നിയോഗം Part II (മാലാഖയുടെ കാമുകൻ) 1191

“എനിക്ക് നിന്നോട് ഒരു കാര്യം ചോദിയ്ക്കാൻ ഉണ്ട്.. അതിനു ഒന്ന് എന്റെ ഒപ്പം വരണം.. പേർസണൽ അല്ല.. ഒഫീഷ്യൽ ആണ്….”

മെറിൻ പറഞ്ഞു..

“വരാം മാം…”

“എന്നാൽ എന്റെ വണ്ടി ഫോള്ളോ ചെയ്യൂ…”

അവൾ അത് പറഞ്ഞു കാറിൽ കയറി..

“ഡാ.. ഇത് പണി ആകുമോ? അവർ എന്തിനാ നിന്നെ ഒഫീഷ്യൽ ആയി കാണണം എന്ന് പറഞ്ഞത്?”
മീനാക്ഷി ആശങ്ക കാണിച്ചു..

“ആർക്കറിയാം.. നീ വണ്ടി എടുക്ക്… വരുന്നിടത്തു വച്ച് കാണാം..”

അവൾ വണ്ടി എടുത്തപ്പോൾ ഞാൻ പുറകിൽ കയറി ഇരുന്നു..

“വണ്ടി പോട്ടെ.. വേഗം വേഗം..”

ഞാൻ അവളോട് കുറച്ചു കൂടി ചേർന്നിരുന്നു.. അവളെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി..

“നിന്റെ ഭാര്യയോട് പറയടാ..ഓ ഇറക്കി വിട്ടതാണല്ലോ..”

അവൾ വണ്ടി ഓടിച്ചുകൊണ്ടു തിരിച്ചു ചോദിച്ചു..

“ഡീ നിന്നെ ഞാൻ…!”

“ഡാ…. മിണ്ടാതിരിക്ക്…എന്റെ ശ്രദ്ധ പോകുന്നു..”

അവൾ അതും പറഞ്ഞു സ്കൂട്ടി മെറിന്റെ വണ്ടിയുടെ പുറകെ പായിച്ചു..

***

മെറിൻ പറഞ്ഞിട്ട് പോയ കാര്യങ്ങൾ..

വീട്ടിൽ വലിയ ഒരു ഷോക്ക് ആയിരുന്നു ആ വാർത്ത.. ബോധം പോയി വീണ അർച്ചനയെ അച്ഛൻ മുകളിൽ കിടത്തി.. ഏടത്തിയും യാന്ദ്രികം ആയി അവിടെ വന്നു..

ഏട്ടൻ മെറിന്റെ പുറകെ ചെന്നിരുന്നു.. കുറച്ചു വൈകി ആണെങ്കിലും..

ഏട്ടത്തി അവളുടെ മുഖത്ത് വെള്ളം തളിച്ച് അവളെ ഉണർത്തിയപ്പോൾ അവൾ എണീറ്റ് ഭിത്തിയിൽ ചാരി ഇരുന്നു…

ബിപി കയറിയ അമ്മയെ റൂമിൽ കിടത്തി അച്ഛൻ മുകളിലേക്ക് വീണ്ടും വന്നു.. ആർക്കും ഒന്നും മിണ്ടാൻ ഇല്ലായിരുന്നു… എന്നാലും അത് അവരുടെ റോഷന്റെ ബോഡി ആയിരിക്കില്ല എന്ന് അവർ ഉറച്ചു വിശ്വസിച്ചിരുന്നു..

“ഞാൻ ആണ് എല്ലാത്തിനും കാരണം… എന്റെ തെറ്റാണ്..”

അർച്ചന അത് പറഞ്ഞപ്പോൾ റൂമിനു പുറത്തേക്ക് പോകാൻ നിന്ന അച്ഛൻ തിരിഞ്ഞു നിന്ന് അവളെ നോക്കി… ഏടത്തിയും അവളെ നോക്കി..

