നിയോഗം 3 The Fate Of Angels Part III [മാലാഖയുടെ കാമുകൻ] 3859

“ഇല്ല.. ഇനി സന്തോഷം കൊണ്ടല്ലാതെ ഞാൻ കരയില്ല.. ഞാൻ ഞാനാണ്.. എന്റെ നിയോഗം ഇതാണെങ്കിൽ അത് തന്നെ നടക്കും.. ആരെയും എനിക്ക് പേടിയില്ല… ആആആ….”

അലറി ഞാൻ… നെഞ്ചിലെ പേശികൾ വലിഞ്ഞു മുറുകി.. കൈയ്യിലെ ഞരമ്പുകൾ വല്ലാതെ പിടച്ചുചാടി.. ഇതുവരെ ഇല്ലാത്തൊരു ശക്തി എന്റെ മനസിലും ശരീരത്തിലും ഓടിനടക്കുന്നത് എനിക്ക് അറിഞ്ഞു…

സർവ്വശക്തിയുമെടുത്ത് ഞാൻ അലറിക്കൊണ്ട് നിലത്തേക്ക് കൈചുരുട്ടി ആഞ്ഞിടിച്ചു.. ഉണങ്ങിയ മണ്ണ് കീറി കൈ അകത്തുപോയി വിറച്ചു…

ഞാൻ മണ്ണിൽ നിന്നും വലിച്ചെടുത്തു കൈ മുൻപോട്ട് നീട്ടി…

വല്ലാത്തൊരു ശബ്ദത്തോടെ മിന്നലിനേക്കാൾ വേഗതയിൽ ക്രേത്ത് എന്റെ കയ്യിലേക്ക് പാഞ്ഞുവന്നു… ഇരുതലമൂർച്ചയുള്ള വജ്രംപോലെ വെട്ടിത്തിളങ്ങുന്ന ഒരു മഴുവിന്റെ രൂപത്തിൽ…

വിറച്ചു എന്നെ.. എല്ലാവരെയും കൊന്നുതളളാനുള്ള ഒരു ആവേശം…

ഇടി മുഴങ്ങുമ്പോലെ ഒരു ശബ്ദം കേട്ട് ഞാൻ മുകളിലേക്ക് നോക്കി…

മരണം.. ആളുകളെ കൊന്നു തള്ളി ചുട്ടെരിക്കുന്ന റെഡ്‌ഷിപ്പ് തൊട്ടു മുകളിൽ…. ! അത് വട്ടം കറങ്ങി നേരെ താഴെ വന്നു ഇറങ്ങി.. എന്റെ തൊട്ടു മുൻപിൽ…

വാതിൽ തുറന്നു… ഞാൻ അനങ്ങാതെ നിന്നു..

“റോഷൻ…!!!!!!”

അലറിവിളിച്ചുകൊണ്ട് ട്രിനിറ്റി അതിൽ നിന്നും ചാടി ഇറങ്ങി എന്നെ വരിഞ്ഞു കെട്ടിപിടിച്ചു.. പുറകെ ഡെൽറ്റയാണ് ഇറങ്ങിയത്… അവൾ എന്നെ ഒന്ന് നോക്കി..

“അമ്മ..? അമ്മേയെവിടെ റോഷൻ???”

ചുറ്റും നോക്കിയ ശേഷം ട്രിനിറ്റി എന്നെ പിടിച്ചു ശക്തമായി കുലുക്കിക്കൊണ്ട് ചോദിച്ചു.. ഞാൻ തല കാണിച്ചു ദൂരേക്ക്.. ഹീലിംഗ് ബിൽഡിങ്ങിലേക്ക്…. അവർ രണ്ടുപേരും അങ്ങോട്ട് ഓടി…

“റോഷൻ..? നീയെങ്ങനെ ഇവിടെ? ഇവിടെ എന്താ സംഭവിച്ചത്? ക്രാക്ക് അല്ലെ ഇത്..? നീയാണോ അതിനെ കൊന്നത്?? അമ്മയെവിടെ?”

