നിയോഗം Part II (മാലാഖയുടെ കാമുകൻ) 1182

Views : 125776

***

ഞാൻ പറഞ്ഞു തീർന്നപ്പോൾ മീനാക്ഷി എന്നെ നോക്കി ഇരുന്നു.. അവളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു..

“ആരും ഇല്ലാത്തതാണ് നല്ലത് എന്ന് എനിക്ക് തോന്നുന്നു റോഷൻ.. എന്നെപോലെ…”

അവൾ മെല്ലെ പറഞ്ഞു..

ഞാൻ മറുപടി ഒന്നും പറഞ്ഞില്ല..

“പിന്നെ.. നീ ചാകേണ്ടവൻ ഒന്നും അല്ല.. ജീവിച്ചു കാണിച്ചു കൊടുക്കണം.. “

അവൾ എന്റെ കവിളിൽ തലോടി.. എന്നിട്ട് എന്റെ കൈ പിടിച്ചു അവളുടെ നെഞ്ചത്തു വച്ചു..

“ഞാൻ ഉണ്ടാകും കൂടെ…”

എനിക്ക് അത് കേട്ടപ്പോൾ വലിയ ആശ്വാസം തോന്നി..

വലിയ പരിചയം ഇല്ലെങ്കിലും അവൾ വേണ്ടപെട്ടവൾ ആയി മാറിയിരുന്നു.. അവൾക്കും അങ്ങനെ തന്നെ എന്ന് തോന്നി..

“അവൻ ചത്തിട്ടുണ്ടാകുമോ?”

ഞാൻ അവളോട് ചോദിച്ചു..

“ഇല്ല.. ജീവിക്കും.. ട്രെയിൻ ഇടിച്ചാൽ ആന വരെ ചാകും ചെക്കാ.. പിന്നെയാണോ മനുഷ്യൻ?”

“അത് ശരിയാണ്.. ഇനി നമ്മൾ കൊന്നു എന്ന് പോലീസ് പറയുമോ ?”

“നമ്മൾ അവന്റെ ദേഹത്ത് പോലും തൊട്ടിട്ടില്ല.. എന്നാലും ഇന്നലെ ഞാൻ ഇവിടെ നിന്നും ഇറങ്ങി ഓടുമ്പോൾ നോക്കി നിന്ന ആളുകൾ ഉണ്ട്… അവർ ചിലപ്പോൾ ഞാൻ കൊന്നതാണെന്നു പറയും.. കുറച്ചു ആണുങ്ങൾ ഉണ്ട് ഇവിടെ എന്റെ പുറകെ…. “

അവൾ എന്റെ മുഖത്ത് നോക്കി..

ഞാൻ ഒന്ന് ചിരിച്ചു..

“എന്ത് കണ്ടിട്ടാ ഇളിക്കുന്നത്? സീരിയസ് ആയിട്ട് പറയുമ്പോൾ നീ ഒരുമാതിരി…..”

അവൾക്ക് ദേഷ്യം വന്നു..

“എന്ത് കണ്ടിട്ടാ അവന്മാർ നിന്റെ പുറകെ എന്ന് ആലോചിച്ചത് ആണ്..”

അവൾ എന്നെ നീരസത്തോടെ നോക്കി..

“പിണങ്ങേണ്ട… നീ സുന്ദരി ആയത് കൊണ്ടാണ് ഇവന്മാർ നിന്റെ പുറകെ ഇങ്ങനെ.. ഡോണ്ട് ബി സില്ലി…”

അത് കേട്ടപ്പോൾ അവൾ എന്നെ കണ്ണുകൾ ഉയർത്തി ഒന്ന് നോക്കി.. ഒരു കൊച്ചു പുഞ്ചിരി…

“അറിയുന്ന ഒരു പൊലീസുകാരി ഉണ്ട്‌.. അവളോട് കാര്യം പറഞ്ഞാലോ?”

“പണി ആവുമോ?”

അവൾ സംശയത്തോടെ ചോദിച്ചു..

