നിയോഗം 3 The Fate Of Angels Part III [മാലാഖയുടെ കാമുകൻ] 3856

Views : 459462

“ആഹ്ഹ്ഹ് …..”

ക്വീൻ വേദന കൊണ്ട് പുളഞ്ഞു….

അപ്പോഴേക്കും അവളെ ക്രാക്ക് ദൂരേക്ക് വലിച്ചെറിഞ്ഞു…. വല്ലാത്തൊരു അലർച്ചയോടെ.. അവൾ തെറിച്ചുപോയി വീണു..

വീണു കിടന്ന വിക്ടോറിയ.. റെവൻ.. മെല്ലിറ്റ..

വേദനയും നെഞ്ചിൽ നിന്നും കുതിച്ചു ഒഴുകുന്ന ചോരയും വകവെക്കാതെ എഴുനേൽക്കാൻ തുടങ്ങിയ ക്വീൻ വീണുപോയി.. അവൾ മുട്ടിൽ നിന്നു നിലത്ത് കൈകുത്തി നോക്കി..

ആ മൃഗം ഡിസംബറിനെ പൊക്കിയെടുത്തു..

രണ്ടുകൈകൾ കൊണ്ട് അവളുടെ ചിറകുകൾ വലിച്ചു പിടിച്ചു.. ഡിസംബർ നിറഞ്ഞ കണ്ണുകളോടെ തല പുറകോട്ട് തിരിച്ചു എല്ലാവരെയും നോക്കി മെല്ലെ പുഞ്ചിരിച്ചു…

ക്വീൻ കണ്ണുകൾ താഴ്ത്തി.. കാണാൻ വയ്യ.. ആ മൃഗം ഡിസംബറിനെ വലിച്ചു കീറാൻ പോകുകയാണ് എന്ന് അവൾക്കറിയാം..

അവളുടെ മുറിവിൽ നിന്നും ഉള്ളിലേക്ക് വേദന കയറിക്കൊണ്ടിരുന്നു.. വല്ലാത്ത വേദന..

ആ മൃഗം ഡിസംബറിനെ നോക്കി പല്ലുകൾ ഇളിച്ചു കാണിച്ചു.. അവളുടെ മാംസം തിന്നാനുള്ള കൊതിപോലെ..

“തുഫ്…”

അവൾ വായിൽ നിറഞ്ഞ ചോര അതിന്റെ മുഖത്തേക്ക് തുപ്പി…

അതോടെ ആ മൃഗം ഒന്ന് അലറി.. അതിന്റെ നീണ്ട ഒരു കൈനഖം അവളുടെ വയറിൽ ആഴ്ത്തിയപ്പോൾ ഡിസംബർ അലറി കരഞ്ഞു..

“നിന്നെയും കൊല്ലും ഇതുപോലെ ആരെങ്കിലും… “

വേദനക്കിടയിലും അവൾ അതിനോട് പല്ലു ഞെരിച്ചുകൊണ്ടു പറഞ്ഞു…

ആ മൃഗം അവളുടെ ചിറകിൽ പിടിച്ചു വലിച്ചു.. അവളുടെ അലർച്ച മുഴങ്ങി ദിക്കുകളോളം…

***

ഡിസംബറിന്റെ കരച്ചിൽ സ്കാർലെറ് കേട്ടിരുന്നു.. അവൾ അലറിക്കരഞ്ഞുകൊണ്ട് അഴികൾ വലിച്ചു പറിക്കാൻ നോക്കി..

തലകൊണ്ട് അടിച്ചു.. ചിറകുകൾ വച്ചു ശക്തിയിൽ അടിച്ചു കൂട് പൊളിക്കാൻ നോക്കി…. അവൾ അലറി കരഞ്ഞു… അവളുടെ സഹോദരിയുടെ പ്രാണവേദന അവൾ മാനസിലാക്കിയിരുന്നു…. അവൾ ആവുന്നത്ര ശ്രമിച്ചുകൊണ്ടിരുന്നു..

