നിയോഗം Part II (മാലാഖയുടെ കാമുകൻ) 1182

Views : 125838

“എന്നിട്ടെന്താടാ നീ ഇവിടെ? “

അവളുടെ സ്വരം കുറച്ചു മയപ്പെട്ടു…

“കള്ളും കുടിച്ചു ട്രാക്കിൽ വന്നു നിൽക്കുന്ന നിന്നോട് ഞാൻ അത് പറയണം അല്ലെ? എന്നിട്ട് എന്തിനാടീ ചൂലേ കളിയാക്കാൻ ആണോ?”

എനിക്ക് ദേഷ്യം അടങ്ങിയില്ല..

“കള്ളു കുടിച്ചതല്ല… കുടിപ്പിച്ചതാ….”

അവൾ ഒരു മൈൽ കുറ്റിയിൽ ഇരുന്നുകൊണ്ട് പറഞ്ഞു.. അവൾ കണ്ണ് തുടച്ചപ്പോൾ എനിക്ക് പാവം തോന്നി.. ഞാൻ ഇതുവരെ ഇങ്ങനെ ഒരു പെണ്ണിനെ തൊട്ടിട്ട് പോലും ഇല്ല.. എന്നിട്ടാണ് അവളുടെ മുടിയിൽ പിടിച്ചത്..

“ആര് കുടിപ്പിച്ചു എന്ന്?”

ഞാൻ സംശയത്തോടെ ചോദിച്ചു..

“എന്റെ രണ്ടാനച്ഛൻ. പ്രായം ഇല്ലാത്തവനെ ആണ് എന്റെ രണ്ടാനമ്മ കെട്ടിയത്.. ഇന്നലെ അവർ മരിച്ചു..

അവൻ എന്റെ പുറകെ നടക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി…. അവർ മരിച്ചപ്പോൾ ഞാൻ ഒറ്റക്കാണ് ആരും അവനോടു ചോദിക്കാൻ ഇല്ല എന്ന അഹങ്കാരം കാണിച്ചതാണ്.. അതാ ഈ കീറിയ ബ്ലൗസ് ഒക്കെ…”

അവൾ കിതച്ചു.. കണ്ണിൽ നിന്നും നീരൊന്നും ഒഴുകിയില്ല… കുറെ അനുഭവിച്ചിട്ടുണ്ട് എന്ന് തോന്നി..

എനിക്ക് കുറ്റബോധം തോന്നി..

“ക്ഷമിക്കണം… ഞാൻ.. നീ അങ്ങനെ ഒക്കെ പറഞ്ഞത് കൊണ്ടാണ് എനിക്ക്.. ഞാൻ നിന്നെ…”

എന്റെ വാക്കുകൾ പതറി.. അവൾ അത് കേട്ടു ചിരിച്ചു..

“ഒന്ന് പേടിപ്പിച്ചു… ദുഷ്ട്ടൻ.. തെണ്ടി… “

അവൾ ആരോടോ എന്നില്ലാതെ പറഞ്ഞു..

എനിക്ക് അത് കെട്ട് ചിരി വന്നു..

“നീ എന്തിനാ ഇങ്ങനെ തെറി പറയുന്നത്?”

“ആഹ്ഹ ഞാൻ ജീവിക്കുന്നത് അങ്ങനെ ഒരു സ്ഥലത്ത് ആണ്.. തെറിയൊക്കെ നന്നായി പറയും.. എന്നാലും നീ അല്ലാതെ ആരും ഇതുവരെ എന്റെ മുടിയിൽ പിടിച്ചിട്ടില്ല.. എന്തൊരു ശക്തിയാണ് നിനക്ക്…”

അവൾ നിർത്തി…

“ഞാനും ഇതുവരെ ആരെയും ഇങ്ങനെ ഒന്നും ചെയ്തിട്ടില്ല…”

ഞാനും പറഞ്ഞു…

“ഡീ നായെ… നീ ഇവിടെ ഉണ്ടായിരുന്നോ? ഇന്ന് നിന്റെ അവസാനം ആണെടീ….!”

