നിയോഗം 3 The Fate Of Angels Part III [മാലാഖയുടെ കാമുകൻ] 3856

Views : 459462

“ഇതെന്താ നിന്റെ കയ്യിൽ? നീ വീണോ?”

മീനു അർച്ചനയുടെ കൈമുട്ട് മുറിഞ്ഞത് കാണിച്ചുകൊടുത്തു..

“അഹ് അത് നിന്നെ.. എടുത്തപ്പോ.. അറിയാതെ.. അതെ നീ ഒന്ന് കുളിച്ചു വാ പെണ്ണെ.. ഫുഡ് എടുക്കാം…”

“എല്ലാവരും എന്നിൽ നിന്നും എന്തെങ്കിലും മറച്ചു വെക്കുന്നുണ്ടോ?”

അവൾ ചോദിച്ചപ്പോൾ എല്ലാവരും ഒന്ന് പതറി…

“നിന്റെ ഓരോ തോന്നലുകൾ.. പോയി കുളിക്ക് പെണ്ണെ..ഭക്ഷണം കഴിക്കാം…”

അർച്ചന അതും പറഞ്ഞു പുറത്തെക്ക് പോയി.. മെറിനും ലിസയും എന്തോപറഞ്ഞു ഹാളിലേക്ക് പോയി..

അവർ പോയതും മീനുവിന്റെ മുഖം മാറി.. പുഞ്ചിരിയോടെ അവൾ മെല്ലെ എഴുന്നേറ്റ് ബാത്‌റൂമിൽ ചെന്നു.

അവൾ സാരി വലിച്ചു അഴിച്ചു.. നിമിഷ നേരം കൊണ്ട് പൂർണനഗ്ന ആയി നിന്ന് വലിയ കണ്ണാടിയിൽ നോക്കി നിന്നു..

അവൾ മുടി ഒതുക്കി വച്ചു..

കണ്ണാടിയിൽ നോക്കി നിൽക്കെ അവളുടെ കറുത്ത കണ്ണുകളിൽ ചുവന്ന രാശി കയറി ഒന്ന് തിളങ്ങി.. മുഖം വലിഞ്ഞു മുറുകി..

അവളുടെ ചുണ്ടുകളിൽ വല്ലാത്തൊരു പുഞ്ചിരി വന്നു… നിഗൂഢമായ ഒരു പുഞ്ചിരി.. പുരികങ്ങൾ വളഞ്ഞു.. നെറ്റിയിലെ ഞരമ്പുകൾ ഒന്ന് പിടച്ചു.

വീണ്ടും പുഞ്ചിരി തെളിഞ്ഞു.. ആ മുഖഭാവം..

കുറച്ചു മണിക്കൂറുകൾക്ക് മുൻപേ വണ്ടർവേൾഡിലെ ഇളയ രാജകുമാരി ജൂൺ വരെ വിറച്ച ആ മുഖഭാവം….

“മീനു?”

“എന്തോ…?”

അർച്ചനയുടെ വിളി കേട്ടപ്പോൾ അവൾ വേഗം കുളിച്ചു ഇറങ്ങി…

****

Planet Meyvoon, Few days ago/മെയ്‌വൂൺ, കുറച്ചു ദിവസങ്ങൾക്ക് മുൻപേ…

ക്വീൻ ഡാർക്ക് എയ്ഞ്ചലിനോട് ഒരു തരത്തിലും റോഷനെ ഇവിടെ എത്തിക്കില്ല എന്ന് പറഞ്ഞ ദിവസം..

