നിയോഗം 3 The Fate Of Angels Part III [മാലാഖയുടെ കാമുകൻ] 3856

Views : 459462

ഒന്ന് നൊക്കിനിന്ന് ഞാൻ ക്രേത്ത് കയ്യിൽ എടുത്തു ആഞ്ഞു വെട്ടി..
വാളായി രൂപം മാറിയ ഗോഡ് വെപ്പൺ സ്വർണ നിറമുള്ള ശക്തമായ അഴികൾ ചിതറിച്ചു കളഞ്ഞു.. വലിയ ശബ്ദത്തോടെ അഴികൾ പൊട്ടി നിലത്ത് ചിതറി വീണു..

സ്കാർലെറ്റ് തല പൊക്കി നോക്കി.. എന്നെ കണ്ടതും അവൾ ചീറിക്കൊണ്ട് എന്റെ നേരെ ചാടിഎഴുന്നേറ്റ് വന്നു…

അലറിക്കൊണ്ട് എന്റെ നെഞ്ചിൽ കൈകൾ വിടർത്തി അടിച്ചു.. എന്റെ മുഖത്ത് അവൾ മാറി മാറി അടിച്ചു.. ഞാൻ അനങ്ങാതെ നിന്നു.. ഞാൻ ആയുധം താഴേക്ക് ഇട്ടു..

“വിളിച്ചതല്ലേ ഞാൻ? പറഞ്ഞതല്ലേ? എന്നിട്ടും നിരസിച്ചു പോയില്ലേ? എന്റെ ഡിസംബർ.. എന്റെ ഡിസംബർ പോയി റോഷൻ.. എനിക്ക് ജീവിക്കണ്ടേ ഇനി.. എന്റെ ഡിസംബർ…..എനിക്ക് നിന്നെ കാണണ്ട.. ഐ ഹേറ്റ് യു.. ഐ ഹേറ്റ് യു…..എന്റെ ഡിസംബർ.. പോയി….”

അവൾ വിങ്ങി വിങ്ങി കരഞ്ഞു ഊർന്നു നിലത്തേക്ക് ഇരുന്നു അലറിക്കരഞ്ഞു..

അവളുടെ കണ്ണുനീർ നിലത്തേക്ക് വീഴുന്നത് കണ്ടതും ഞാൻ അവളെ വലിച്ചു പൊക്കി.. നേരെ നിർത്തി..

“എന്നെ കൊണ്ടുപോകുമോ?”

ഞാൻ അവളോട് ചോദിച്ചു.. വല്ലാത്തൊരു ഭാവത്തിൽ അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു…

“ഇല്ല… കൊണ്ടുപോകില്ല.. നീ കാരണം ആണ് എന്റെ ഡിസംബർ പോയത്.. ഐ ഹേറ്റ് യു….നശിക്കട്ടെ.. എല്ലാം നശിക്കട്ടെ.. ഐ ഹേറ്റ് യു……!!!”

അവൾ എന്നോട് അലറി.. വീണ്ടും എന്റെ നെഞ്ചിൽ തല്ലി..

ഞാൻ അവളുടെ കഴുത്തിൽ ഇടത്തെ കൈകൊണ്ടു ശക്തമായി പിടിച്ചു..

അവളുടെ മുഖം വലിച്ചു അടുപ്പിച്ചു… അവളുടെ കണ്ണിൽ ശ്വാസം കിട്ടാതെ പിടക്കുന്ന ഭാവം…

“കൊണ്ടുപോകുമോ? എന്നെ? കൊണ്ടുപോകുമോ സ്കാർലെറ്റ് നീ? പറ…ഇല്ല എങ്കിൽ മരിക്ക്‌ നീ.. “

മുരണ്ടുകൊണ്ടു ഞാൻ അവളുടെ കണ്ണിൽ നോക്കി… അവൾ ശ്വാസം കിട്ടാതെ പിടഞ്ഞു.. കണ്ണുകൾ തുറിച്ചു നാവ് വെളിയിൽ വന്നു… അവളുടെ നഖങ്ങൾ എന്റെ നെഞ്ചിൽ മെല്ലെ ഉരഞ്ഞു ചോര കിനിഞ്ഞു..

അപ്പോഴും എന്റെ കൈകൾ അവളുടെ കഴുത്തിൽ ഞാൻ പോലും അറിയാതെ മുറുകുന്നുണ്ടായിരുന്നു….

തുടരും…

സ്നേഹത്തോടെ, എംകെ..