533 Comments

  1. വായനക്കാരൻ

    ക്വീനിന്റെ അഹങ്കാരം ഒന്നുകൊണ്ട് മാത്രമാണ് ഡിസംബർ മരിച്ചത്
    സ്‌കാർലെറ്റ് പറഞ്ഞത് കേട്ട് ക്വീൻ റോഷനെ കാര്യം അറിയിച്ചു കൊണ്ടുവന്നിരുന്നേൽ ഡിസംബർ ജീവനോടെ ഇരിക്കുമായിരുന്നു

  2. രക്ഷാധികാരി ബൈജു

    അടിപൊളി ❤️✨
    എങ്ങനെ ഇങ്ങനെ എഴുതുന്നു എംകെ ഭായ് നമിച്ചു ❤️?. അടുത്ത പാർട്ടിലേക്ക് പോട്ടെ.

  3. എന്തിനു, എന്തിനു ഡിസംബെരിനെ കൊന്നു എംകെ? ക്വീൻ മരിച്ചിരുന്നേൽ, ക്വീൻ മാത്രം മരിച്ചിരുന്നേൽ ഒന്നും തോന്നില്ലായിരുന്നു, പക്ഷെ ഡിസംബർ.. പുള്ളികാരിയുടെ അധികം സീൻസ് ഒന്നും ഞാൻ ഓർക്കുന്നില്ല, പക്ഷെ സ്റ്റിൽ ആ മരിക്കുന്ന സീനിൽ തിരിഞ്ഞു നോക്കില്ലേ, ഹോ അതു ഒരുപാട് ഇമോഷണൽ ആയി പോയി എംകെ, റോഷൻ വന്നു രക്ഷിച്ചു എന്ന് കരുതി, അതു കഴിഞ്ഞ് അവന്റെ പെർസ്പെക്റ്റീവിൽ നിന്നും പറഞ്ഞത് കണ്ടപ്പോ തകർന്നു പോയി, സഹിക്കാൻ ആകും, അല്ലെങ്കിൽ അവൾ ഇപ്പോഴും മറിച്ചട്ടില്ല എന്ന് തന്നെ കരുതുന്നു കാരണം അതിനെ പറ്റി ഡീറ്റൈൽ അയി പറഞ്ഞിട്ടില്ലല്ലോ, പറയാതെ പറഞ്ഞ്, അടുത്ത പാർട്ട്‌ തൊടങ്ങുമ്പോ അതു ഒറപ്പിക്കുവായിരിക്കും, പക്ഷെ അതുവരെ, അതായതു കൂടിപ്പോയാൽ മിനിറ്റുകൾ അത്രേം നേരം എന്കിലും എന്റെ മനസ്സിൽ ഒരു പ്രതീക്ഷ ഇരുന്നോട്ടെ.. ???

    റോഷന്റെ എൻട്രി വെറുതെ ഹെവി ആയിരുന്നു, പക്ഷെ അതൊക്കെ ഒറ്റയടിക്ക് മനസിന് പോയി, ആ റോഷൻസ് പെർസ്പെക്റ്റീവ് വന്ന വരെ ഞാൻ ഡിസെമ്പറിനു വല്യ തോതിൽ പരിക്ക് വന്നു കാണും അതു അവര് ഹെൽത്ത്‌ ചെയ്യിക്കും എന്ന് ഒക്കെ കരുതി, പക്ഷെ. അവളുടെ ആ ഡയലോഗ് നീ വന്നു, അതുപോലെ അവള് റോഷനെ ഭൂമിയിൽ വെച്ച് അവസാനം ആയി കണ്ടിട്ട് പോകുമ്പോ ഉള്ള സീൻ ഒക്കെ ഓർത്തുപോയി.. ?

    ഈ പാർട്ടിൽ എനിക്ക് ആ തുടക്കത്തിലേ ഫയിറ് സീനേ പറ്റി ഒരുപാട് പറയാൻ ഉണ്ടായിരുന്നു, പക്ഷെ ഈ സീൻ വായിച്ചു കഴിഞ്ഞപ്പോ എല്ലാം പോയി എംകെ..

    എന്തായാലും മനോഹരമായ ഭാഗം ആയിരുന്നു…

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

Comments are closed.