നിയോഗം 3 The Fate Of Angels Part III [മാലാഖയുടെ കാമുകൻ] 3856

Views : 459509

ഉടനെ ഒരാൾ ഓടി ചെന്ന് ഷട്ടർ വലിച്ചുപൊക്കി മുഴുവനായും തുറന്നു..

മറ്റുള്ളവരെ ഞെട്ടിച്ചുകൊണ്ട് ഒരു കറുത്ത ഡുക്കാട്ടി മോൺസ്റ്റർ ബൈക്ക് ഷട്ടർ തുറന്നവന്റെ നെഞ്ചിലേക്ക് ഫ്രണ്ട് ടയർ പൊക്കി ചാടി അവനെ ഇടിച്ചു തെറിപ്പിച്ചുകൊണ്ട് അകത്തേക്ക് ഇരച്ചു വന്നു..

അവന്റെ അലർച്ച ബൈക്കിന്റെ ഹുങ്കാര ശബ്ദത്തിൽ മുങ്ങിപ്പോയി… ഒരു മേശ തകർത്തുകൊണ്ടാണ് അവൻ വീണത്.. എല്ലാവരും ഞെട്ടി പിടഞ്ഞു എഴുന്നേറ്റ് നോക്കി..

ബൈക്ക് സ്റ്റാൻഡിൽ ഇട്ടു അതിൽ നിന്നും ഒരാൾ ഇറങ്ങി..
കറുത്ത വേഷം.. കറുത്ത ഹെൽമെറ്റ്.. കയ്യിലെ ഗ്ലൗസ് വരെ കറുപ്പ്… ഒതുങ്ങിയ ശരീരം.. കാലിൽ കറുത്ത ഹൈ ഹീൽ ബൂട്ട്.

“ഏതാടാ പട്ടി നീ?”

അടുത്ത് നിന്നവൻ അലറിക്കൊണ്ട് അയാളെ ആഞ്ഞു പഞ്ച്‌ ചെയ്തു..
അതിനും മുൻപേ അയാൾ മിന്നൽ വേഗതയിൽ വലത്തേ കാൽ മുകളിലേക്ക് പൊക്കി അവന്റെ കഴുത്തിൽ ഒരു സ്ട്രൈറ് കിക്ക്‌ കൊടുത്തപ്പോൾ അവൻ ഒരു അനക്കം പോലുമില്ലാതെ നിലത്തുവീണു..

മറ്റുള്ളവർ ഒന്ന് അത് കണ്ടു പകച്ചു എങ്കിലും എല്ലാവരും മുൻപോട്ട് കുതിച്ചു..
പക്ഷെ വന്ന ആൾ വല്ലാത്തൊരു അഭ്യാസി ആയിരുന്നു.. നെഞ്ചിൽ കൊള്ളുന്ന ഷാർപ് പഞ്ചുകൾ.. അതിൽ അനക്കം പോലുമില്ലാതെ വീഴുന്ന ആളുകൾ…

ഒരു മിനിറ്റ്കൊണ്ടുതന്നെ കളം ക്ലിയർ ആയി.. ആ കൂട്ടത്തിലെ മെയിൻ ആൾ മാത്രം ബാക്കി..

“നീ.. നീയാരാ??? ആരാ നീ?”

അവൻ ഒരു ബിയർ കുപ്പി കയ്യിൽ എടുത്തു അടിക്കാൻ പിടിച്ചു നിന്ന് ചോദിച്ചു.. പതറിയ ശബ്ദത്തിൽ…

“ഡെത്ത്… !”

