നിയോഗം 3 The Fate Of Angels Part III [മാലാഖയുടെ കാമുകൻ] 3859

അവൻ നിലത്തു കിടന്നു ഞരങ്ങിയപ്പോൾ അവൾ ബൈക്കിൽ കയറി അത് പുറത്തേക്ക് ഓടിച്ചുകൊണ്ടുപോയി.. കുറച്ചു മാറ്റി നിറുത്തി.

ബൈക്ക് സ്റ്റാൻഡിൽ ഇട്ടു അവൾ ബൈക്കിന്റെ ബാഗിൽ നിന്നും ഒരു ഗ്രനേഡ് എടുത്തു..

ഷട്ടർ വലിച്ചു താഴ്ത്തിയ ശേഷം അതിന്റെ അടിയിലെ ഗ്യാപ്പിലൂടെ പിൻ വലിച്ചു ഊരിയ ഗ്രനേഡ് ഇട്ടു കൊടുത്തു മിന്നൽ പോലെ ഷട്ടർ മുഴുവനായും അടച്ചു.. അവിടെ നിന്നും ഓടിമാറി..

കാറ്റിന്റെ വേഗതയിൽ ബൈക്ക് മുൻപോട്ട് പോയപ്പോൾ പുറകിൽ വലിയ പൊട്ടിത്തെറി കേട്ടു.. ഒരു വല്ലാത്ത ചിരിയോടെ അവൾ ആക്സിലറേറ്റർ ഞെരിച്ചപ്പോൾ ബൈക്ക് വെടിയുണ്ട പോലെ ആർക്കും പിടി കിട്ടാത്ത ഒരു കരിമ്പൂച്ച പോലെ പാഞ്ഞു….

****
Shobha Apartment, Kochi രാത്രി 10..

മീനു മെല്ലെ കണ്ണ് തുറന്നു.. അവളുടെ അടുത്തിരിക്കുന്ന മെറിൻ അർച്ചന ലിസ.. അവരെ നോക്കി അവളൊന്നു പുഞ്ചിരിച്ചു.. ഉറങ്ങി എണീറ്റതുപോലെ..

“എനിക്ക്.. ഞാൻ…?”

“നിനക്ക് എന്താ? പ്രെഗ്നന്റ് ആണോ നീ? പെട്ടെന്ന് തല കറങ്ങി വീണു.. “

മെറിൻ ഭാവവ്യത്യാസം ഒന്നുമില്ലാതെ ചോദിച്ചു…

“അയ്യോ.. പ്രെഗ്നന്റ്? അയ്യേ.. അല്ല അല്ല.. എന്താ ചേച്ചി ഇത് …”

അവൾ പരിഭവത്തോടെ മെറിന്റെ കവിളിൽ പിച്ചി.. അതോടെ അർച്ചനയും ലിസയും ചിരിച്ചു…

“അമ്പലത്തിൽ പോയി വന്ന വഴിയിൽ..? അവിടെ എന്തോ നടന്നല്ലോ? അവിടെ ആണോ ഞാൻ വീണത്?”

അവൾ അർച്ചനയോട് ചോദിച്ചു..

“അതേടീ.. ഞാൻ ആകെ പേടിച്ചു എന്നാലും ഇറ്റ്സ്‌ ഓക്കേ.. എന്തായാലും നീ പ്രെഗ്നന്റ് ഒന്നും അല്ല.. കേട്ടോടി.. “
അർച്ചന അവളെ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുത്തു.. അവളുടെ കണ്ണ് നിറഞ്ഞിരുന്നു..

