നിയോഗം 3 The Fate Of Angels Part III [മാലാഖയുടെ കാമുകൻ] 3859

അവൻ പറഞ്ഞത് കേട്ട് ഞാൻ തിരിഞ്ഞു നോക്കി.. നിറഞ്ഞ കണ്ണുകളുമായി നിൽക്കുന്ന കിവെറ..
അവളും അമ്മയാണ്.. അവളുടെ വേദന എനിക്ക് അറിയാം.. കാരണം ആ കുട്ടികളുടെ പിതാവ് ഞാൻ ആണ്…

ഞാൻ ഒന്നും മിണ്ടാതെ പുറത്തേക്ക് ഇറങ്ങി… നേരെ അവരുടെ കെട്ടിടത്തിലേക്ക് ചെന്നു.. നിറമിഴികളും ആയി കൃതിരിൻ പെണ്ണുങ്ങൾ നിരന്നു നിൽക്കുന്നു.. കുട്ടികളെ കണ്ടില്ല..

ട്രിനിറ്റിയുടെ അടുത്തേക്ക് ചെന്നു..

“ട്രിനിറ്റി.. അമ്മ? ഡിസംബർ??? അവർക്ക്….”

ഞാൻ മുഴുമിപ്പിക്കുന്നതിന് മുൻപേ അവൾ എന്റെ കൈപിടിച്ചു.. നിറഞ്ഞ കണ്ണുകൾ..

“അപ്പോൾ… ഞാൻ.. ഞാൻ വൈകിയോ?”

എന്റെ ചോദ്യം കേട്ടതും അവൾ തലകുനിച്ചു.. അവളുടെ കണ്ണിൽ നിന്നും നീർതുള്ളികൾ താഴേക്ക് വീണത് കണ്ടപ്പോൾ എനിക്ക് നെഞ്ച് വിങ്ങിപ്പൊട്ടി.. പക്ഷെ കരഞ്ഞില്ല… കരയില്ല എന്ന് ഉറപ്പിച്ചിരുന്നു…

വല്ലാതെ ദേഷ്യം വന്നു..

“ട്രിനിറ്റി.. ഞാൻ ഒരു തീരുമാനം എടുത്താൽ നീ അതിന് തടസം നിൽക്കുമോ?”

എന്റെ ചോദ്യം കേട്ടതും അവൾ തല ഉയർത്തി..

“ഇല്ല.. ഒപ്പം ഉണ്ടാകും.. എന്റെ മരണം ആണ് എങ്കിൽപ്പോലും…”

അവളെ നോക്കി ഞാൻ തലകുലുക്കി.. തിരിഞ്ഞു നടന്നു.. പോകും വഴി ഒരു പെണ്ണിന്റെ തലയിൽ നിന്നും തുണി വലിച്ചെടുത്ത് ഞാൻ എന്റെ അരക്ക് മുകളിൽ ചുറ്റി….

നേരെ നടന്നു.. ആരോടും ഒന്നും മിണ്ടാതെ…

എത്തിച്ചേർന്നത് ഡാർക്ക് എയ്ഞ്ചലിനെ ഇട്ട സെല്ലിൽ ആണ്..

അവിടെ കാവൽ ഇല്ലായിരുന്നു.. ഞാൻ അകത്തേക്ക് ചെന്നു..

ഞാൻ കണ്ടു നിലത്ത് കമിഴ്ന്നു വീണു കിടക്കുന്ന സ്കാർലേറ്റ്… അവൾ എന്തോ സ്വയം പറഞ്ഞു കരയുന്നുണ്ട്.. വിടർത്തി ഇട്ടിരിക്കുന്ന ചിറകുകൾ..