ഒരു അലർച്ച കെട്ട് ഞങ്ങൾ രണ്ടുപേരും ഞെട്ടി.. ഒരു വെള്ള മുണ്ടും ഷർട്ടും ഇട്ട ഒരാൾ ആടി ആടി വരുന്നു.. ട്രാക്കിൽ കൂടി..

ചെറുപ്പം ആണ്.. ഏറിയാൽ 35 വയസ് തോന്നും.. എന്നാലും നല്ല പണി എടുത്തു ഉറച്ച ശരീരം.. കൈകൾ ഒക്കെ ഇരുമ്പ് പോലെ ഉണ്ട്..

അവൾ ഓടി എന്റെ പുറകിൽ വന്നു നിന്നു..

“പ്ലീസ് പ്ലീസ്.. അത് അയാൾ ആണ്.. എന്നെ ഒന്ന് രക്ഷിക്ക്.. എനിക്ക് ഓടാൻ വയ്യ….”

അവൾ എന്നെ ചുറ്റി പിടിച്ചു.. ഇത്ര നേരം ചീറി നിന്ന അവളുടെ ധൈര്യം ഒക്കെ എവിടെയോ പോയത് പോലെ..

“നിനക്ക് വേറെ സെറ്റപ്പ് ഉണ്ട് അല്ലെടീ? ഏതാടീ ഈ പട്ടി.? ഇന്ന് നിന്റെയും അവസാനം ആണെടാ നായെ….!”

അയാൾ ട്രാക്കിൽ കൂടി അടുത്ത് വരുന്നു.. ഞാൻ അവളെയും പിടിച്ചു പുറകോട്ടു നടന്നു..

ഞങ്ങളുടെ പുറകെ ഓടാൻ ശ്രമിച്ച ആയാൾ ട്രാക്കിൽ വീണു..

കൈ കുത്തി ആയാൾ എണീക്കാൻ നോക്കുമ്പോൾ ഞാൻ കുറച്ചു കൂടി പുറകിലേക്ക് അവളെയും വലിച്ചു ഓടി..

ഉടക്ക് വേണ്ട എന്ന് കരുതി ആണ്.. അയാളുടെ അവസ്ഥ വളരെ മോശം ആണ്.. അത്രക്ക് കുടിച്ചിട്ടുണ്ട്.

Recent Stories

37 Comments

  1. കൊള്ളാലോ 🤝🤝

  2. nte friend suggest cheythathaa ee kadha
    koreyokke avan paranju thannittullathaa
    but still
    ith vaayikkumbo vallatha oru feel aanu
    paranju kettathinekkaal adipoli
    orupaad orupaad ishtam aaaaayi
    eagrly waiting for next part

  3. കുറച്ചു കമെന്റുകൾ ഡിലീറ്റ് ചെയ്തിട്ടുണ്ട്. താഴെ ഉള്ള എന്റെ കമന്റ് വായിച്ചാൽ അറിയാമല്ലോ..
    Please understand 😊❤️

  4. ഇത് വായിക്കാത്തവർക്ക് വേണ്ടിയും, കൂട്ടുകാർക്ക് ഷെയർ ചെയ്തു കൊടുക്കാനും ആണ് ഇവിടെ ഇട്ടത്. എന്നോട് കുറെ ആളുകൾ റിക്വസ്റ്റ് ചെയ്തതാണ് ഈ കാര്യം.
    മറ്റു സൈറ്റിന്റെ കാര്യം ദയവായി ഇവിടെ പറയാതെ ഇരിക്കുക.. പ്ലീസ്.
    സ്നേഹത്തോടെ ❤️

  5. ഏട്ടാ….🖤
    അമ്മേടെ കണ്ണ് വെട്ടിച്ചെടുത്തതാണ് ഫോൺ 😅
    ഈ കഥക്ക് വായിച്ച് കമെന്റ് ഞാൻ പ്രത്യേകിച്ചിട്ടിടേണ്ടല്ലോ…. ഏത്..

