നിയോഗം Part II (മാലാഖയുടെ കാമുകൻ) 1182

Views : 125838

“എനിക്കും വേണം..”

ഞാൻ പറഞ്ഞപ്പോൾ അവൾ എനിക്കും കുറച്ചു ബാക്കി വച്ചു..
ഞാനും വെള്ളം കുടിച്ചു..

എന്റെ കണ്ണ് ആ മേശയിൽ ഇരുന്ന കുപ്പിയിൽ പോയി..

“വല്ലാത്ത ടെൻഷൻ.. കുറച്ചു കുടിച്ചാലോ? “

ഞാൻ അവളോട് പറഞ്ഞപ്പോൾ അവൾ അടുക്കളയിൽ പോയി രണ്ടു ഗ്ലാസ് കൊണ്ടുവന്ന് മേശയിൽ വച്ചു..

രണ്ടു സ്റ്റൂളും എടുത്തു വലിച്ചു ഒന്നിൽ ഇരുന്നു.. ഞാൻ കുപ്പി തുറന്നു രണ്ടു ഗ്ലാസ്സിലേക്കും ഒഴിച്ചു.. അല്പം വെള്ളവും ഒഴിച്ച് നേരെ വായിലേക്ക് കമഴ്ത്തി…

വല്ലാത്ത കയ്പ്പും ചവർപ്പും.. ഞാൻ അവളെ മുഖം ചുളിച്ചു നോക്കിയപ്പോൾ അവളും അത് വലിച്ചു കുടിച്ചു..

“തിന്നാൻ വല്ലതും ഉണ്ടോടീ?”

“ചത്തവൻ വാങ്ങിയ സാധനങ്ങൾ ഉണ്ട്.. തിന്നാൻ മടി ഉണ്ടോ?”

അവൾ എന്നോട് ചോദിച്ചു..

“എന്ത് മടി? അവൻ ചത്താൽ എനിക്കെന്താ? എന്തെങ്കിലും താ തിന്നാൻ.. ഞാനും ചാകാൻ പോകുവാ…”

അവൾ എന്നെ ഒന്ന് നോക്കി.. അടുക്കളയിൽ പോയി രണ്ടു പ്ലേറ്റുകൾ കൊണ്ടുവന്നു. മേശയിൽ ഇരുന്ന കവറുകൾ തുറന്നു..
പൊറോട്ടയും ചിക്കൻ പൊരിച്ചതും ബീഫ് ഫ്രൈയും…

“ഇന്ന് രാത്രി എന്നെ എളുപ്പത്തിൽ കിട്ടും എന്ന് കരുതി വന്നവൻ ട്രെയിനിന്റെ അടിയിൽ പോയി…ഹഹഹ..”

അവൾ പൊട്ടിച്ചിരിച്ചു.. എനിക്കും ചിരി വന്നു.. ഞാൻ ചിക്കൻ എടുത്തു കടിച്ചു ചവച്ചു.. ഓരോ പെഗ് കൂടി അകത്താക്കി..

അവൾ ബീഫ് വാരി തിന്നു..

“ഡാ ശവമേ.. ഇത് കഴിഞ്ഞു പോയി ചത്താലോ?”

അവൾ കുഴഞ്ഞ ശബ്ദത്തിൽ എന്നോട് ചോദിച്ചു..

“ചാകാമെടീ.. നിന്നെയും കെട്ടിപിടിച്ചു ഞാൻ ചാകും… ഒന്നും ഇല്ലെങ്കിലും നീയൊരു സുന്ദരി അല്ലെ”

ഞാനും കുഴഞ്ഞ ശബ്ദത്തിൽ പറഞ്ഞു..

“മ്മ്മ് നീ ഉണ്ടാക്കും… “

അവൾ ചിരിച്ചു കൊണ്ട് പാമ്പ് ആടും പോലെ മെല്ലെ ആടാൻ തുടങ്ങി..

“നിന്റെ പേര് എന്താടീ?”

“മീനാക്ഷി…. നിന്റെയോ?”

“റോഷൻ….”