Recent Stories

533 Comments

  1. വായനക്കാരൻ

    ക്വീനിന്റെ അഹങ്കാരം ഒന്നുകൊണ്ട് മാത്രമാണ് ഡിസംബർ മരിച്ചത്
    സ്‌കാർലെറ്റ് പറഞ്ഞത് കേട്ട് ക്വീൻ റോഷനെ കാര്യം അറിയിച്ചു കൊണ്ടുവന്നിരുന്നേൽ ഡിസംബർ ജീവനോടെ ഇരിക്കുമായിരുന്നു

  2. രക്ഷാധികാരി ബൈജു

    അടിപൊളി ❤️✨
    എങ്ങനെ ഇങ്ങനെ എഴുതുന്നു എംകെ ഭായ് നമിച്ചു ❤️🙇. അടുത്ത പാർട്ടിലേക്ക് പോട്ടെ.

  3. ℝ𝕒𝕙𝕦𝕝𝟚𝟛

    എന്തിനു, എന്തിനു ഡിസംബെരിനെ കൊന്നു എംകെ? ക്വീൻ മരിച്ചിരുന്നേൽ, ക്വീൻ മാത്രം മരിച്ചിരുന്നേൽ ഒന്നും തോന്നില്ലായിരുന്നു, പക്ഷെ ഡിസംബർ.. പുള്ളികാരിയുടെ അധികം സീൻസ് ഒന്നും ഞാൻ ഓർക്കുന്നില്ല, പക്ഷെ സ്റ്റിൽ ആ മരിക്കുന്ന സീനിൽ തിരിഞ്ഞു നോക്കില്ലേ, ഹോ അതു ഒരുപാട് ഇമോഷണൽ ആയി പോയി എംകെ, റോഷൻ വന്നു രക്ഷിച്ചു എന്ന് കരുതി, അതു കഴിഞ്ഞ് അവന്റെ പെർസ്പെക്റ്റീവിൽ നിന്നും പറഞ്ഞത് കണ്ടപ്പോ തകർന്നു പോയി, സഹിക്കാൻ ആകും, അല്ലെങ്കിൽ അവൾ ഇപ്പോഴും മറിച്ചട്ടില്ല എന്ന് തന്നെ കരുതുന്നു കാരണം അതിനെ പറ്റി ഡീറ്റൈൽ അയി പറഞ്ഞിട്ടില്ലല്ലോ, പറയാതെ പറഞ്ഞ്, അടുത്ത പാർട്ട്‌ തൊടങ്ങുമ്പോ അതു ഒറപ്പിക്കുവായിരിക്കും, പക്ഷെ അതുവരെ, അതായതു കൂടിപ്പോയാൽ മിനിറ്റുകൾ അത്രേം നേരം എന്കിലും എന്റെ മനസ്സിൽ ഒരു പ്രതീക്ഷ ഇരുന്നോട്ടെ.. 😞😞😞

    റോഷന്റെ എൻട്രി വെറുതെ ഹെവി ആയിരുന്നു, പക്ഷെ അതൊക്കെ ഒറ്റയടിക്ക് മനസിന് പോയി, ആ റോഷൻസ് പെർസ്പെക്റ്റീവ് വന്ന വരെ ഞാൻ ഡിസെമ്പറിനു വല്യ തോതിൽ പരിക്ക് വന്നു കാണും അതു അവര് ഹെൽത്ത്‌ ചെയ്യിക്കും എന്ന് ഒക്കെ കരുതി, പക്ഷെ. അവളുടെ ആ ഡയലോഗ് നീ വന്നു, അതുപോലെ അവള് റോഷനെ ഭൂമിയിൽ വെച്ച് അവസാനം ആയി കണ്ടിട്ട് പോകുമ്പോ ഉള്ള സീൻ ഒക്കെ ഓർത്തുപോയി.. 😔

    ഈ പാർട്ടിൽ എനിക്ക് ആ തുടക്കത്തിലേ ഫയിറ് സീനേ പറ്റി ഒരുപാട് പറയാൻ ഉണ്ടായിരുന്നു, പക്ഷെ ഈ സീൻ വായിച്ചു കഴിഞ്ഞപ്പോ എല്ലാം പോയി എംകെ..

    എന്തായാലും മനോഹരമായ ഭാഗം ആയിരുന്നു…

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com