നിയോഗം 3 The Fate Of Angels Part III [മാലാഖയുടെ കാമുകൻ] 3859

“മോളെ..? ആർ യു ഓക്കേ? എന്താ മീനൂട്ടിക്ക്??”

“ചേച്ചി…”

അർച്ചന അവരെ കണ്ടു സമാധാനത്തോടെ വിളിച്ചു.. അവർ ഓടിവന്നു മീനുവിനെ നോക്കി..

“മയക്കത്തിലാണ്.. ചേച്ചി….”

അർച്ചന ഉടനെ പറഞ്ഞപ്പോൾ അവർക്ക് സമാധാനം തോന്നി..

നടന്നതൊക്കെ അർച്ചന മെറിനോടും ലിസയോടും പറഞ്ഞു.. അവർക്ക് അതൊരു ഷോക്ക് ആയി.. ആകെ നിരാശയും..

മെറിൻ ആകെ വല്ലാതെ ആയിരുന്നു.. മീനുവിന്റെ മാറ്റം.. അന്ന് ആ രത്‌നം അവളിൽ നിന്നും പോകരുത് എന്ന് പറഞ്ഞതാണ്..
അതോടൊപ്പം, ഞാൻ കാരണം ഈ പിള്ളേർക്ക് സമാധാനത്തോടെ ജീവിക്കാൻപോലും കഴിയില്ലെ എന്നുവരെ അവൾ ചിന്തിച്ചു.. അവൾ റൂമിൽ കയറി കതകടച്ചു അകത്ത് ഇരുന്നു..

അർച്ചന രത്‌നത്തിന് വേണ്ടിചുറ്റും നോക്കി.. അവസാനം മീനു ബാത്‌റൂമിൽ ഊരിവച്ചിരുന്ന രത്‌നമാല അവൾ കണ്ടു.. അതെടുത്ത് അവൾ സ്വന്തം കഴുത്തിൽ അണിഞ്ഞു.

***

കൊച്ചിയിലെ ഒരു പഴയ കെട്ടിടം..

പത്തോളം ആളുകൾ അവിടെ ഉണ്ടായിരുന്നു.. അതിനുള്ളിൽ അത്യാവശ്യം സൗകര്യങ്ങൾ എല്ലാം ഉണ്ടായിരുന്നു.. കള്ളുകുടിയും തീറ്റയും ആയിരുന്നു ചിലർ… ആകെ ബഹളം..

“പെണ്ണുങ്ങളെ പൊക്കാൻ പോയവർ എവിടെ ആണെടാ? കുറെ നേരമായല്ലോ..? വിളിച്ചു ചോദിക്ക് %#%%% വെറുതെ ഫോട്ടോയും കാണിച്ചു വിളിച്ചു കൊതിപ്പിച്ചിട്ട്..!”

ഒരുത്തൻ അലറിയപ്പോൾ വേറെ ഒരാൾ ഫോൺ എടുത്തു വിളിച്ചു എങ്കിലും ഒരു അനക്കവും ഇല്ലായിരുന്നു..

പുറത്ത് ഏതോ ഒരു ബൈക്കിന്റെ ശബ്ദം കേട്ടു.. അതോടെ എല്ലാവരുടെയും മുഖം തെളിഞ്ഞു.. സന്തോഷം ആയി എല്ലാവർക്കും..

ബൈക്ക് പുറമെനിന്നും മൂന്ന് പ്രാവശ്യം ഹോൺ മുഴക്കി..

533 Comments

  1. വായനക്കാരൻ

    ക്വീനിന്റെ അഹങ്കാരം ഒന്നുകൊണ്ട് മാത്രമാണ് ഡിസംബർ മരിച്ചത്
    സ്‌കാർലെറ്റ് പറഞ്ഞത് കേട്ട് ക്വീൻ റോഷനെ കാര്യം അറിയിച്ചു കൊണ്ടുവന്നിരുന്നേൽ ഡിസംബർ ജീവനോടെ ഇരിക്കുമായിരുന്നു

  2. രക്ഷാധികാരി ബൈജു

    അടിപൊളി ❤️✨
    എങ്ങനെ ഇങ്ങനെ എഴുതുന്നു എംകെ ഭായ് നമിച്ചു ❤️?. അടുത്ത പാർട്ടിലേക്ക് പോട്ടെ.

  3. എന്തിനു, എന്തിനു ഡിസംബെരിനെ കൊന്നു എംകെ? ക്വീൻ മരിച്ചിരുന്നേൽ, ക്വീൻ മാത്രം മരിച്ചിരുന്നേൽ ഒന്നും തോന്നില്ലായിരുന്നു, പക്ഷെ ഡിസംബർ.. പുള്ളികാരിയുടെ അധികം സീൻസ് ഒന്നും ഞാൻ ഓർക്കുന്നില്ല, പക്ഷെ സ്റ്റിൽ ആ മരിക്കുന്ന സീനിൽ തിരിഞ്ഞു നോക്കില്ലേ, ഹോ അതു ഒരുപാട് ഇമോഷണൽ ആയി പോയി എംകെ, റോഷൻ വന്നു രക്ഷിച്ചു എന്ന് കരുതി, അതു കഴിഞ്ഞ് അവന്റെ പെർസ്പെക്റ്റീവിൽ നിന്നും പറഞ്ഞത് കണ്ടപ്പോ തകർന്നു പോയി, സഹിക്കാൻ ആകും, അല്ലെങ്കിൽ അവൾ ഇപ്പോഴും മറിച്ചട്ടില്ല എന്ന് തന്നെ കരുതുന്നു കാരണം അതിനെ പറ്റി ഡീറ്റൈൽ അയി പറഞ്ഞിട്ടില്ലല്ലോ, പറയാതെ പറഞ്ഞ്, അടുത്ത പാർട്ട്‌ തൊടങ്ങുമ്പോ അതു ഒറപ്പിക്കുവായിരിക്കും, പക്ഷെ അതുവരെ, അതായതു കൂടിപ്പോയാൽ മിനിറ്റുകൾ അത്രേം നേരം എന്കിലും എന്റെ മനസ്സിൽ ഒരു പ്രതീക്ഷ ഇരുന്നോട്ടെ.. ???

    റോഷന്റെ എൻട്രി വെറുതെ ഹെവി ആയിരുന്നു, പക്ഷെ അതൊക്കെ ഒറ്റയടിക്ക് മനസിന് പോയി, ആ റോഷൻസ് പെർസ്പെക്റ്റീവ് വന്ന വരെ ഞാൻ ഡിസെമ്പറിനു വല്യ തോതിൽ പരിക്ക് വന്നു കാണും അതു അവര് ഹെൽത്ത്‌ ചെയ്യിക്കും എന്ന് ഒക്കെ കരുതി, പക്ഷെ. അവളുടെ ആ ഡയലോഗ് നീ വന്നു, അതുപോലെ അവള് റോഷനെ ഭൂമിയിൽ വെച്ച് അവസാനം ആയി കണ്ടിട്ട് പോകുമ്പോ ഉള്ള സീൻ ഒക്കെ ഓർത്തുപോയി.. ?

    ഈ പാർട്ടിൽ എനിക്ക് ആ തുടക്കത്തിലേ ഫയിറ് സീനേ പറ്റി ഒരുപാട് പറയാൻ ഉണ്ടായിരുന്നു, പക്ഷെ ഈ സീൻ വായിച്ചു കഴിഞ്ഞപ്പോ എല്ലാം പോയി എംകെ..

    എന്തായാലും മനോഹരമായ ഭാഗം ആയിരുന്നു…

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

Comments are closed.