എന്നെ നോക്കി പുഞ്ചിരിച്ചു പുറകിലേക്ക് മറിഞ്ഞു വീഴുന്ന എന്റെ അമ്മയെയും ഞാൻ കണ്ടു..
റെവനും വിക്ടോറിയയും അവളെ കോരി എടുക്കുന്നതും ഓടുന്നതും ഞാൻ കണ്ടു…
മനസ് മരവിച്ചതുപോലെ.. കുറെ ശവശരീരങ്ങൾ മാറി കിടക്കുന്നു… കണ്ണടച്ചപ്പോൾ കണ്ണിൽ നിന്നും വെള്ളം ചാടി..
മെല്ലെ എഴുന്നേറ്റ് ഞാൻ ആ ഗ്രൗണ്ടിലേക്ക് കയറി ചെന്നു.. കുട്ടികൾ സന്തോഷത്തോടെ ഓടി കളിച്ചിരുന്ന സ്ഥലം.. ഇപ്പോൾ ആരും ഇല്ല.. മൂകത തളംകെട്ടി നിൽക്കുന്നു..
ഗ്രൗണ്ടിൽ റെഡ്ഷിപ്പ് വന്നു ഇറങ്ങിയ അടയാളം ആഴത്തിൽ പതിഞ്ഞിരുന്നു…
നിറയെ ചോരപാടുകൾ… ആരുടെ ആണെന്ന് എനിക്ക് മനസിലായില്ല. എനിക്ക് നിർവ്വികാരതയാണ് തോന്നിയത്..
ഞാൻ ഗോഡ് വെപ്പൺ ക്രേത്ത് പുറത്തുനിന്നും എടുത്തു താഴേക്ക് ഇട്ട ശേഷം മെല്ലെ ഒരു മരത്തിന്റെ അടിയിലേക്ക് ചെന്നു.. അവിടെ ഇരുന്നു.. അറിയില്ല എനിക്ക് എന്താണ് ഇനിയെന്ന്… ഡിസംബർ.. അവൾ..
കരഞ്ഞു.. നന്നായി കരഞ്ഞു.. എല്ലാവരെയും ഓർത്തു കരഞ്ഞു… കണ്ണുനീർ ഒലിച്ചു നിലത്തു വീണതൊക്കെ മൂന്ന് സൂര്യന്മാർ ഒരുമിച്ചു സ്വന്തമാക്കി…
“നിന്റെ നിയോഗം… നിന്റെ നിയോഗം… നിന്റെ നിയോഗം..”
മനസ്സിൽ ഓരോ ആളുകളും അതുവന്നു പറഞ്ഞു.. എന്റെ അച്ഛൻ മുതൽ മീനു വരെ.. ഓർക്കിഡ് ജൂൺ റോസ് അർച്ചന മെറിൻ ലിസ ട്രിനിറ്റി ഡെൽറ്റ.. എന്റെ അമ്മ…. ഡിസംബർ മാത്രം വന്നില്ല…
“നിന്റെ നിയോഗം ആണ് റോഷൻ.. തളരരുത്…”
സ്കാർലെറ്റിന്റെ ശബ്ദം മനസ്സിൽ…
ഞാൻ മെല്ലെ കണ്ണ് തുറന്നു.. മുഖം തുടച്ചു..
സൂര്യന്മാരുടെ വെളിച്ചത്തിൽ കയറി നിന്നു.. എന്റെ അരക്ക് മുകളിലുള്ള വേഷം വലിച്ചു കീറി എറിഞ്ഞു…
Again
ക്വീനിന്റെ അഹങ്കാരം ഒന്നുകൊണ്ട് മാത്രമാണ് ഡിസംബർ മരിച്ചത്
സ്‌കാർലെറ്റ് പറഞ്ഞത് കേട്ട് ക്വീൻ റോഷനെ കാര്യം അറിയിച്ചു കൊണ്ടുവന്നിരുന്നേൽ ഡിസംബർ ജീവനോടെ ഇരിക്കുമായിരുന്നു
അടിപൊളി ❤️✨
എങ്ങനെ ഇങ്ങനെ എഴുതുന്നു എംകെ ഭായ് നമിച്ചു ❤️?. അടുത്ത പാർട്ടിലേക്ക് പോട്ടെ.
എന്തിനു, എന്തിനു ഡിസംബെരിനെ കൊന്നു എംകെ? ക്വീൻ മരിച്ചിരുന്നേൽ, ക്വീൻ മാത്രം മരിച്ചിരുന്നേൽ ഒന്നും തോന്നില്ലായിരുന്നു, പക്ഷെ ഡിസംബർ.. പുള്ളികാരിയുടെ അധികം സീൻസ് ഒന്നും ഞാൻ ഓർക്കുന്നില്ല, പക്ഷെ സ്റ്റിൽ ആ മരിക്കുന്ന സീനിൽ തിരിഞ്ഞു നോക്കില്ലേ, ഹോ അതു ഒരുപാട് ഇമോഷണൽ ആയി പോയി എംകെ, റോഷൻ വന്നു രക്ഷിച്ചു എന്ന് കരുതി, അതു കഴിഞ്ഞ് അവന്റെ പെർസ്പെക്റ്റീവിൽ നിന്നും പറഞ്ഞത് കണ്ടപ്പോ തകർന്നു പോയി, സഹിക്കാൻ ആകും, അല്ലെങ്കിൽ അവൾ ഇപ്പോഴും മറിച്ചട്ടില്ല എന്ന് തന്നെ കരുതുന്നു കാരണം അതിനെ പറ്റി ഡീറ്റൈൽ അയി പറഞ്ഞിട്ടില്ലല്ലോ, പറയാതെ പറഞ്ഞ്, അടുത്ത പാർട്ട് തൊടങ്ങുമ്പോ അതു ഒറപ്പിക്കുവായിരിക്കും, പക്ഷെ അതുവരെ, അതായതു കൂടിപ്പോയാൽ മിനിറ്റുകൾ അത്രേം നേരം എന്കിലും എന്റെ മനസ്സിൽ ഒരു പ്രതീക്ഷ ഇരുന്നോട്ടെ.. ???
റോഷന്റെ എൻട്രി വെറുതെ ഹെവി ആയിരുന്നു, പക്ഷെ അതൊക്കെ ഒറ്റയടിക്ക് മനസിന് പോയി, ആ റോഷൻസ് പെർസ്പെക്റ്റീവ് വന്ന വരെ ഞാൻ ഡിസെമ്പറിനു വല്യ തോതിൽ പരിക്ക് വന്നു കാണും അതു അവര് ഹെൽത്ത് ചെയ്യിക്കും എന്ന് ഒക്കെ കരുതി, പക്ഷെ. അവളുടെ ആ ഡയലോഗ് നീ വന്നു, അതുപോലെ അവള് റോഷനെ ഭൂമിയിൽ വെച്ച് അവസാനം ആയി കണ്ടിട്ട് പോകുമ്പോ ഉള്ള സീൻ ഒക്കെ ഓർത്തുപോയി.. ?
ഈ പാർട്ടിൽ എനിക്ക് ആ തുടക്കത്തിലേ ഫയിറ് സീനേ പറ്റി ഒരുപാട് പറയാൻ ഉണ്ടായിരുന്നു, പക്ഷെ ഈ സീൻ വായിച്ചു കഴിഞ്ഞപ്പോ എല്ലാം പോയി എംകെ..
എന്തായാലും മനോഹരമായ ഭാഗം ആയിരുന്നു…
ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
രാഹുൽ