പത്ത് ദിവസം കഴിഞ്ഞു കാണാം… ❤️🙂

Recent Stories

533 Comments

  1. വായനക്കാരൻ

    ക്വീനിന്റെ അഹങ്കാരം ഒന്നുകൊണ്ട് മാത്രമാണ് ഡിസംബർ മരിച്ചത്
    സ്‌കാർലെറ്റ് പറഞ്ഞത് കേട്ട് ക്വീൻ റോഷനെ കാര്യം അറിയിച്ചു കൊണ്ടുവന്നിരുന്നേൽ ഡിസംബർ ജീവനോടെ ഇരിക്കുമായിരുന്നു

  2. രക്ഷാധികാരി ബൈജു

    അടിപൊളി ❤️✨
    എങ്ങനെ ഇങ്ങനെ എഴുതുന്നു എംകെ ഭായ് നമിച്ചു ❤️🙇. അടുത്ത പാർട്ടിലേക്ക് പോട്ടെ.

  3. ℝ𝕒𝕙𝕦𝕝𝟚𝟛

    എന്തിനു, എന്തിനു ഡിസംബെരിനെ കൊന്നു എംകെ? ക്വീൻ മരിച്ചിരുന്നേൽ, ക്വീൻ മാത്രം മരിച്ചിരുന്നേൽ ഒന്നും തോന്നില്ലായിരുന്നു, പക്ഷെ ഡിസംബർ.. പുള്ളികാരിയുടെ അധികം സീൻസ് ഒന്നും ഞാൻ ഓർക്കുന്നില്ല, പക്ഷെ സ്റ്റിൽ ആ മരിക്കുന്ന സീനിൽ തിരിഞ്ഞു നോക്കില്ലേ, ഹോ അതു ഒരുപാട് ഇമോഷണൽ ആയി പോയി എംകെ, റോഷൻ വന്നു രക്ഷിച്ചു എന്ന് കരുതി, അതു കഴിഞ്ഞ് അവന്റെ പെർസ്പെക്റ്റീവിൽ നിന്നും പറഞ്ഞത് കണ്ടപ്പോ തകർന്നു പോയി, സഹിക്കാൻ ആകും, അല്ലെങ്കിൽ അവൾ ഇപ്പോഴും മറിച്ചട്ടില്ല എന്ന് തന്നെ കരുതുന്നു കാരണം അതിനെ പറ്റി ഡീറ്റൈൽ അയി പറഞ്ഞിട്ടില്ലല്ലോ, പറയാതെ പറഞ്ഞ്, അടുത്ത പാർട്ട്‌ തൊടങ്ങുമ്പോ അതു ഒറപ്പിക്കുവായിരിക്കും, പക്ഷെ അതുവരെ, അതായതു കൂടിപ്പോയാൽ മിനിറ്റുകൾ അത്രേം നേരം എന്കിലും എന്റെ മനസ്സിൽ ഒരു പ്രതീക്ഷ ഇരുന്നോട്ടെ.. 😞😞😞

    റോഷന്റെ എൻട്രി വെറുതെ ഹെവി ആയിരുന്നു, പക്ഷെ അതൊക്കെ ഒറ്റയടിക്ക് മനസിന് പോയി, ആ റോഷൻസ് പെർസ്പെക്റ്റീവ് വന്ന വരെ ഞാൻ ഡിസെമ്പറിനു വല്യ തോതിൽ പരിക്ക് വന്നു കാണും അതു അവര് ഹെൽത്ത്‌ ചെയ്യിക്കും എന്ന് ഒക്കെ കരുതി, പക്ഷെ. അവളുടെ ആ ഡയലോഗ് നീ വന്നു, അതുപോലെ അവള് റോഷനെ ഭൂമിയിൽ വെച്ച് അവസാനം ആയി കണ്ടിട്ട് പോകുമ്പോ ഉള്ള സീൻ ഒക്കെ ഓർത്തുപോയി.. 😔

    ഈ പാർട്ടിൽ എനിക്ക് ആ തുടക്കത്തിലേ ഫയിറ് സീനേ പറ്റി ഒരുപാട് പറയാൻ ഉണ്ടായിരുന്നു, പക്ഷെ ഈ സീൻ വായിച്ചു കഴിഞ്ഞപ്പോ എല്ലാം പോയി എംകെ..

    എന്തായാലും മനോഹരമായ ഭാഗം ആയിരുന്നു…

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com