“നോക്കാം… വിളിക്കട്ടെ? നിന്റെ ഫോൺ വേണം… “

അവൾ ഫോൺ എടുത്തു തന്നു.. ഞാൻ നിലത്തു കിടന്ന കുർത്തയിൽ നിന്നും മെറിൻ എസിപിയുടെ കാർഡ് എടുത്തു നമ്പർ ഡയല് ചെയ്തു..

“മെറിൻ തോമസ്….”

“മാം.. ഒരു കാര്യം പറയാൻ….”

“അല്പം കഴിഞ്ഞു വിളിക്കു… “

“മാം.. ഞാൻ റോഷൻ ആണ്.. ഇന്നലെ രാത്രി കണ്ട…”

“വാട്ട്? റോഷൻ? ഓ ഗോഡ്.. നീ നീ എന്റെ മോനെ…..”

കുറച്ചു നേരത്തേക്ക് അനക്കം ഒന്നും കേട്ടില്ല..

“മാം?”

“yeah.. സോറി.. ഇന്നലെ ഒരു ബോഡി ട്രാക്കിൽ കിടക്കുന്നുണ്ടായിരുന്നു… അത് നീയാണെന്നു വിചാരിച്ചു… “

“മാം.. അതിനെപ്പറ്റി പറയാൻ ആണ് ഞാൻ വിളിച്ചത്…”

“അതിനെപ്പറ്റി നിനക്ക് എന്തറിയാം?”

സ്വരം മാറി പോലീസുകാരിയുടെ സ്വരം ആയി..

“നേരിട്ട് കാണാൻ പറ്റുമോ മാം? എന്റെ ഒപ്പം ഒരാൾ കൂടെ ഉണ്ട്…”

“ഓക്കേ.. എവിടെ ആണ് നിങ്ങൾ?”

“നമ്മൾ എവിടെ ആണ്?”

ഞാൻ മീനാക്ഷിയോട് ചോദിച്ചു.. അവൾ അതിനടുത്തുള്ള ഒരു ലൊക്കേഷൻ പറഞ്ഞു.. ഞങ്ങൾ അങ്ങോട്ടു വരാം എന്ന് പറഞ്ഞു അവൾ ഫോൺ വച്ചു..

Recent Stories

37 Comments

  1. കൊള്ളാലോ 🤝🤝

  2. nte friend suggest cheythathaa ee kadha
    koreyokke avan paranju thannittullathaa
    but still
    ith vaayikkumbo vallatha oru feel aanu
    paranju kettathinekkaal adipoli
    orupaad orupaad ishtam aaaaayi
    eagrly waiting for next part

  3. കുറച്ചു കമെന്റുകൾ ഡിലീറ്റ് ചെയ്തിട്ടുണ്ട്. താഴെ ഉള്ള എന്റെ കമന്റ് വായിച്ചാൽ അറിയാമല്ലോ..
    Please understand 😊❤️

  4. ഇത് വായിക്കാത്തവർക്ക് വേണ്ടിയും, കൂട്ടുകാർക്ക് ഷെയർ ചെയ്തു കൊടുക്കാനും ആണ് ഇവിടെ ഇട്ടത്. എന്നോട് കുറെ ആളുകൾ റിക്വസ്റ്റ് ചെയ്തതാണ് ഈ കാര്യം.
    മറ്റു സൈറ്റിന്റെ കാര്യം ദയവായി ഇവിടെ പറയാതെ ഇരിക്കുക.. പ്ലീസ്.
    സ്നേഹത്തോടെ ❤️

  5. ഏട്ടാ….🖤
    അമ്മേടെ കണ്ണ് വെട്ടിച്ചെടുത്തതാണ് ഫോൺ 😅
    ഈ കഥക്ക് വായിച്ച് കമെന്റ് ഞാൻ പ്രത്യേകിച്ചിട്ടിടേണ്ടല്ലോ…. ഏത്..

