പുറത്തിറങ്ങിയ കിവെറ എന്നോട് നൂറു ചോദ്യം ഒരുമിച്ചു ചോദിച്ചു.. എന്റെ കണ്ണുകൾ റെഷിപ്പിന്റെ ഉള്ളിൽ കെട്ടിയിട്ട ജനറലിൽ ആയിരുന്നു…
ഞാൻ അവളെ തട്ടിമാറ്റി അകത്തേക്ക് കയറി… അയാൾ എന്നെ കണ്ടു ചിരിച്ചു..
“കിംഗ് ഓഫ് ഓൾ യൂണിവേഴ്‌സ്.. എന്റെ രാജാവ്, നിന്നെ അനേഷിക്കാറുണ്ട്.. സാധാരണ മനുഷ്യനിൽ നിന്നും സകല യൂണിവേഴ്സിലും വാർത്തയായ ഹാഫ് ബ്ലഡ് കൃതിരിൻ… ഹഹഹ…. വരുന്നോ നീ എന്റെ നാട്ടിലേക്ക്? എന്തും തരും…”
അവൻ എന്നെ കണ്ടതും എന്നെപ്പറ്റി പറഞ്ഞതൊക്കെ കേട്ടപ്പോൾ എനിക്ക് അതിശയം തോന്നി..
“എന്താ നിങ്ങളുടെ പ്ലാൻ? എന്താ നിനക്ക് വേണ്ടത്?”
ഞാൻ അവന്റെ കണ്ണിൽ നോക്കി ചോദിച്ചു.. പകയോടെ
“നിന്റെ കുട്ടികൾ… “
അവൻ നിസ്സാരമട്ടിൽ അത് പറഞ്ഞപ്പോൾ ഞാൻ ഇടത്തെ കൈകൊണ്ടു അവന്റെ കഴുത്തിൽ പിടിച്ചു പൊക്കി..
“അതെളുപ്പം ആണെന്ന് നിനക്ക് തോന്നുന്നുണ്ടോ?”
എന്റെ പിടി മുറുകിയപ്പോൾ അവന്റെ കണ്ണ് മിഴിച്ചു വന്നു.. ശ്വാസത്തിന് വേണ്ടി പിടഞ്ഞു… അവൻ മരിക്കും എന്ന് തോന്നിയപ്പോൾ ഞാൻ അവനെ നിലത്തേക്ക് ഇട്ടു..
അവൻ ശക്തമായി ചുമച്ചു.. ശ്വാസം ആഞ്ഞു വലിച്ചു..
“നീ ശക്തൻ ആണ് റോഷൻ.. പക്ഷെ എണ്ണത്തിൽ കുറവായ കൃതിരിൻ വർഗത്തിന് പിടിച്ചു നില്ക്കാൻ ആകില്ല.. ഈ വാർത്ത ഞങ്ങളുടെ രാജാവ് അറിഞ്ഞാൽ ആയിരക്കണക്കിന് ഷിപ്പുകൾ ഇങ്ങോട്ട് വരും.. അതിൽ ലക്ഷക്കണക്കിന് പടയാളികളും ആയിരക്കണക്ക് ക്രാക്ക് എന്ന മൃഗങ്ങളും ഉണ്ടാകും.. ശക്തി കൊണ്ട് കാര്യമില്ല റോഷൻ… ബുദ്ധി ഉപയോഗിക്കു.. കുട്ടികളെ വിട്ടു തരിക… നിങ്ങളെ വെറുതെ വിടാം.. ഇതെന്റെ വാക്ക്….”
Again
ക്വീനിന്റെ അഹങ്കാരം ഒന്നുകൊണ്ട് മാത്രമാണ് ഡിസംബർ മരിച്ചത്
സ്‌കാർലെറ്റ് പറഞ്ഞത് കേട്ട് ക്വീൻ റോഷനെ കാര്യം അറിയിച്ചു കൊണ്ടുവന്നിരുന്നേൽ ഡിസംബർ ജീവനോടെ ഇരിക്കുമായിരുന്നു
അടിപൊളി ❤️✨
എങ്ങനെ ഇങ്ങനെ എഴുതുന്നു എംകെ ഭായ് നമിച്ചു ❤️?. അടുത്ത പാർട്ടിലേക്ക് പോട്ടെ.
എന്തിനു, എന്തിനു ഡിസംബെരിനെ കൊന്നു എംകെ? ക്വീൻ മരിച്ചിരുന്നേൽ, ക്വീൻ മാത്രം മരിച്ചിരുന്നേൽ ഒന്നും തോന്നില്ലായിരുന്നു, പക്ഷെ ഡിസംബർ.. പുള്ളികാരിയുടെ അധികം സീൻസ് ഒന്നും ഞാൻ ഓർക്കുന്നില്ല, പക്ഷെ സ്റ്റിൽ ആ മരിക്കുന്ന സീനിൽ തിരിഞ്ഞു നോക്കില്ലേ, ഹോ അതു ഒരുപാട് ഇമോഷണൽ ആയി പോയി എംകെ, റോഷൻ വന്നു രക്ഷിച്ചു എന്ന് കരുതി, അതു കഴിഞ്ഞ് അവന്റെ പെർസ്പെക്റ്റീവിൽ നിന്നും പറഞ്ഞത് കണ്ടപ്പോ തകർന്നു പോയി, സഹിക്കാൻ ആകും, അല്ലെങ്കിൽ അവൾ ഇപ്പോഴും മറിച്ചട്ടില്ല എന്ന് തന്നെ കരുതുന്നു കാരണം അതിനെ പറ്റി ഡീറ്റൈൽ അയി പറഞ്ഞിട്ടില്ലല്ലോ, പറയാതെ പറഞ്ഞ്, അടുത്ത പാർട്ട് തൊടങ്ങുമ്പോ അതു ഒറപ്പിക്കുവായിരിക്കും, പക്ഷെ അതുവരെ, അതായതു കൂടിപ്പോയാൽ മിനിറ്റുകൾ അത്രേം നേരം എന്കിലും എന്റെ മനസ്സിൽ ഒരു പ്രതീക്ഷ ഇരുന്നോട്ടെ.. ???
റോഷന്റെ എൻട്രി വെറുതെ ഹെവി ആയിരുന്നു, പക്ഷെ അതൊക്കെ ഒറ്റയടിക്ക് മനസിന് പോയി, ആ റോഷൻസ് പെർസ്പെക്റ്റീവ് വന്ന വരെ ഞാൻ ഡിസെമ്പറിനു വല്യ തോതിൽ പരിക്ക് വന്നു കാണും അതു അവര് ഹെൽത്ത് ചെയ്യിക്കും എന്ന് ഒക്കെ കരുതി, പക്ഷെ. അവളുടെ ആ ഡയലോഗ് നീ വന്നു, അതുപോലെ അവള് റോഷനെ ഭൂമിയിൽ വെച്ച് അവസാനം ആയി കണ്ടിട്ട് പോകുമ്പോ ഉള്ള സീൻ ഒക്കെ ഓർത്തുപോയി.. ?
ഈ പാർട്ടിൽ എനിക്ക് ആ തുടക്കത്തിലേ ഫയിറ് സീനേ പറ്റി ഒരുപാട് പറയാൻ ഉണ്ടായിരുന്നു, പക്ഷെ ഈ സീൻ വായിച്ചു കഴിഞ്ഞപ്പോ എല്ലാം പോയി എംകെ..
എന്തായാലും മനോഹരമായ ഭാഗം ആയിരുന്നു…
ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
രാഹുൽ