Recent Stories

533 Comments

  1. വായനക്കാരൻ

    ക്വീനിന്റെ അഹങ്കാരം ഒന്നുകൊണ്ട് മാത്രമാണ് ഡിസംബർ മരിച്ചത്
    സ്‌കാർലെറ്റ് പറഞ്ഞത് കേട്ട് ക്വീൻ റോഷനെ കാര്യം അറിയിച്ചു കൊണ്ടുവന്നിരുന്നേൽ ഡിസംബർ ജീവനോടെ ഇരിക്കുമായിരുന്നു

  2. രക്ഷാധികാരി ബൈജു

    അടിപൊളി ❤️✨
    എങ്ങനെ ഇങ്ങനെ എഴുതുന്നു എംകെ ഭായ് നമിച്ചു ❤️🙇. അടുത്ത പാർട്ടിലേക്ക് പോട്ടെ.

  3. ℝ𝕒𝕙𝕦𝕝𝟚𝟛

    എന്തിനു, എന്തിനു ഡിസംബെരിനെ കൊന്നു എംകെ? ക്വീൻ മരിച്ചിരുന്നേൽ, ക്വീൻ മാത്രം മരിച്ചിരുന്നേൽ ഒന്നും തോന്നില്ലായിരുന്നു, പക്ഷെ ഡിസംബർ.. പുള്ളികാരിയുടെ അധികം സീൻസ് ഒന്നും ഞാൻ ഓർക്കുന്നില്ല, പക്ഷെ സ്റ്റിൽ ആ മരിക്കുന്ന സീനിൽ തിരിഞ്ഞു നോക്കില്ലേ, ഹോ അതു ഒരുപാട് ഇമോഷണൽ ആയി പോയി എംകെ, റോഷൻ വന്നു രക്ഷിച്ചു എന്ന് കരുതി, അതു കഴിഞ്ഞ് അവന്റെ പെർസ്പെക്റ്റീവിൽ നിന്നും പറഞ്ഞത് കണ്ടപ്പോ തകർന്നു പോയി, സഹിക്കാൻ ആകും, അല്ലെങ്കിൽ അവൾ ഇപ്പോഴും മറിച്ചട്ടില്ല എന്ന് തന്നെ കരുതുന്നു കാരണം അതിനെ പറ്റി ഡീറ്റൈൽ അയി പറഞ്ഞിട്ടില്ലല്ലോ, പറയാതെ പറഞ്ഞ്, അടുത്ത പാർട്ട്‌ തൊടങ്ങുമ്പോ അതു ഒറപ്പിക്കുവായിരിക്കും, പക്ഷെ അതുവരെ, അതായതു കൂടിപ്പോയാൽ മിനിറ്റുകൾ അത്രേം നേരം എന്കിലും എന്റെ മനസ്സിൽ ഒരു പ്രതീക്ഷ ഇരുന്നോട്ടെ.. 😞😞😞

    റോഷന്റെ എൻട്രി വെറുതെ ഹെവി ആയിരുന്നു, പക്ഷെ അതൊക്കെ ഒറ്റയടിക്ക് മനസിന് പോയി, ആ റോഷൻസ് പെർസ്പെക്റ്റീവ് വന്ന വരെ ഞാൻ ഡിസെമ്പറിനു വല്യ തോതിൽ പരിക്ക് വന്നു കാണും അതു അവര് ഹെൽത്ത്‌ ചെയ്യിക്കും എന്ന് ഒക്കെ കരുതി, പക്ഷെ. അവളുടെ ആ ഡയലോഗ് നീ വന്നു, അതുപോലെ അവള് റോഷനെ ഭൂമിയിൽ വെച്ച് അവസാനം ആയി കണ്ടിട്ട് പോകുമ്പോ ഉള്ള സീൻ ഒക്കെ ഓർത്തുപോയി.. 😔

    ഈ പാർട്ടിൽ എനിക്ക് ആ തുടക്കത്തിലേ ഫയിറ് സീനേ പറ്റി ഒരുപാട് പറയാൻ ഉണ്ടായിരുന്നു, പക്ഷെ ഈ സീൻ വായിച്ചു കഴിഞ്ഞപ്പോ എല്ലാം പോയി എംകെ..

    എന്തായാലും മനോഹരമായ ഭാഗം ആയിരുന്നു…

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com