“ചേച്ചിയെ ഏട്ടൻ പെണ്ണുകാണാൻ വന്നപ്പോൾ കയറിയതാണ് റോഷൻഏട്ടൻ എന്റെ മനസ്സിൽ.. ഒരിക്കൽ പോലും അത് ഏട്ടനോട് പറയാതെ ഞാൻ ചേച്ചിയോട് മാത്രം പറഞ്ഞു…

കല്യാണം വരെ എത്തി എന്നാൽ ഞാൻ നിങ്ങളുടെ ഒക്കെ വാക്കും കേട്ട് ഏട്ടനെ…..

അവൾ മുഖം പൊത്തി കരഞ്ഞു…

“മോളെ…”

ഏട്ടത്തി അവളെ തലോടി..

“തൊടരുത് എന്നെ….! നിങ്ങൾ ഒക്കെ ആണ് എന്റെ ഏട്ടനെ കൊന്നത്.. ഏട്ടൻ എന്നോട് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു എന്ന് പറഞ്ഞത് കേൾക്കാതെ ആണ് ഞാൻ നിങ്ങൾ പറഞ്ഞത് പോലെ ചങ്കു പൊട്ടിയിട്ടാണെങ്കിലും ഏട്ടനോട് പറഞ്ഞത്..

ഏട്ടൻ ഇന്ന് മുതൽ അച്ഛന്റെ കൂടെ നിൽക്കും എന്ന് ആയിരുന്നു പറയാൻ ഉണ്ടായിരുന്നത്.. ആരും മനസിലാക്കിയില്ലല്ലോ അത്? ഈ ഞാൻ പോലും….എന്നെ തൊടണ്ട ലീവ് മി അലോൺ…”

അവൾ കരഞ്ഞു കൊണ്ട് അലറിയപ്പോൾ അവർക്ക് മുഖം കുനിച്ചു റൂമിൽ നിന്നും ഇറങ്ങി പോകാനേ കഴിഞ്ഞുള്ളു..

താഴേക്ക് വന്ന അച്ഛന്റെ ഫോണിൽ ഏട്ടന്റെ കാൾ വന്നു..

“മോളെ.. എനിക്ക് വയ്യ എടുക്കാൻ.. പ്ളീസ് നീ സംസാരിക്ക്…”

അച്ഛൻ ഫോൺ ഏട്ടത്തിക്ക് നേരെ നീട്ടി.. അവൾ ഫോൺ വാങ്ങി ചെവിയോട് ചേർത്ത് കണ്ണടച്ച് നിന്നു..

“ഡീ…! അവൻ അല്ല.. അവൻ ഒരു പോലീസുകാരിയുടെ അടുത്ത് ഉണ്ട്.. കൂടുതൽ അറിയില്ല എന്നാലും അവൻ അല്ല മരിച്ചത്…..”

37 Comments

  1. കൊള്ളാലോ ??

  2. nte friend suggest cheythathaa ee kadha
    koreyokke avan paranju thannittullathaa
    but still
    ith vaayikkumbo vallatha oru feel aanu
    paranju kettathinekkaal adipoli
    orupaad orupaad ishtam aaaaayi
    eagrly waiting for next part

  3. കുറച്ചു കമെന്റുകൾ ഡിലീറ്റ് ചെയ്തിട്ടുണ്ട്. താഴെ ഉള്ള എന്റെ കമന്റ് വായിച്ചാൽ അറിയാമല്ലോ..
    Please understand ?❤️

  4. ഇത് വായിക്കാത്തവർക്ക് വേണ്ടിയും, കൂട്ടുകാർക്ക് ഷെയർ ചെയ്തു കൊടുക്കാനും ആണ് ഇവിടെ ഇട്ടത്. എന്നോട് കുറെ ആളുകൾ റിക്വസ്റ്റ് ചെയ്തതാണ് ഈ കാര്യം.
    മറ്റു സൈറ്റിന്റെ കാര്യം ദയവായി ഇവിടെ പറയാതെ ഇരിക്കുക.. പ്ലീസ്.
    സ്നേഹത്തോടെ ❤️

  5. ഏട്ടാ….?
    അമ്മേടെ കണ്ണ് വെട്ടിച്ചെടുത്തതാണ് ഫോൺ ?
    ഈ കഥക്ക് വായിച്ച് കമെന്റ് ഞാൻ പ്രത്യേകിച്ചിട്ടിടേണ്ടല്ലോ…. ഏത്..

