നിയോഗം 3 The Fate Of Angels Part III [മാലാഖയുടെ കാമുകൻ] 3856

Views : 459462

“അമ്മേ…..!”

കൃതിരിന് പെണ്ണുങ്ങൾ ഒരുമിച്ചു അവളെ വിളിച്ചു.. അതുകണ്ടു അവരൊക്കെ വല്ലാതെ പേടിച്ചിരുന്നു..

ക്വീൻ അല്പം കുനിഞ്ഞു വയർ പൊത്തി അയാളെ നോക്കി.. വയറു പൊത്തി നിന്ന അവളെ അയാൾ ചാടി ഉയർന്നു ചവുട്ടി…

അതിശക്തമായ ആ ചവിട്ട് നെഞ്ചിൽ തന്നെ കൊണ്ടു ക്വീൻ ദൂരേക്ക് തെറിച്ചുപോയി കമിഴ്ന്നു വീണു.. ഒരു അലർച്ചയോടെ…

അവൾക്ക് അനക്കം ഇല്ലായിരുന്നു…

കൃതിരിൻ പെണ്ണുങ്ങൾ അത് ഞെട്ടലോടെയാണ് കണ്ടത്… ജനറൽ അവളുടെ അടുത്തേക്ക് നടന്നപ്പോൾ ഡിസംബർ വില്ല് കയ്യിൽ എടുത്തു..

ഉടനെ അതിൽ ഒരു പിടുത്തം വീണു.. ഡിസംബർ നോക്കി..

വിക്ടോറിയ.. അവൾ അരുത് എന്ന് തല കാണിച്ചു.. അതോടെ ഡിസംബർ വില്ലു താഴ്ത്തി.. നിരാശയോടെ..

അയാൾ ക്വീൻ കിടന്ന ഇടത്തെത്തി..

“ക്വീൻ ഓഫ് മെയ്‌വൂൺ.. ഗുഡ് ബൈ.. നിങ്ങളുടെ അമ്മയോട് യാത്ര പറയു കുട്ടികളെ…”

ജനറൽ കമിഴ്ന്നു കിടന്ന ക്വീനിനെ ചവുട്ടി നിവർത്തി.. അതിനു ശേഷം അലറിക്കൊണ്ട് അവൾക്ക് നേരെ വാൾ കൊണ്ട് ആഞ്ഞു വെട്ടി..

എല്ലാവരും ഞെട്ടി വിറച്ചു… പക്ഷെ അവർ കണ്ടത് തെറിച്ചു പോകുന്ന ജനറലിനെ ആണ്…

ഡിസംബർ വിക്ടോറിയയെ നോക്കി.. അവൾ പുഞ്ചിരിച്ചു..

മലർന്നു അടിച്ചു വീണ ജനറൽ ചാടിയെഴുന്നേറ്റു.. അതിശയത്തോടെ.. അയാളുടെ വാൾ തെറിച്ചുപോയിരുന്നു.

എഴുന്നേറ്റ് നിൽക്കുന്ന ക്വീനിനെ ആണ് അയാൾ കണ്ടത്.. അവൾ അയാൾ വെട്ടുന്നതിന് മുൻപേ അയാളെ ചവുട്ടി തെറിപ്പിച്ചത് ആയിരുന്നു..

ക്വീൻ നിലത്തു നിന്നും മണ്ണെടുത്തു അവളുടെ മുറിവിൽ തേച്ചു. ഹെൽമെറ്റ് ഊരി വലിച്ചറിഞ്ഞു.. കത്തുന്ന കണ്ണുകൾ…

Recent Stories

533 Comments

  1. വായനക്കാരൻ

    ക്വീനിന്റെ അഹങ്കാരം ഒന്നുകൊണ്ട് മാത്രമാണ് ഡിസംബർ മരിച്ചത്
    സ്‌കാർലെറ്റ് പറഞ്ഞത് കേട്ട് ക്വീൻ റോഷനെ കാര്യം അറിയിച്ചു കൊണ്ടുവന്നിരുന്നേൽ ഡിസംബർ ജീവനോടെ ഇരിക്കുമായിരുന്നു

  2. രക്ഷാധികാരി ബൈജു

    അടിപൊളി ❤️✨
    എങ്ങനെ ഇങ്ങനെ എഴുതുന്നു എംകെ ഭായ് നമിച്ചു ❤️🙇. അടുത്ത പാർട്ടിലേക്ക് പോട്ടെ.

