നിയോഗം 3 The Fate Of Angels Part III [മാലാഖയുടെ കാമുകൻ] 3858

മെയ്‌വൂൺ പാലസ്..

“ട്രിനിറ്റി, ഡെൽറ്റ, മെല്ലിറ്റ.. നിങ്ങൾ റെഡ്‌ഷിപ് എടുത്തു അവരുടെ യൂണിവേഴ്സല്‍ എൻട്രൻസിൽ പോകുക.

അതിന് ശേഷം ജനറലിനെ കൊണ്ട് അവർക്ക് സന്ദേശം അയപ്പിക്കുക.. അതിന് ശേഷം തിരിച്ചു വരുക.. “

ക്വീൻ ഉത്തരവ് ഇട്ട ഉടനെ അവർ അതിനുള്ള തയാറെടുപ്പുകൾ തുടങ്ങി..

വീണ്ടും സ്ത്രീകളെയും കുട്ടികളെയും അണ്ടർഗ്രൗണ്ടിൽ ആക്കി.. അവിടെ എല്ലാവിധ സൗകര്യങ്ങളും ഉണ്ടായിരുന്നു..

“പോയി വരൂ….”

ക്വീൻ പറഞ്ഞ ഉടനെ റെഡ്‌ഷിപ്പ് മെല്ലിറ്റ നിയന്ത്രിച്ചു.. അത് മെല്ലെ ആകാശത്തേക്ക് ഉയർന്നു ..

പുതുതായി രൂപപ്പെട്ട വൊം ഹോൾ വഴി വേറെ ഒരു യൂണിവേഴ്സിലേക്ക് റെഡ്ഷിപ്പ് മെല്ലിറ്റ കൊണ്ടുപോയി..

****

റെഡ്ഷിപ്പ് വൊംഹോൾ കടന്നു ഒരു പ്രത്യേക സ്ഥലത്ത് ആയിരുന്നു.

“നീയൊക്കെ ഇപ്പോൾ എന്നെക്കൊണ്ട് ചെയ്യിപ്പിച്ചതിന് പകരം ഞാൻ ചോദിച്ചിരിക്കും.. ഈ ജനറൽ വാക്ക് തെറ്റിക്കാറില്ല.. “

സന്ദേശം കൊടുത്ത ശേഷം ജനറൽ ട്രിനിറ്റിയെ നോക്കി അലറി.. അയാൾ ബന്ധനസ്ഥൻ ആയിരുന്നു..

“നിന്നെ കൊല്ലാൻ പോകുകയാണ് ജനറൽ.. പിന്നെ നീയെന്തു ചെയ്യും എന്നാണ് പറയുന്നത്?”

ട്രിനിറ്റി അയാളോട് ചോദിച്ചു.. അയാൾ ഒന്ന് ചിരിച്ചു… അയാളുടെ ചിരിയിൽ എന്തോ പന്തികേട് തോന്നിയ ഡെൽറ്റ മുൻപോട്ട് ചെന്നു..

“ഹഹഹ…”

അയാൾ അലറി ചിരിച്ചപ്പോൾ ട്രിനിറ്റി തിരിഞ്ഞു ഡെൽറ്റയേ നോക്കി.. അവളുടെ മുഖം സംശയത്തിൽ ആയിരുന്നു..

അവർക്ക് മെയ്‌വൂണിൽ വിളിക്കാനും കഴിയില്ലായിരുന്നു.. കമ്മ്യൂണിക്കേഷൻ എല്ലാം ബ്ലോക്ക്ഡ് ആയിരുന്നു അപ്പോഴും..