ആ കറുത്ത വേഷധാരിയിൽ നിന്നും വന്നത് പെണ്ണിന്റെ ശബ്ദം ആണെന്ന് മനസിലാക്കുന്നതിന് മുൻപേ അവളുടെ മുട്ടുകാൽ അവന്റെ നെഞ്ചിൽ കയറിയിരുന്നു…

Recent Stories

533 Comments

  1. വായനക്കാരൻ

    ക്വീനിന്റെ അഹങ്കാരം ഒന്നുകൊണ്ട് മാത്രമാണ് ഡിസംബർ മരിച്ചത്
    സ്‌കാർലെറ്റ് പറഞ്ഞത് കേട്ട് ക്വീൻ റോഷനെ കാര്യം അറിയിച്ചു കൊണ്ടുവന്നിരുന്നേൽ ഡിസംബർ ജീവനോടെ ഇരിക്കുമായിരുന്നു

  2. രക്ഷാധികാരി ബൈജു

    അടിപൊളി ❤️✨
    എങ്ങനെ ഇങ്ങനെ എഴുതുന്നു എംകെ ഭായ് നമിച്ചു ❤️🙇. അടുത്ത പാർട്ടിലേക്ക് പോട്ടെ.

  3. ℝ𝕒𝕙𝕦𝕝𝟚𝟛

    എന്തിനു, എന്തിനു ഡിസംബെരിനെ കൊന്നു എംകെ? ക്വീൻ മരിച്ചിരുന്നേൽ, ക്വീൻ മാത്രം മരിച്ചിരുന്നേൽ ഒന്നും തോന്നില്ലായിരുന്നു, പക്ഷെ ഡിസംബർ.. പുള്ളികാരിയുടെ അധികം സീൻസ് ഒന്നും ഞാൻ ഓർക്കുന്നില്ല, പക്ഷെ സ്റ്റിൽ ആ മരിക്കുന്ന സീനിൽ തിരിഞ്ഞു നോക്കില്ലേ, ഹോ അതു ഒരുപാട് ഇമോഷണൽ ആയി പോയി എംകെ, റോഷൻ വന്നു രക്ഷിച്ചു എന്ന് കരുതി, അതു കഴിഞ്ഞ് അവന്റെ പെർസ്പെക്റ്റീവിൽ നിന്നും പറഞ്ഞത് കണ്ടപ്പോ തകർന്നു പോയി, സഹിക്കാൻ ആകും, അല്ലെങ്കിൽ അവൾ ഇപ്പോഴും മറിച്ചട്ടില്ല എന്ന് തന്നെ കരുതുന്നു കാരണം അതിനെ പറ്റി ഡീറ്റൈൽ അയി പറഞ്ഞിട്ടില്ലല്ലോ, പറയാതെ പറഞ്ഞ്, അടുത്ത പാർട്ട്‌ തൊടങ്ങുമ്പോ അതു ഒറപ്പിക്കുവായിരിക്കും, പക്ഷെ അതുവരെ, അതായതു കൂടിപ്പോയാൽ മിനിറ്റുകൾ അത്രേം നേരം എന്കിലും എന്റെ മനസ്സിൽ ഒരു പ്രതീക്ഷ ഇരുന്നോട്ടെ.. 😞😞😞

    റോഷന്റെ എൻട്രി വെറുതെ ഹെവി ആയിരുന്നു, പക്ഷെ അതൊക്കെ ഒറ്റയടിക്ക് മനസിന് പോയി, ആ റോഷൻസ് പെർസ്പെക്റ്റീവ് വന്ന വരെ ഞാൻ ഡിസെമ്പറിനു വല്യ തോതിൽ പരിക്ക് വന്നു കാണും അതു അവര് ഹെൽത്ത്‌ ചെയ്യിക്കും എന്ന് ഒക്കെ കരുതി, പക്ഷെ. അവളുടെ ആ ഡയലോഗ് നീ വന്നു, അതുപോലെ അവള് റോഷനെ ഭൂമിയിൽ വെച്ച് അവസാനം ആയി കണ്ടിട്ട് പോകുമ്പോ ഉള്ള സീൻ ഒക്കെ ഓർത്തുപോയി.. 😔

    ഈ പാർട്ടിൽ എനിക്ക് ആ തുടക്കത്തിലേ ഫയിറ് സീനേ പറ്റി ഒരുപാട് പറയാൻ ഉണ്ടായിരുന്നു, പക്ഷെ ഈ സീൻ വായിച്ചു കഴിഞ്ഞപ്പോ എല്ലാം പോയി എംകെ..

    എന്തായാലും മനോഹരമായ ഭാഗം ആയിരുന്നു…

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com