അതിശക്തമായ അപകടസൈറൺ കേട്ടപ്പോൾ ആണ് ക്വീൻ സ്കാർലെറ്റിന്റെ അടുത്തുനിന്നും പുറത്തേക്ക് വന്നത്.. അവർ നേരത്തെ എന്തൊക്കെയോ പ്ലാൻ ചെയ്തിരുന്നു.. അറിയാമായിരുന്നു അവർ വീണ്ടും ഇവിടെ എത്തുമെന്ന്…
ഉടനെ അവൾ മെല്ലിറ്റയുടെ അടുത്തേക്ക് ചെന്നു..
“അമ്മേ… റെഡ്ഷിപ് നമ്മുടെ യൂണിവേഴ്സിനു അരികിൽ എത്തിയിരിക്കുന്നു…”
അവൾ അല്പം ഭയത്തോടെയാണ് പറഞ്ഞത്..
“അറിയാം.. ഉടനെ ഡെൽറ്റ, ട്രിനിറ്റിയുമായി നീ പാലസിൽ എത്തുക.. കിവെറയും..”
ക്വീൻ അത് പറഞ്ഞ ശേഷം ഒന്നുമറിയാതെ അല്പം ദൂരെ കൂട്ടം കൂടി ബഹളം വെക്കുന്ന കുട്ടികളെ ഒന്ന് നോക്കി.. എന്തോ ആലോചിച്ച ശേഷം അവൾ വണ്ടിയിൽ കയറി.. നേരെ പാലസിലേക്ക് പോയി..
അവിടെ എത്തി.. ഉടനെ ഡെൽറ്റ, മെല്ലിറ്റ, ട്രിനിറ്റി കിവെറ എന്നിവർ വന്നു..
“ഇന്നല്ലേ റോഷനെ കൊണ്ടുവരാമെന്ന് പറഞ്ഞ ദിവസം?”
ക്വീൻ ചോദിച്ചു..
“അതെ അമ്മേ.. “
ട്രിനിറ്റി മറുപടി കൊടുത്തു..
“ഇനി ഇതിനൊരു തീരുമാനം ഉണ്ടാകാതെ ഈ ഗ്രഹം വിട്ട് ആരും പുറത്തേക്ക് പോകണ്ട… പിന്നെ ഏറ്റവും പ്രാധാന്യമായ കാര്യം.. എല്ലാ കമ്മ്യൂണിക്കേഷനുകളും ബ്ലോക്ക് ചെയ്യുക.. ഇവിടെ നിന്നോ പുറത്തുനിന്നോ ഒരു സിഗ്നൽ പോലും വരരുത്…ഒരാൾക്കും നമ്മളുമായി ബന്ധം നിലവിൽ വേണ്ട…”
“അമ്മേ.. നമ്മൾ എല്ലാം ബ്ലോക്ക് ചെയ്താൽ.. അവരോടു നമ്മൾ എങ്ങനെ? ആ രത്‌നങ്ങൾ അടക്കം മങ്ങിപ്പോവില്ലേ? എന്ത് ചെയ്യും? വാക്ക് തെറ്റിക്കുന്നവർ അല്ലല്ലോ നമ്മൾ…”
ട്രിനിറ്റി വിഷമത്തോടെ ചോദിച്ചു..
“ട്രിനിറ്റി.. എനിക്കും അറിയാം പക്ഷെ നമ്മൾ നമ്മുടെ പുതിയ തലമുറയെ എങ്ങനെ ആയാലും സംരക്ഷിക്കണം.. അതിന് വേണ്ടി നമ്മുക്ക് നമ്മുടെ ജീവൻ വരെ ചിലപ്പോൾ കൊടുക്കേണ്ടിവരും.. നിലവിൽ വേറെ മാർഗം ഇല്ല മോളെ…മറ്റു ഗ്രഹങ്ങളെ ഇതിൽ ഉൾപ്പെടുത്തിയാൽ അവരുടെ ജീവനും അപകടത്തിൽ ആകും..”