533 Comments

  1. വായനക്കാരൻ

    ക്വീനിന്റെ അഹങ്കാരം ഒന്നുകൊണ്ട് മാത്രമാണ് ഡിസംബർ മരിച്ചത്
    സ്‌കാർലെറ്റ് പറഞ്ഞത് കേട്ട് ക്വീൻ റോഷനെ കാര്യം അറിയിച്ചു കൊണ്ടുവന്നിരുന്നേൽ ഡിസംബർ ജീവനോടെ ഇരിക്കുമായിരുന്നു

  2. രക്ഷാധികാരി ബൈജു

    അടിപൊളി ❤️✨
    എങ്ങനെ ഇങ്ങനെ എഴുതുന്നു എംകെ ഭായ് നമിച്ചു ❤️?. അടുത്ത പാർട്ടിലേക്ക് പോട്ടെ.

  3. എന്തിനു, എന്തിനു ഡിസംബെരിനെ കൊന്നു എംകെ? ക്വീൻ മരിച്ചിരുന്നേൽ, ക്വീൻ മാത്രം മരിച്ചിരുന്നേൽ ഒന്നും തോന്നില്ലായിരുന്നു, പക്ഷെ ഡിസംബർ.. പുള്ളികാരിയുടെ അധികം സീൻസ് ഒന്നും ഞാൻ ഓർക്കുന്നില്ല, പക്ഷെ സ്റ്റിൽ ആ മരിക്കുന്ന സീനിൽ തിരിഞ്ഞു നോക്കില്ലേ, ഹോ അതു ഒരുപാട് ഇമോഷണൽ ആയി പോയി എംകെ, റോഷൻ വന്നു രക്ഷിച്ചു എന്ന് കരുതി, അതു കഴിഞ്ഞ് അവന്റെ പെർസ്പെക്റ്റീവിൽ നിന്നും പറഞ്ഞത് കണ്ടപ്പോ തകർന്നു പോയി, സഹിക്കാൻ ആകും, അല്ലെങ്കിൽ അവൾ ഇപ്പോഴും മറിച്ചട്ടില്ല എന്ന് തന്നെ കരുതുന്നു കാരണം അതിനെ പറ്റി ഡീറ്റൈൽ അയി പറഞ്ഞിട്ടില്ലല്ലോ, പറയാതെ പറഞ്ഞ്, അടുത്ത പാർട്ട്‌ തൊടങ്ങുമ്പോ അതു ഒറപ്പിക്കുവായിരിക്കും, പക്ഷെ അതുവരെ, അതായതു കൂടിപ്പോയാൽ മിനിറ്റുകൾ അത്രേം നേരം എന്കിലും എന്റെ മനസ്സിൽ ഒരു പ്രതീക്ഷ ഇരുന്നോട്ടെ.. ???

    റോഷന്റെ എൻട്രി വെറുതെ ഹെവി ആയിരുന്നു, പക്ഷെ അതൊക്കെ ഒറ്റയടിക്ക് മനസിന് പോയി, ആ റോഷൻസ് പെർസ്പെക്റ്റീവ് വന്ന വരെ ഞാൻ ഡിസെമ്പറിനു വല്യ തോതിൽ പരിക്ക് വന്നു കാണും അതു അവര് ഹെൽത്ത്‌ ചെയ്യിക്കും എന്ന് ഒക്കെ കരുതി, പക്ഷെ. അവളുടെ ആ ഡയലോഗ് നീ വന്നു, അതുപോലെ അവള് റോഷനെ ഭൂമിയിൽ വെച്ച് അവസാനം ആയി കണ്ടിട്ട് പോകുമ്പോ ഉള്ള സീൻ ഒക്കെ ഓർത്തുപോയി.. ?

    ഈ പാർട്ടിൽ എനിക്ക് ആ തുടക്കത്തിലേ ഫയിറ് സീനേ പറ്റി ഒരുപാട് പറയാൻ ഉണ്ടായിരുന്നു, പക്ഷെ ഈ സീൻ വായിച്ചു കഴിഞ്ഞപ്പോ എല്ലാം പോയി എംകെ..

    എന്തായാലും മനോഹരമായ ഭാഗം ആയിരുന്നു…

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

Comments are closed.