    മീനു ചേച്ചി ഫാൻസ്‌….🏴🏴

    ഇനി എപ്പോഴേലും കാണാം…🖤🖤

    സ്നേഹത്തോടെ,

    John Wick🖤

  6. നിരീക്ഷകൻ

    ഈ മീനാക്ഷിയെ ഞങ്ങൾക്ക് വേണ്ട, ഇവിടെ ഇതിന് ലൈക്ക് കൊടുക്കാൻ ഒന്ന് കൂടെ ആലോചിക്കണം

    1. ശങ്കരഭക്തൻ

      ഇവിടെ censored വേർഷനെ ഇടാൻ പറ്റു അതുകൊണ്ടാണ്

    2. Bro ee sitinte rules kudi nokende. Ivide matram vaaykunavar undavum. Avarkoke vendita ingane edit cheythath. So please understand

    3. ലൈക് കിട്ടാൻ അല്ല ഇവിടെ ഇട്ടത്. ഫാമിലി, പെൺകൂട്ടുകാർക്ക് ഒക്കെ ഷെയർ ചെയ്യാൻ വേണ്ടി ആണ്. പ്ലീസ്

  7. നിയോഗം ഇവിടെ വന്ന് തുടങ്ങിയോ, പൊളി🥰
    എല്ലാരും വായിക്കട്ടെ🖤🖤🖤

  8. മച്ചാൻമാരെ നല്ല പ്രണയ കഥകൾ suggest ചെയ്യുമോ.പ്രത്യേകിച്ചു യുവാവ് ആയ കോളേജ് അധ്യാപകനും അയാൾ പഠിപ്പിക്കുന്ന ക്ലാസ്സിലെ പെണ്കുട്ടിയും തമ്മിലെ പ്രണയ കഥകൾ.ഇവർ തമ്മിൽ ഉടക്കും പിന്നെയുള്ള അടുപ്പവും ഒക്കെ അടങ്ങിയ കഥ വല്ലതും ഉണ്ടോ

    1. Adhyapikan illa. Vere oranam und. Ente katha vaaycho .😁
      Pinne ningal paranjath pole angane oru penn kanal enn paranja Katha und.

    2. ശങ്കരഭക്തൻ

      ഓണകല്യാണം ബൈ ആദിദേവ്

  9. Original storyo. Vaayk bro thudangiyatullu. Apozhekum enganeya story oke ariya

    1. Niyogam original kk und..!✌🏼

      1. Shari bro arinjilla. Thank you ketto

      2. എംകെയുടെ അനിയത്തിയോടോ ബാലാ….😏😏😏

        Ok bie…..😂

        1. അറിഞ്ഞിരുന്നില്ല മുത്തെ…!

          ഈ സൈറ്റിൽ ഞാൻ പുതിയതാണ്.

          ഇപ്പൊ ഞാൻ ശശി ആയി ല്ലേ..?🙈

          Ok bei..!😂

  10. Oru paavam snehithan

    Eatha ithinte orginal story

  11. Oru paavam snehithan

    Eatha ithinte orginal story

    1. ഒറിജിനൽ വേർഷൻ മറ്റൊരു സൈറ്റിൽ ഉണ്ട്. But this one is good

  12. 😂😂😂😂😂✌🏼

  13. MRIDUL K APPUKKUTTAN

    💙💙💙💙💙💙

    ഏജ്ജലിക്ക് ബ്യൂട്ടിയിൽ ഈ സിഗ്നലിൽ വണ്ടി കെടക്കുന്ന കാര്യമല്ലെ പറയുന്നത് (റോക്കിന് പുതിയ ബൈക്ക് മേടിച്ച് കൊടുത്ത് ചേച്ചിയേ കൊണ്ട് പോകുന്നത്)

    1. ശങ്കരഭക്തൻ

      അതെ

  14. 👌👌

  15. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️

  16. സസ്പെൻസുകൾ നിറഞ്ഞ കഥ കൊള്ളാം അടുത്ത പാർട്ടുകൾ വേഗത്തിൽ പോരട്ടെ കാത്തിരിക്കുന്നു

    1. Oru paavam snehithan

      Next part udan pratheekshikunnu

      1. കഴിവതും നാളെ ഉണ്ടാകും

  17. ❣️❣️

  18. 😍😍😍

  19. Abdul fathah malabari

    ബ്രോ അടുത്ത സീസൺ എന്ന് വരും

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com