“ഇതൊക്കെ എന്ത് പേര്.. വല്ല ശശി എന്നൊക്കെ ആണെങ്കിൽ വിളിക്കാൻ സുഖം ആണ്.. “

“റിയൽ ലൈഫ് ശശി ആണെടീ….. ആർക്കും വേണ്ടാത്തവൻ..നിനക്ക്‌ ആരും ഇല്ല.. എന്നാൽ എനിക്ക് എല്ലാവരും ഉണ്ട്.. അവർ തന്നെ എന്നെ ഇറക്കി വിട്ടു… “

ഞാൻ അവളെ നോക്കി ചിരിച്ചു..

അവൾ അത് കേട്ടപ്പോൾ ആട്ടം നിർത്തി.. എന്നെ നോക്കി..

“നീ കുടിക്കടാ…”

എന്ന് പറഞ്ഞു ഒന്ന് കൂടി ഒഴിച്ച് തന്നു.. ഒരു ചിക്കൻ പീസ് എടുത്തു വായിൽ വച്ച് തന്നു..

“നിനക്ക് ഞാൻ ഉണ്ടെടാ.. നമുക്ക് ഒരുമിച്ചു ചാകാൻ പോകാം..”

അവൾ അതും പറഞ്ഞു ചിരിച്ചു.. ഞാനും.. അവിടെ ഇരുന്നു ഞങ്ങൾ ഭക്ഷണം മൊത്തം കഴിച്ചു..

“എനിക്ക് കുളിക്കണം.. എന്നിട്ട് മരിക്കാൻ പോകാം…”

അവൾ അതും പറഞ്ഞു അടുക്കള വാതിൽ തുറന്നു പുറത്തേക്ക് ആടി ആടി നടന്നു പോയി…

“ഡാ ഇവിടെ വാടാ….”

അവൾ അവിടെ കിടന്നു ഒച്ച വച്ചപ്പോൾ ഞാനും ചെന്നു..

“എന്താടീ?”

അവൾ ഒരു ബക്കറ്റ് വെള്ളം എടുത്തു എന്റെ തലയിൽ കൂടി ഒഴിച്ചു.. ഞാൻ വിറച്ചു പോയി…

“നമുക്ക് കുളിച്ചിട്ട് മരിച്ചാൽ മതി… അതാ അതിന്റെ ഒരു രീതി..”

അവൾ വേറെയൊരു ബക്കറ്റ് വെള്ളം എടുത്തു അവളുടെ തലയിൽ കൂടിയും ഒഴിച്ചു..

Recent Stories

37 Comments

  1. കൊള്ളാലോ 🤝🤝

  2. nte friend suggest cheythathaa ee kadha
    koreyokke avan paranju thannittullathaa
    but still
    ith vaayikkumbo vallatha oru feel aanu
    paranju kettathinekkaal adipoli
    orupaad orupaad ishtam aaaaayi
    eagrly waiting for next part

  3. കുറച്ചു കമെന്റുകൾ ഡിലീറ്റ് ചെയ്തിട്ടുണ്ട്. താഴെ ഉള്ള എന്റെ കമന്റ് വായിച്ചാൽ അറിയാമല്ലോ..
    Please understand 😊❤️

  4. ഇത് വായിക്കാത്തവർക്ക് വേണ്ടിയും, കൂട്ടുകാർക്ക് ഷെയർ ചെയ്തു കൊടുക്കാനും ആണ് ഇവിടെ ഇട്ടത്. എന്നോട് കുറെ ആളുകൾ റിക്വസ്റ്റ് ചെയ്തതാണ് ഈ കാര്യം.
    മറ്റു സൈറ്റിന്റെ കാര്യം ദയവായി ഇവിടെ പറയാതെ ഇരിക്കുക.. പ്ലീസ്.
    സ്നേഹത്തോടെ ❤️

  5. ഏട്ടാ….🖤
    അമ്മേടെ കണ്ണ് വെട്ടിച്ചെടുത്തതാണ് ഫോൺ 😅
    ഈ കഥക്ക് വായിച്ച് കമെന്റ് ഞാൻ പ്രത്യേകിച്ചിട്ടിടേണ്ടല്ലോ…. ഏത്..

