നിയോഗം Part II (മാലാഖയുടെ കാമുകൻ) 1191

View post on imgur.com

“ നീ ഏതാടാ ഞാൻ മരിക്കാൻ വേണ്ടി തിരഞ്ഞെടുത്ത ട്രെയിനിന് മുൻപിൽ വന്നു നിൽക്കാൻ? “

വീണ്ടും ഒരു പെണ്ണിന്റെ ശബ്ദം..

ഞാൻ തല ചെരിച്ചു നോക്കി.. ഇതാര് കള്ളിയങ്കാട്ടു നീലിയോ?

ഒരു സുന്ദരിപെണ്ണ്.. ഉലയിൽ ചൂടായ ഇരുമ്പിന്റെ നിറം.. ഉരുണ്ട വലിയ കണ്ണുകൾ.. അതിൽ നിറയെ കറുത്ത പീലികൾ എടുത്തു കാണുന്നു…. ലൈറ്റിന്റെ വെളിച്ചത്തിൽ തിളങ്ങുന്ന ശരീരം..

സാരിയും ബ്ലൗസും വേഷം രണ്ടും കറുത്തത് ആണ്.. എന്നാൽ ബ്ലൗസ് മുൻഭാഗം ആരോ വലിച്ചു കീറിയത് പോലെ അടർന്നു കിടന്നിരുന്നു..

“നീയേതാടീ ശവമേ?”

എനിക്ക് ദേഷ്യം വന്നു.. കല്ലിൽ വീണു ദേഹം മൊത്തം വേദന.. ഞാൻ മെല്ലെ എണീറ്റ് നിന്നു.. നല്ല വേദന..

“ഞാൻ ആരും ആകട്ടെ നീ എന്തിനാ ഇവിടെ നിന്നത്?”

“മരിക്കാൻ പോലും സമ്മതിക്കില്ല അല്ലെ?”

“അത് തന്നെയാണ് എനിക്കും ചോദിക്കാൻ ഉള്ളത്… ഞാൻ അവിടെ നിൽകുമ്പോൾ നീ മുൻപിൽ കയറി നിന്നു.. ഇനി മരിച്ചാൽ ഒരുമിച്ചു കമിതാക്കൾ മരിച്ചു എന്ന് പറഞ്ഞു ആളുകൾ അതും ഇതും പറയില്ലേ?”

എന്റെ വാ പൊളിഞ്ഞു പോയി..

“അല്ലെടീ ചത്ത് കഴിഞ്ഞാൽ ആര് എന്തുപറഞ്ഞാലും നിനക്ക് എന്താ? ചാകാനും സമ്മതിക്കില്ല..ശവം..”

ഞാൻ ദേഷ്യത്തിൽ പറഞ്ഞു എന്റെ വെള്ള കുർത്ത വലിച്ചു ഊരി…

നെഞ്ചിലും വയറിലും ഒക്കെ കല്ലുകൾ ഉരഞ്ഞു ചെറുതായി ചോര വരുന്നുണ്ട്..

അവൾ എന്നെ നോക്കി നിൽക്കുന്നുണ്ട്..

“നല്ല കിടിലൻ ബോഡി ആണല്ലോടാ? വല്ല കൂലിപ്പണിക്കും പൊയ്ക്കൂടേ? എന്തിനാ നീ ചാകുന്നത്??”

അവൾ അടിച്ച ഡയലോഗ് ആണ് ഇത്..

ഞാൻ അവളെ നോക്കി..

“നിനക്ക് പറ്റിയ പണി ഞാൻ പറഞ്ഞു തരാമെടീ… നീയും എന്തിനു ചാകണം?”

ഞാൻ അതെ നാണയത്തിൽ മറുപടി കൊടുത്തു.. അവൾ എന്നെ തീക്ഷ്ണം ആയി നോക്കി നിന്നു.

ഞാൻ കുർത്ത തിരിച്ചു ഇട്ടു..

“അവന്റെ ഒരു വേഷം…. കല്യാണം കൂടാൻ പോയതാണോ? പെണ്ണ് കിട്ടാത്ത വിഷമം ആണോ നിനക്ക്? ഹഹ..നീ ചാകണ്ടടാ ഞാൻ ഒപ്പിച്ചു തരാം നിനക്ക് പെണ്ണിനെ…. ഹഹഹ..”

