ലിനു ആയിരുന്നു ഫോണിൽ..
“മെറിൻ.. ആർ യു ഓക്കേ?”
അവളുടെ മുഖം വല്ലാതെ മാറിയത് കണ്ടപ്പോൾ ഡിജിപി പെട്ടെന്ന് ചോദിച്ചു. ലിസയും അവളെ പകച്ചുനോക്കി..
“സർ. ഐ ഗൊട്ട ഗോ.. പ്ലീസ്.. ഈറ്റ്സ് പേർസണൽ…”
അത് പറഞ്ഞപ്പോൾ മെറിന്റെ കണ്ണ് നനഞ്ഞത് ലിസ ശ്രദ്ധിച്ചു.. അനുമതി കിട്ടിയതും അവൾ എണീറ്റ് പുറത്തേക്ക് ഓടി..
“ലിസ.. ഗോ…”
ഡിജിപി അവളോട് പറഞ്ഞതും അവളും പുറത്തേക്ക് ഓടി..
മെറിൻ അപ്പോഴേക്കും ഫോർഡ് എന്ഡവറിൽ കയറിയിരുന്നു..ലിസയും ഓടി വണ്ടിയിൽ കയറി..
ബീക്കൺ ലൈറ്റ് തെളിച്ചു വണ്ടി വേഗതയിൽ പാഞ്ഞപ്പോൾ ലിസ അമ്പരന്നു..
“മെറിൻ.. നീ കാര്യം പറ.. വാട്ട് ഹാപ്പെൻഡ്?”
“കുട്ടികൾ.. ലിസ.. എനിക്ക് അവളെ കാണണം. മീനുട്ടി അവൾക്ക് അവൾക്ക് എന്തോ പറ്റിയിട്ടുണ്ട്.. ലിനു ആണ് വിളിച്ചത്.. എന്താ നടന്നത് എന്നുപോലും വ്യക്തമല്ല.. “
അത് പറഞ്ഞപ്പോൾ മെറിന്റെ കണ്ണ് നിറഞ്ഞു ഒഴുകി പക്ഷെ വണ്ടി മിന്നൽ പോലെ കുതിച്ചു… ലിസ ഉടനെ അർച്ചനയുടെ ഫോണിലേക്ക് വിളിച്ചു എങ്കിലും ഫോൺ എടുത്തില്ല…
Shobha Apartment, Kochi..
മിനി കൂപ്പർ ശോഭയിലേക്ക് ഇരച്ചു കയറിയപ്പോൾ അവിടെ അരും ഇല്ലായിരുന്നു..
ആർച്ചന ചുറ്റും നോക്കി അവളെ വലിച്ചു പൊക്കി. ഒരുവിധത്തിൽ അവളെ എടുത്തു ലിഫ്റ്റിലൂടെ മുകളിൽ എത്തിച്ചു..
ഫ്ലാറ്റ് തുറന്നു അവളെ ബെഡിൽ കിടത്തി.. അവളുടെ പൾസ് നോക്കിയപ്പോൾ അവൾക്ക് സമാധാനം തോന്നി.. നോർമൽ ആണ്.. ഹോസ്പിറ്റലിൽ കൊണ്ടുപോയാൽ അവൾ വയലന്റ് ആകുമോ എന്ന പേടിയിൽ ആയിരുന്നു അർച്ചന.
അപ്പോഴേക്കും വാതിൽ തുറന്നു മെറിനും ലിസയും ഓടിവന്നു..
Again
ക്വീനിന്റെ അഹങ്കാരം ഒന്നുകൊണ്ട് മാത്രമാണ് ഡിസംബർ മരിച്ചത്
സ്‌കാർലെറ്റ് പറഞ്ഞത് കേട്ട് ക്വീൻ റോഷനെ കാര്യം അറിയിച്ചു കൊണ്ടുവന്നിരുന്നേൽ ഡിസംബർ ജീവനോടെ ഇരിക്കുമായിരുന്നു
അടിപൊളി ❤️✨
എങ്ങനെ ഇങ്ങനെ എഴുതുന്നു എംകെ ഭായ് നമിച്ചു ❤️?. അടുത്ത പാർട്ടിലേക്ക് പോട്ടെ.
എന്തിനു, എന്തിനു ഡിസംബെരിനെ കൊന്നു എംകെ? ക്വീൻ മരിച്ചിരുന്നേൽ, ക്വീൻ മാത്രം മരിച്ചിരുന്നേൽ ഒന്നും തോന്നില്ലായിരുന്നു, പക്ഷെ ഡിസംബർ.. പുള്ളികാരിയുടെ അധികം സീൻസ് ഒന്നും ഞാൻ ഓർക്കുന്നില്ല, പക്ഷെ സ്റ്റിൽ ആ മരിക്കുന്ന സീനിൽ തിരിഞ്ഞു നോക്കില്ലേ, ഹോ അതു ഒരുപാട് ഇമോഷണൽ ആയി പോയി എംകെ, റോഷൻ വന്നു രക്ഷിച്ചു എന്ന് കരുതി, അതു കഴിഞ്ഞ് അവന്റെ പെർസ്പെക്റ്റീവിൽ നിന്നും പറഞ്ഞത് കണ്ടപ്പോ തകർന്നു പോയി, സഹിക്കാൻ ആകും, അല്ലെങ്കിൽ അവൾ ഇപ്പോഴും മറിച്ചട്ടില്ല എന്ന് തന്നെ കരുതുന്നു കാരണം അതിനെ പറ്റി ഡീറ്റൈൽ അയി പറഞ്ഞിട്ടില്ലല്ലോ, പറയാതെ പറഞ്ഞ്, അടുത്ത പാർട്ട് തൊടങ്ങുമ്പോ അതു ഒറപ്പിക്കുവായിരിക്കും, പക്ഷെ അതുവരെ, അതായതു കൂടിപ്പോയാൽ മിനിറ്റുകൾ അത്രേം നേരം എന്കിലും എന്റെ മനസ്സിൽ ഒരു പ്രതീക്ഷ ഇരുന്നോട്ടെ.. ???
റോഷന്റെ എൻട്രി വെറുതെ ഹെവി ആയിരുന്നു, പക്ഷെ അതൊക്കെ ഒറ്റയടിക്ക് മനസിന് പോയി, ആ റോഷൻസ് പെർസ്പെക്റ്റീവ് വന്ന വരെ ഞാൻ ഡിസെമ്പറിനു വല്യ തോതിൽ പരിക്ക് വന്നു കാണും അതു അവര് ഹെൽത്ത് ചെയ്യിക്കും എന്ന് ഒക്കെ കരുതി, പക്ഷെ. അവളുടെ ആ ഡയലോഗ് നീ വന്നു, അതുപോലെ അവള് റോഷനെ ഭൂമിയിൽ വെച്ച് അവസാനം ആയി കണ്ടിട്ട് പോകുമ്പോ ഉള്ള സീൻ ഒക്കെ ഓർത്തുപോയി.. ?
ഈ പാർട്ടിൽ എനിക്ക് ആ തുടക്കത്തിലേ ഫയിറ് സീനേ പറ്റി ഒരുപാട് പറയാൻ ഉണ്ടായിരുന്നു, പക്ഷെ ഈ സീൻ വായിച്ചു കഴിഞ്ഞപ്പോ എല്ലാം പോയി എംകെ..
എന്തായാലും മനോഹരമായ ഭാഗം ആയിരുന്നു…
ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
രാഹുൽ