിട്ട് ഓടി പോയി കാര്യം എന്താ എന്ന് പോലും ചോദിക്കാതെ അവനെ തല്ലി ഇറക്കിവിട്ടു… അമ്മയും കൊള്ളാം, എന്റെ ഭാര്യയും കൊള്ളാം വന്നുകയറിയ പെണ്ണും കൊള്ളാം..”

അത് പറഞ്ഞു ഏട്ടൻ അകത്തു കയറിപ്പോയി.. ബന്ധുക്കൾ ചിലർ അതൊക്കെ കേട്ടു അവിടെ ഒക്കെ ആയി നിൽക്കുന്നുണ്ടായിരുന്നു..

അന്ന് ആരും ഉറങ്ങിയില്ല.. നേരം വെളുത്തു.. എല്ലാവരും ഹാളിൽ ഉണ്ടായിരുന്നു..

അർച്ചന ഒരു അക്ഷരം പോലും മിണ്ടിയിരുന്നില്ല.. എല്ലാവരും ഓരോരുത്തരെ കുറ്റപ്പെടുത്തി സംസാരിച്ചു..

37 Comments

  1. കൊള്ളാലോ ??

  2. nte friend suggest cheythathaa ee kadha
    koreyokke avan paranju thannittullathaa
    but still
    ith vaayikkumbo vallatha oru feel aanu
    paranju kettathinekkaal adipoli
    orupaad orupaad ishtam aaaaayi
    eagrly waiting for next part

  3. കുറച്ചു കമെന്റുകൾ ഡിലീറ്റ് ചെയ്തിട്ടുണ്ട്. താഴെ ഉള്ള എന്റെ കമന്റ് വായിച്ചാൽ അറിയാമല്ലോ..
    Please understand ?❤️

  4. ഇത് വായിക്കാത്തവർക്ക് വേണ്ടിയും, കൂട്ടുകാർക്ക് ഷെയർ ചെയ്തു കൊടുക്കാനും ആണ് ഇവിടെ ഇട്ടത്. എന്നോട് കുറെ ആളുകൾ റിക്വസ്റ്റ് ചെയ്തതാണ് ഈ കാര്യം.
    മറ്റു സൈറ്റിന്റെ കാര്യം ദയവായി ഇവിടെ പറയാതെ ഇരിക്കുക.. പ്ലീസ്.
    സ്നേഹത്തോടെ ❤️

  5. ഏട്ടാ….?
    അമ്മേടെ കണ്ണ് വെട്ടിച്ചെടുത്തതാണ് ഫോൺ ?
    ഈ കഥക്ക് വായിച്ച് കമെന്റ് ഞാൻ പ്രത്യേകിച്ചിട്ടിടേണ്ടല്ലോ…. ഏത്..

    മീനു ചേച്ചി ഫാൻസ്‌….??

    ഇനി എപ്പോഴേലും കാണാം…??

    സ്നേഹത്തോടെ,

    John Wick?

  6. നിരീക്ഷകൻ

    ഈ മീനാക്ഷിയെ ഞങ്ങൾക്ക് വേണ്ട, ഇവിടെ ഇതിന് ലൈക്ക് കൊടുക്കാൻ ഒന്ന് കൂടെ ആലോചിക്കണം

    1. ശങ്കരഭക്തൻ

      ഇവിടെ censored വേർഷനെ ഇടാൻ പറ്റു അതുകൊണ്ടാണ്

    2. Bro ee sitinte rules kudi nokende. Ivide matram vaaykunavar undavum. Avarkoke vendita ingane edit cheythath. So please understand

    3. ലൈക് കിട്ടാൻ അല്ല ഇവിടെ ഇട്ടത്. ഫാമിലി, പെൺകൂട്ടുകാർക്ക് ഒക്കെ ഷെയർ ചെയ്യാൻ വേണ്ടി ആണ്. പ്ലീസ്

  7. നിയോഗം ഇവിടെ വന്ന് തുടങ്ങിയോ, പൊളി?
    എല്ലാരും വായിക്കട്ടെ???

  8. മച്ചാൻമാരെ നല്ല പ്രണയ കഥകൾ suggest ചെയ്യുമോ.പ്രത്യേകിച്ചു യുവാവ് ആയ കോളേജ് അധ്യാപകനും അയാൾ പഠിപ്പിക്കുന്ന ക്ലാസ്സിലെ പെണ്കുട്ടിയും തമ്മിലെ പ്രണയ കഥകൾ.ഇവർ തമ്മിൽ ഉടക്കും പിന്നെയുള്ള അടുപ്പവും ഒക്കെ അടങ്ങിയ കഥ വല്ലതും ഉണ്ടോ

    1. Adhyapikan illa. Vere oranam und. Ente katha vaaycho .?
      Pinne ningal paranjath pole angane oru penn kanal enn paranja Katha und.

    2. ശങ്കരഭക്തൻ

      ഓണകല്യാണം ബൈ ആദിദേവ്

  9. Original storyo. Vaayk bro thudangiyatullu. Apozhekum enganeya story oke ariya

    1. Niyogam original kk und..!✌?

      1. Shari bro arinjilla. Thank you ketto

      2. എംകെയുടെ അനിയത്തിയോടോ ബാലാ….???

        Ok bie…..?

        1. അറിഞ്ഞിരുന്നില്ല മുത്തെ…!

          ഈ സൈറ്റിൽ ഞാൻ പുതിയതാണ്.

          ഇപ്പൊ ഞാൻ ശശി ആയി ല്ലേ..??

          Ok bei..!?

  10. Oru paavam snehithan

    Eatha ithinte orginal story

  11. Oru paavam snehithan

    Eatha ithinte orginal story

    1. ഒറിജിനൽ വേർഷൻ മറ്റൊരു സൈറ്റിൽ ഉണ്ട്. But this one is good

  12. ?????✌?

  13. MRIDUL K APPUKKUTTAN

    ??????

    ഏജ്ജലിക്ക് ബ്യൂട്ടിയിൽ ഈ സിഗ്നലിൽ വണ്ടി കെടക്കുന്ന കാര്യമല്ലെ പറയുന്നത് (റോക്കിന് പുതിയ ബൈക്ക് മേടിച്ച് കൊടുത്ത് ചേച്ചിയേ കൊണ്ട് പോകുന്നത്)

    1. ശങ്കരഭക്തൻ

      അതെ

  14. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️

  15. സസ്പെൻസുകൾ നിറഞ്ഞ കഥ കൊള്ളാം അടുത്ത പാർട്ടുകൾ വേഗത്തിൽ പോരട്ടെ കാത്തിരിക്കുന്നു

    1. Oru paavam snehithan

      Next part udan pratheekshikunnu

      1. കഴിവതും നാളെ ഉണ്ടാകും

  16. ❣️❣️

  17. Abdul fathah malabari

    ബ്രോ അടുത്ത സീസൺ എന്ന് വരും

Comments are closed.