    മീനു ചേച്ചി ഫാൻസ്‌….🏴🏴

    ഇനി എപ്പോഴേലും കാണാം…🖤🖤

    സ്നേഹത്തോടെ,

    John Wick🖤

  6. നിരീക്ഷകൻ

    ഈ മീനാക്ഷിയെ ഞങ്ങൾക്ക് വേണ്ട, ഇവിടെ ഇതിന് ലൈക്ക് കൊടുക്കാൻ ഒന്ന് കൂടെ ആലോചിക്കണം

    1. ശങ്കരഭക്തൻ

      ഇവിടെ censored വേർഷനെ ഇടാൻ പറ്റു അതുകൊണ്ടാണ്

    2. Bro ee sitinte rules kudi nokende. Ivide matram vaaykunavar undavum. Avarkoke vendita ingane edit cheythath. So please understand

    3. ലൈക് കിട്ടാൻ അല്ല ഇവിടെ ഇട്ടത്. ഫാമിലി, പെൺകൂട്ടുകാർക്ക് ഒക്കെ ഷെയർ ചെയ്യാൻ വേണ്ടി ആണ്. പ്ലീസ്

  7. നിയോഗം ഇവിടെ വന്ന് തുടങ്ങിയോ, പൊളി🥰
    എല്ലാരും വായിക്കട്ടെ🖤🖤🖤

  8. മച്ചാൻമാരെ നല്ല പ്രണയ കഥകൾ suggest ചെയ്യുമോ.പ്രത്യേകിച്ചു യുവാവ് ആയ കോളേജ് അധ്യാപകനും അയാൾ പഠിപ്പിക്കുന്ന ക്ലാസ്സിലെ പെണ്കുട്ടിയും തമ്മിലെ പ്രണയ കഥകൾ.ഇവർ തമ്മിൽ ഉടക്കും പിന്നെയുള്ള അടുപ്പവും ഒക്കെ അടങ്ങിയ കഥ വല്ലതും ഉണ്ടോ

    1. Adhyapikan illa. Vere oranam und. Ente katha vaaycho .😁
      Pinne ningal paranjath pole angane oru penn kanal enn paranja Katha und.

    2. ശങ്കരഭക്തൻ

      ഓണകല്യാണം ബൈ ആദിദേവ്

  9. Original storyo. Vaayk bro thudangiyatullu. Apozhekum enganeya story oke ariya

    1. Niyogam original kk und..!✌🏼

      1. Shari bro arinjilla. Thank you ketto

      2. എംകെയുടെ അനിയത്തിയോടോ ബാലാ….😏😏😏

        Ok bie…..😂

        1. അറിഞ്ഞിരുന്നില്ല മുത്തെ…!

          ഈ സൈറ്റിൽ ഞാൻ പുതിയതാണ്.

          ഇപ്പൊ ഞാൻ ശശി ആയി ല്ലേ..?🙈

          Ok bei..!😂

  10. Oru paavam snehithan

    Eatha ithinte orginal story

  11. Oru paavam snehithan

    Eatha ithinte orginal story

    1. ഒറിജിനൽ വേർഷൻ മറ്റൊരു സൈറ്റിൽ ഉണ്ട്. But this one is good

  12. 😂😂😂😂😂✌🏼

  13. MRIDUL K APPUKKUTTAN

    💙💙💙💙💙💙

    ഏജ്ജലിക്ക് ബ്യൂട്ടിയിൽ ഈ സിഗ്നലിൽ വണ്ടി കെടക്കുന്ന കാര്യമല്ലെ പറയുന്നത് (റോക്കിന് പുതിയ ബൈക്ക് മേടിച്ച് കൊടുത്ത് ചേച്ചിയേ കൊണ്ട് പോകുന്നത്)

    1. ശങ്കരഭക്തൻ

      അതെ

  14. 👌👌

  15. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️

  16. സസ്പെൻസുകൾ നിറഞ്ഞ കഥ കൊള്ളാം അടുത്ത പാർട്ടുകൾ വേഗത്തിൽ പോരട്ടെ കാത്തിരിക്കുന്നു

    1. Oru paavam snehithan

      Next part udan pratheekshikunnu

      1. കഴിവതും നാളെ ഉണ്ടാകും

  17. ❣️❣️

  18. 😍😍😍

  19. Abdul fathah malabari

    ബ്രോ അടുത്ത സീസൺ എന്ന് വരും

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com