    മീനു ചേച്ചി ഫാൻസ്‌….??

    ഇനി എപ്പോഴേലും കാണാം…??

    സ്നേഹത്തോടെ,

    John Wick?

  6. നിരീക്ഷകൻ

    ഈ മീനാക്ഷിയെ ഞങ്ങൾക്ക് വേണ്ട, ഇവിടെ ഇതിന് ലൈക്ക് കൊടുക്കാൻ ഒന്ന് കൂടെ ആലോചിക്കണം

    1. ശങ്കരഭക്തൻ

      ഇവിടെ censored വേർഷനെ ഇടാൻ പറ്റു അതുകൊണ്ടാണ്

    2. Bro ee sitinte rules kudi nokende. Ivide matram vaaykunavar undavum. Avarkoke vendita ingane edit cheythath. So please understand

    3. ലൈക് കിട്ടാൻ അല്ല ഇവിടെ ഇട്ടത്. ഫാമിലി, പെൺകൂട്ടുകാർക്ക് ഒക്കെ ഷെയർ ചെയ്യാൻ വേണ്ടി ആണ്. പ്ലീസ്

  7. നിയോഗം ഇവിടെ വന്ന് തുടങ്ങിയോ, പൊളി?
    എല്ലാരും വായിക്കട്ടെ???

  8. മച്ചാൻമാരെ നല്ല പ്രണയ കഥകൾ suggest ചെയ്യുമോ.പ്രത്യേകിച്ചു യുവാവ് ആയ കോളേജ് അധ്യാപകനും അയാൾ പഠിപ്പിക്കുന്ന ക്ലാസ്സിലെ പെണ്കുട്ടിയും തമ്മിലെ പ്രണയ കഥകൾ.ഇവർ തമ്മിൽ ഉടക്കും പിന്നെയുള്ള അടുപ്പവും ഒക്കെ അടങ്ങിയ കഥ വല്ലതും ഉണ്ടോ

    1. Adhyapikan illa. Vere oranam und. Ente katha vaaycho .?
      Pinne ningal paranjath pole angane oru penn kanal enn paranja Katha und.

    2. ശങ്കരഭക്തൻ

      ഓണകല്യാണം ബൈ ആദിദേവ്

  9. Original storyo. Vaayk bro thudangiyatullu. Apozhekum enganeya story oke ariya

    1. Niyogam original kk und..!✌?

      1. Shari bro arinjilla. Thank you ketto

      2. എംകെയുടെ അനിയത്തിയോടോ ബാലാ….???

        Ok bie…..?

        1. അറിഞ്ഞിരുന്നില്ല മുത്തെ…!

          ഈ സൈറ്റിൽ ഞാൻ പുതിയതാണ്.

          ഇപ്പൊ ഞാൻ ശശി ആയി ല്ലേ..??

          Ok bei..!?

  10. Oru paavam snehithan

    Eatha ithinte orginal story

  11. Oru paavam snehithan

    Eatha ithinte orginal story

    1. ഒറിജിനൽ വേർഷൻ മറ്റൊരു സൈറ്റിൽ ഉണ്ട്. But this one is good

  12. ?????✌?

  13. MRIDUL K APPUKKUTTAN

    ??????

    ഏജ്ജലിക്ക് ബ്യൂട്ടിയിൽ ഈ സിഗ്നലിൽ വണ്ടി കെടക്കുന്ന കാര്യമല്ലെ പറയുന്നത് (റോക്കിന് പുതിയ ബൈക്ക് മേടിച്ച് കൊടുത്ത് ചേച്ചിയേ കൊണ്ട് പോകുന്നത്)

    1. ശങ്കരഭക്തൻ

      അതെ

  14. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️

  15. സസ്പെൻസുകൾ നിറഞ്ഞ കഥ കൊള്ളാം അടുത്ത പാർട്ടുകൾ വേഗത്തിൽ പോരട്ടെ കാത്തിരിക്കുന്നു

    1. Oru paavam snehithan

      Next part udan pratheekshikunnu

      1. കഴിവതും നാളെ ഉണ്ടാകും

  16. ❣️❣️

  17. Abdul fathah malabari

    ബ്രോ അടുത്ത സീസൺ എന്ന് വരും

Comments are closed.