533 Comments

  1. വായനക്കാരൻ

    ക്വീനിന്റെ അഹങ്കാരം ഒന്നുകൊണ്ട് മാത്രമാണ് ഡിസംബർ മരിച്ചത്
    സ്‌കാർലെറ്റ് പറഞ്ഞത് കേട്ട് ക്വീൻ റോഷനെ കാര്യം അറിയിച്ചു കൊണ്ടുവന്നിരുന്നേൽ ഡിസംബർ ജീവനോടെ ഇരിക്കുമായിരുന്നു

  2. രക്ഷാധികാരി ബൈജു

    അടിപൊളി ❤️✨
    എങ്ങനെ ഇങ്ങനെ എഴുതുന്നു എംകെ ഭായ് നമിച്ചു ❤️?. അടുത്ത പാർട്ടിലേക്ക് പോട്ടെ.

  3. എന്തിനു, എന്തിനു ഡിസംബെരിനെ കൊന്നു എംകെ? ക്വീൻ മരിച്ചിരുന്നേൽ, ക്വീൻ മാത്രം മരിച്ചിരുന്നേൽ ഒന്നും തോന്നില്ലായിരുന്നു, പക്ഷെ ഡിസംബർ.. പുള്ളികാരിയുടെ അധികം സീൻസ് ഒന്നും ഞാൻ ഓർക്കുന്നില്ല, പക്ഷെ സ്റ്റിൽ ആ മരിക്കുന്ന സീനിൽ തിരിഞ്ഞു നോക്കില്ലേ, ഹോ അതു ഒരുപാട് ഇമോഷണൽ ആയി പോയി എംകെ, റോഷൻ വന്നു രക്ഷിച്ചു എന്ന് കരുതി, അതു കഴിഞ്ഞ് അവന്റെ പെർസ്പെക്റ്റീവിൽ നിന്നും പറഞ്ഞത് കണ്ടപ്പോ തകർന്നു പോയി, സഹിക്കാൻ ആകും, അല്ലെങ്കിൽ അവൾ ഇപ്പോഴും മറിച്ചട്ടില്ല എന്ന് തന്നെ കരുതുന്നു കാരണം അതിനെ പറ്റി ഡീറ്റൈൽ അയി പറഞ്ഞിട്ടില്ലല്ലോ, പറയാതെ പറഞ്ഞ്, അടുത്ത പാർട്ട്‌ തൊടങ്ങുമ്പോ അതു ഒറപ്പിക്കുവായിരിക്കും, പക്ഷെ അതുവരെ, അതായതു കൂടിപ്പോയാൽ മിനിറ്റുകൾ അത്രേം നേരം എന്കിലും എന്റെ മനസ്സിൽ ഒരു പ്രതീക്ഷ ഇരുന്നോട്ടെ.. ???

    റോഷന്റെ എൻട്രി വെറുതെ ഹെവി ആയിരുന്നു, പക്ഷെ അതൊക്കെ ഒറ്റയടിക്ക് മനസിന് പോയി, ആ റോഷൻസ് പെർസ്പെക്റ്റീവ് വന്ന വരെ ഞാൻ ഡിസെമ്പറിനു വല്യ തോതിൽ പരിക്ക് വന്നു കാണും അതു അവര് ഹെൽത്ത്‌ ചെയ്യിക്കും എന്ന് ഒക്കെ കരുതി, പക്ഷെ. അവളുടെ ആ ഡയലോഗ് നീ വന്നു, അതുപോലെ അവള് റോഷനെ ഭൂമിയിൽ വെച്ച് അവസാനം ആയി കണ്ടിട്ട് പോകുമ്പോ ഉള്ള സീൻ ഒക്കെ ഓർത്തുപോയി.. ?

    ഈ പാർട്ടിൽ എനിക്ക് ആ തുടക്കത്തിലേ ഫയിറ് സീനേ പറ്റി ഒരുപാട് പറയാൻ ഉണ്ടായിരുന്നു, പക്ഷെ ഈ സീൻ വായിച്ചു കഴിഞ്ഞപ്പോ എല്ലാം പോയി എംകെ..

    എന്തായാലും മനോഹരമായ ഭാഗം ആയിരുന്നു…

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

Comments are closed.