അവൾ പൊട്ടി ചിരിച്ചു..

എനിക്ക് നന്നായി ദേഷ്യം വന്നു.. ഞാൻ ചെന്നു അവളുടെ മുടിക്ക് പിടിച്ചു അവളുടെ മുഖം എന്റെ മുഖത്തോട് അടുപ്പിച്ചു..

“ഡാ.. വിടാടാ… പട്ടി…. “

അവൾ എന്റെ നെഞ്ചിൽ തല്ലി..

“പെണ്ണ് വേറെ വേണ്ടടീ… നീ ഉണ്ടല്ലോ ഇവിടെ.. നല്ല കാശ്മീർ ആപ്പിൾ പോലെ… “

“വിടടാ എന്നെ…”

അവൾ അത് പറഞ്ഞപ്പോൾ അവളുടെ നിശ്വാസം എനിക്ക് കിട്ടി.. ഏതോ ഒരു റമ്മിന്റെ മണം… ഇവൾ മദ്യപിച്ചിട്ടുണ്ടോ?

ഞാൻ അവളെ വിട്ടു.. മെല്ലെ ഒരു തള്ളു കൊടുത്തപ്പോൾ അവൾ അല്പം പുറകോട്ട് പോയി മാറി നിന്നു കിതച്ചു… എന്നെ വല്ലാത്തൊരു നോട്ടം നോക്കി.. അവളെ വിറക്കുന്നുണ്ടായിരുന്നു…

“എന്താടീ പേടിച്ചോ? ചവാൻ പോകുന്നവൾക്ക് പേടിയോ?”

ഞാൻ പുച്ഛത്തിൽ ചിരിച്ചു കൊണ്ട് ചോദിച്ചു..

“ആടാ പട്ടി… പേടിച്ചു…
ചാകാനുള്ള ആവേശവും പോയി.. പട്ടി… ! നിന്നെ കണ്ടാൽ അറിയാമല്ലോ പണക്കാരൻ ആണെന്ന്? വല്ല പെണ്ണിനേയും കെട്ടി സുഖിച്ചു ജീവിച്ചാൽ പോരെ? എന്തിനാ ഇവിടെ?”

അവൾ കിതച്ചു കൊണ്ട് പറഞ്ഞു നിർത്തി… എന്നെ നോക്കി വീണ്ടും കിതച്ചു.. സാരി വലിച്ചു നേരെ ഇട്ടു.. അവളുടെ കണ്ണ് നനഞ്ഞിരുന്നു…

“എന്റെ കല്യാണം ആയിരുന്നെടീ ഇന്ന്…. “

ഞാൻ അത് പറഞ്ഞതും അവൾ നിശബ്ദ ആയി.. എന്നെ അതിശയിച്ചു നോക്കി..

37 Comments

  1. കൊള്ളാലോ ??

  2. nte friend suggest cheythathaa ee kadha
    koreyokke avan paranju thannittullathaa
    but still
    ith vaayikkumbo vallatha oru feel aanu
    paranju kettathinekkaal adipoli
    orupaad orupaad ishtam aaaaayi
    eagrly waiting for next part

  3. കുറച്ചു കമെന്റുകൾ ഡിലീറ്റ് ചെയ്തിട്ടുണ്ട്. താഴെ ഉള്ള എന്റെ കമന്റ് വായിച്ചാൽ അറിയാമല്ലോ..
    Please understand ?❤️

  4. ഇത് വായിക്കാത്തവർക്ക് വേണ്ടിയും, കൂട്ടുകാർക്ക് ഷെയർ ചെയ്തു കൊടുക്കാനും ആണ് ഇവിടെ ഇട്ടത്. എന്നോട് കുറെ ആളുകൾ റിക്വസ്റ്റ് ചെയ്തതാണ് ഈ കാര്യം.
    മറ്റു സൈറ്റിന്റെ കാര്യം ദയവായി ഇവിടെ പറയാതെ ഇരിക്കുക.. പ്ലീസ്.
    സ്നേഹത്തോടെ ❤️

  5. ഏട്ടാ….?
    അമ്മേടെ കണ്ണ് വെട്ടിച്ചെടുത്തതാണ് ഫോൺ ?
    ഈ കഥക്ക് വായിച്ച് കമെന്റ് ഞാൻ പ്രത്യേകിച്ചിട്ടിടേണ്ടല്ലോ…. ഏത്..