533 Comments

  1. വായനക്കാരൻ

    ക്വീനിന്റെ അഹങ്കാരം ഒന്നുകൊണ്ട് മാത്രമാണ് ഡിസംബർ മരിച്ചത്
    സ്‌കാർലെറ്റ് പറഞ്ഞത് കേട്ട് ക്വീൻ റോഷനെ കാര്യം അറിയിച്ചു കൊണ്ടുവന്നിരുന്നേൽ ഡിസംബർ ജീവനോടെ ഇരിക്കുമായിരുന്നു

  2. രക്ഷാധികാരി ബൈജു

    അടിപൊളി ❤️✨
    എങ്ങനെ ഇങ്ങനെ എഴുതുന്നു എംകെ ഭായ് നമിച്ചു ❤️?. അടുത്ത പാർട്ടിലേക്ക് പോട്ടെ.

  3. എന്തിനു, എന്തിനു ഡിസംബെരിനെ കൊന്നു എംകെ? ക്വീൻ മരിച്ചിരുന്നേൽ, ക്വീൻ മാത്രം മരിച്ചിരുന്നേൽ ഒന്നും തോന്നില്ലായിരുന്നു, പക്ഷെ ഡിസംബർ.. പുള്ളികാരിയുടെ അധികം സീൻസ് ഒന്നും ഞാൻ ഓർക്കുന്നില്ല, പക്ഷെ സ്റ്റിൽ ആ മരിക്കുന്ന സീനിൽ തിരിഞ്ഞു നോക്കില്ലേ, ഹോ അതു ഒരുപാട് ഇമോഷണൽ ആയി പോയി എംകെ, റോഷൻ വന്നു രക്ഷിച്ചു എന്ന് കരുതി, അതു കഴിഞ്ഞ് അവന്റെ പെർസ്പെക്റ്റീവിൽ നിന്നും പറഞ്ഞത് കണ്ടപ്പോ തകർന്നു പോയി, സഹിക്കാൻ ആകും, അല്ലെങ്കിൽ അവൾ ഇപ്പോഴും മറിച്ചട്ടില്ല എന്ന് തന്നെ കരുതുന്നു കാരണം അതിനെ പറ്റി ഡീറ്റൈൽ അയി പറഞ്ഞിട്ടില്ലല്ലോ, പറയാതെ പറഞ്ഞ്, അടുത്ത പാർട്ട്‌ തൊടങ്ങുമ്പോ അതു ഒറപ്പിക്കുവായിരിക്കും, പക്ഷെ അതുവരെ, അതായതു കൂടിപ്പോയാൽ മിനിറ്റുകൾ അത്രേം നേരം എന്കിലും എന്റെ മനസ്സിൽ ഒരു പ്രതീക്ഷ ഇരുന്നോട്ടെ.. ???

    റോഷന്റെ എൻട്രി വെറുതെ ഹെവി ആയിരുന്നു, പക്ഷെ അതൊക്കെ ഒറ്റയടിക്ക് മനസിന് പോയി, ആ റോഷൻസ് പെർസ്പെക്റ്റീവ് വന്ന വരെ ഞാൻ ഡിസെമ്പറിനു വല്യ തോതിൽ പരിക്ക് വന്നു കാണും അതു അവര് ഹെൽത്ത്‌ ചെയ്യിക്കും എന്ന് ഒക്കെ കരുതി, പക്ഷെ. അവളുടെ ആ ഡയലോഗ് നീ വന്നു, അതുപോലെ അവള് റോഷനെ ഭൂമിയിൽ വെച്ച് അവസാനം ആയി കണ്ടിട്ട് പോകുമ്പോ ഉള്ള സീൻ ഒക്കെ ഓർത്തുപോയി.. ?

    ഈ പാർട്ടിൽ എനിക്ക് ആ തുടക്കത്തിലേ ഫയിറ് സീനേ പറ്റി ഒരുപാട് പറയാൻ ഉണ്ടായിരുന്നു, പക്ഷെ ഈ സീൻ വായിച്ചു കഴിഞ്ഞപ്പോ എല്ലാം പോയി എംകെ..

    എന്തായാലും മനോഹരമായ ഭാഗം ആയിരുന്നു…

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

Comments are closed.