  3. ℝ𝕒𝕙𝕦𝕝𝟚𝟛

    എന്തിനു, എന്തിനു ഡിസംബെരിനെ കൊന്നു എംകെ? ക്വീൻ മരിച്ചിരുന്നേൽ, ക്വീൻ മാത്രം മരിച്ചിരുന്നേൽ ഒന്നും തോന്നില്ലായിരുന്നു, പക്ഷെ ഡിസംബർ.. പുള്ളികാരിയുടെ അധികം സീൻസ് ഒന്നും ഞാൻ ഓർക്കുന്നില്ല, പക്ഷെ സ്റ്റിൽ ആ മരിക്കുന്ന സീനിൽ തിരിഞ്ഞു നോക്കില്ലേ, ഹോ അതു ഒരുപാട് ഇമോഷണൽ ആയി പോയി എംകെ, റോഷൻ വന്നു രക്ഷിച്ചു എന്ന് കരുതി, അതു കഴിഞ്ഞ് അവന്റെ പെർസ്പെക്റ്റീവിൽ നിന്നും പറഞ്ഞത് കണ്ടപ്പോ തകർന്നു പോയി, സഹിക്കാൻ ആകും, അല്ലെങ്കിൽ അവൾ ഇപ്പോഴും മറിച്ചട്ടില്ല എന്ന് തന്നെ കരുതുന്നു കാരണം അതിനെ പറ്റി ഡീറ്റൈൽ അയി പറഞ്ഞിട്ടില്ലല്ലോ, പറയാതെ പറഞ്ഞ്, അടുത്ത പാർട്ട്‌ തൊടങ്ങുമ്പോ അതു ഒറപ്പിക്കുവായിരിക്കും, പക്ഷെ അതുവരെ, അതായതു കൂടിപ്പോയാൽ മിനിറ്റുകൾ അത്രേം നേരം എന്കിലും എന്റെ മനസ്സിൽ ഒരു പ്രതീക്ഷ ഇരുന്നോട്ടെ.. 😞😞😞

    റോഷന്റെ എൻട്രി വെറുതെ ഹെവി ആയിരുന്നു, പക്ഷെ അതൊക്കെ ഒറ്റയടിക്ക് മനസിന് പോയി, ആ റോഷൻസ് പെർസ്പെക്റ്റീവ് വന്ന വരെ ഞാൻ ഡിസെമ്പറിനു വല്യ തോതിൽ പരിക്ക് വന്നു കാണും അതു അവര് ഹെൽത്ത്‌ ചെയ്യിക്കും എന്ന് ഒക്കെ കരുതി, പക്ഷെ. അവളുടെ ആ ഡയലോഗ് നീ വന്നു, അതുപോലെ അവള് റോഷനെ ഭൂമിയിൽ വെച്ച് അവസാനം ആയി കണ്ടിട്ട് പോകുമ്പോ ഉള്ള സീൻ ഒക്കെ ഓർത്തുപോയി.. 😔

    ഈ പാർട്ടിൽ എനിക്ക് ആ തുടക്കത്തിലേ ഫയിറ് സീനേ പറ്റി ഒരുപാട് പറയാൻ ഉണ്ടായിരുന്നു, പക്ഷെ ഈ സീൻ വായിച്ചു കഴിഞ്ഞപ്പോ എല്ലാം പോയി എംകെ..

    എന്തായാലും മനോഹരമായ ഭാഗം ആയിരുന്നു…

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com