    മീനു ചേച്ചി ഫാൻസ്‌….??

    ഇനി എപ്പോഴേലും കാണാം…??

    സ്നേഹത്തോടെ,

    John Wick?

  6. നിരീക്ഷകൻ

    ഈ മീനാക്ഷിയെ ഞങ്ങൾക്ക് വേണ്ട, ഇവിടെ ഇതിന് ലൈക്ക് കൊടുക്കാൻ ഒന്ന് കൂടെ ആലോചിക്കണം

    1. ശങ്കരഭക്തൻ

      ഇവിടെ censored വേർഷനെ ഇടാൻ പറ്റു അതുകൊണ്ടാണ്

    2. Bro ee sitinte rules kudi nokende. Ivide matram vaaykunavar undavum. Avarkoke vendita ingane edit cheythath. So please understand

    3. ലൈക് കിട്ടാൻ അല്ല ഇവിടെ ഇട്ടത്. ഫാമിലി, പെൺകൂട്ടുകാർക്ക് ഒക്കെ ഷെയർ ചെയ്യാൻ വേണ്ടി ആണ്. പ്ലീസ്

  7. നിയോഗം ഇവിടെ വന്ന് തുടങ്ങിയോ, പൊളി?
    എല്ലാരും വായിക്കട്ടെ???

  8. മച്ചാൻമാരെ നല്ല പ്രണയ കഥകൾ suggest ചെയ്യുമോ.പ്രത്യേകിച്ചു യുവാവ് ആയ കോളേജ് അധ്യാപകനും അയാൾ പഠിപ്പിക്കുന്ന ക്ലാസ്സിലെ പെണ്കുട്ടിയും തമ്മിലെ പ്രണയ കഥകൾ.ഇവർ തമ്മിൽ ഉടക്കും പിന്നെയുള്ള അടുപ്പവും ഒക്കെ അടങ്ങിയ കഥ വല്ലതും ഉണ്ടോ

    1. Adhyapikan illa. Vere oranam und. Ente katha vaaycho .?
      Pinne ningal paranjath pole angane oru penn kanal enn paranja Katha und.

    2. ശങ്കരഭക്തൻ

      ഓണകല്യാണം ബൈ ആദിദേവ്

  9. Original storyo. Vaayk bro thudangiyatullu. Apozhekum enganeya story oke ariya

    1. Niyogam original kk und..!✌?

      1. Shari bro arinjilla. Thank you ketto

      2. എംകെയുടെ അനിയത്തിയോടോ ബാലാ….???

        Ok bie…..?

        1. അറിഞ്ഞിരുന്നില്ല മുത്തെ…!

          ഈ സൈറ്റിൽ ഞാൻ പുതിയതാണ്.

          ഇപ്പൊ ഞാൻ ശശി ആയി ല്ലേ..??

          Ok bei..!?

  10. Oru paavam snehithan

    Eatha ithinte orginal story

  11. Oru paavam snehithan

    Eatha ithinte orginal story

    1. ഒറിജിനൽ വേർഷൻ മറ്റൊരു സൈറ്റിൽ ഉണ്ട്. But this one is good

  12. ?????✌?

  13. MRIDUL K APPUKKUTTAN

    ??????

    ഏജ്ജലിക്ക് ബ്യൂട്ടിയിൽ ഈ സിഗ്നലിൽ വണ്ടി കെടക്കുന്ന കാര്യമല്ലെ പറയുന്നത് (റോക്കിന് പുതിയ ബൈക്ക് മേടിച്ച് കൊടുത്ത് ചേച്ചിയേ കൊണ്ട് പോകുന്നത്)

    1. ശങ്കരഭക്തൻ

      അതെ

  14. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️

  15. സസ്പെൻസുകൾ നിറഞ്ഞ കഥ കൊള്ളാം അടുത്ത പാർട്ടുകൾ വേഗത്തിൽ പോരട്ടെ കാത്തിരിക്കുന്നു

    1. Oru paavam snehithan

      Next part udan pratheekshikunnu

      1. കഴിവതും നാളെ ഉണ്ടാകും

  16. ❣️❣️

  17. Abdul fathah malabari

    ബ്രോ അടുത്ത സീസൺ എന്ന് വരും

Comments are closed.