Again
ക്വീനിന്റെ അഹങ്കാരം ഒന്നുകൊണ്ട് മാത്രമാണ് ഡിസംബർ മരിച്ചത്
സ്‌കാർലെറ്റ് പറഞ്ഞത് കേട്ട് ക്വീൻ റോഷനെ കാര്യം അറിയിച്ചു കൊണ്ടുവന്നിരുന്നേൽ ഡിസംബർ ജീവനോടെ ഇരിക്കുമായിരുന്നു
അടിപൊളി ❤️✨
എങ്ങനെ ഇങ്ങനെ എഴുതുന്നു എംകെ ഭായ് നമിച്ചു ❤️?. അടുത്ത പാർട്ടിലേക്ക് പോട്ടെ.
എന്തിനു, എന്തിനു ഡിസംബെരിനെ കൊന്നു എംകെ? ക്വീൻ മരിച്ചിരുന്നേൽ, ക്വീൻ മാത്രം മരിച്ചിരുന്നേൽ ഒന്നും തോന്നില്ലായിരുന്നു, പക്ഷെ ഡിസംബർ.. പുള്ളികാരിയുടെ അധികം സീൻസ് ഒന്നും ഞാൻ ഓർക്കുന്നില്ല, പക്ഷെ സ്റ്റിൽ ആ മരിക്കുന്ന സീനിൽ തിരിഞ്ഞു നോക്കില്ലേ, ഹോ അതു ഒരുപാട് ഇമോഷണൽ ആയി പോയി എംകെ, റോഷൻ വന്നു രക്ഷിച്ചു എന്ന് കരുതി, അതു കഴിഞ്ഞ് അവന്റെ പെർസ്പെക്റ്റീവിൽ നിന്നും പറഞ്ഞത് കണ്ടപ്പോ തകർന്നു പോയി, സഹിക്കാൻ ആകും, അല്ലെങ്കിൽ അവൾ ഇപ്പോഴും മറിച്ചട്ടില്ല എന്ന് തന്നെ കരുതുന്നു കാരണം അതിനെ പറ്റി ഡീറ്റൈൽ അയി പറഞ്ഞിട്ടില്ലല്ലോ, പറയാതെ പറഞ്ഞ്, അടുത്ത പാർട്ട് തൊടങ്ങുമ്പോ അതു ഒറപ്പിക്കുവായിരിക്കും, പക്ഷെ അതുവരെ, അതായതു കൂടിപ്പോയാൽ മിനിറ്റുകൾ അത്രേം നേരം എന്കിലും എന്റെ മനസ്സിൽ ഒരു പ്രതീക്ഷ ഇരുന്നോട്ടെ.. ???
റോഷന്റെ എൻട്രി വെറുതെ ഹെവി ആയിരുന്നു, പക്ഷെ അതൊക്കെ ഒറ്റയടിക്ക് മനസിന് പോയി, ആ റോഷൻസ് പെർസ്പെക്റ്റീവ് വന്ന വരെ ഞാൻ ഡിസെമ്പറിനു വല്യ തോതിൽ പരിക്ക് വന്നു കാണും അതു അവര് ഹെൽത്ത് ചെയ്യിക്കും എന്ന് ഒക്കെ കരുതി, പക്ഷെ. അവളുടെ ആ ഡയലോഗ് നീ വന്നു, അതുപോലെ അവള് റോഷനെ ഭൂമിയിൽ വെച്ച് അവസാനം ആയി കണ്ടിട്ട് പോകുമ്പോ ഉള്ള സീൻ ഒക്കെ ഓർത്തുപോയി.. ?
ഈ പാർട്ടിൽ എനിക്ക് ആ തുടക്കത്തിലേ ഫയിറ് സീനേ പറ്റി ഒരുപാട് പറയാൻ ഉണ്ടായിരുന്നു, പക്ഷെ ഈ സീൻ വായിച്ചു കഴിഞ്ഞപ്പോ എല്ലാം പോയി എംകെ..
എന്തായാലും മനോഹരമായ ഭാഗം ആയിരുന്നു…
ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
രാഹുൽ