    മീനു ചേച്ചി ഫാൻസ്‌….🏴🏴

    ഇനി എപ്പോഴേലും കാണാം…🖤🖤

    സ്നേഹത്തോടെ,

    John Wick🖤

  6. നിരീക്ഷകൻ

    ഈ മീനാക്ഷിയെ ഞങ്ങൾക്ക് വേണ്ട, ഇവിടെ ഇതിന് ലൈക്ക് കൊടുക്കാൻ ഒന്ന് കൂടെ ആലോചിക്കണം

    1. ശങ്കരഭക്തൻ

      ഇവിടെ censored വേർഷനെ ഇടാൻ പറ്റു അതുകൊണ്ടാണ്

    2. Bro ee sitinte rules kudi nokende. Ivide matram vaaykunavar undavum. Avarkoke vendita ingane edit cheythath. So please understand

    3. ലൈക് കിട്ടാൻ അല്ല ഇവിടെ ഇട്ടത്. ഫാമിലി, പെൺകൂട്ടുകാർക്ക് ഒക്കെ ഷെയർ ചെയ്യാൻ വേണ്ടി ആണ്. പ്ലീസ്

  7. നിയോഗം ഇവിടെ വന്ന് തുടങ്ങിയോ, പൊളി🥰
    എല്ലാരും വായിക്കട്ടെ🖤🖤🖤

  8. മച്ചാൻമാരെ നല്ല പ്രണയ കഥകൾ suggest ചെയ്യുമോ.പ്രത്യേകിച്ചു യുവാവ് ആയ കോളേജ് അധ്യാപകനും അയാൾ പഠിപ്പിക്കുന്ന ക്ലാസ്സിലെ പെണ്കുട്ടിയും തമ്മിലെ പ്രണയ കഥകൾ.ഇവർ തമ്മിൽ ഉടക്കും പിന്നെയുള്ള അടുപ്പവും ഒക്കെ അടങ്ങിയ കഥ വല്ലതും ഉണ്ടോ

    1. Adhyapikan illa. Vere oranam und. Ente katha vaaycho .😁
      Pinne ningal paranjath pole angane oru penn kanal enn paranja Katha und.

    2. ശങ്കരഭക്തൻ

      ഓണകല്യാണം ബൈ ആദിദേവ്

  9. Original storyo. Vaayk bro thudangiyatullu. Apozhekum enganeya story oke ariya

    1. Niyogam original kk und..!✌🏼

      1. Shari bro arinjilla. Thank you ketto

      2. എംകെയുടെ അനിയത്തിയോടോ ബാലാ….😏😏😏

        Ok bie…..😂

        1. അറിഞ്ഞിരുന്നില്ല മുത്തെ…!

          ഈ സൈറ്റിൽ ഞാൻ പുതിയതാണ്.

          ഇപ്പൊ ഞാൻ ശശി ആയി ല്ലേ..?🙈

          Ok bei..!😂

  10. Oru paavam snehithan

    Eatha ithinte orginal story

  11. Oru paavam snehithan

    Eatha ithinte orginal story

    1. ഒറിജിനൽ വേർഷൻ മറ്റൊരു സൈറ്റിൽ ഉണ്ട്. But this one is good

  12. 😂😂😂😂😂✌🏼

  13. MRIDUL K APPUKKUTTAN

    💙💙💙💙💙💙

    ഏജ്ജലിക്ക് ബ്യൂട്ടിയിൽ ഈ സിഗ്നലിൽ വണ്ടി കെടക്കുന്ന കാര്യമല്ലെ പറയുന്നത് (റോക്കിന് പുതിയ ബൈക്ക് മേടിച്ച് കൊടുത്ത് ചേച്ചിയേ കൊണ്ട് പോകുന്നത്)

    1. ശങ്കരഭക്തൻ

      അതെ

  14. 👌👌

  15. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️

  16. സസ്പെൻസുകൾ നിറഞ്ഞ കഥ കൊള്ളാം അടുത്ത പാർട്ടുകൾ വേഗത്തിൽ പോരട്ടെ കാത്തിരിക്കുന്നു

    1. Oru paavam snehithan

      Next part udan pratheekshikunnu

      1. കഴിവതും നാളെ ഉണ്ടാകും

  17. ❣️❣️

  18. 😍😍😍

  19. Abdul fathah malabari

    ബ്രോ അടുത്ത സീസൺ എന്ന് വരും

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com