നിയോഗം 3 The Fate Of Angels Part III [മാലാഖയുടെ കാമുകൻ] 3859

മാനിന്റെ പുറത്ത് ഇരുന്നുകൊണ്ട് തന്നെ സർവശക്തിയും എടുത്തു ഗോഡ് വെപ്പൺ അലറിക്കൊണ്ട് ആഞ്ഞു എറിഞ്ഞു….

അത് സ്പിയർ ആയി മാറി ആ ജീവിയുടെ തല പൊളിച്ചതും മാനിന്റെ മുകളിൽ നിന്നും ചാടി ഇറങ്ങിയോടി… അപ്പോഴേക്കും അത് ഡിസംബറിനെ നിലത്ത് ഇട്ടിരുന്നു.. അതിന്റെ തല കീറിക്കൊണ്ട് ആയുധം ഒരു മഴു ആയി മാറി..

അലറിക്കൊണ്ട് ചാടി പൊങ്ങി കൈനീട്ടി.. കയ്യിൽ വന്ന ഗോഡ് വെപ്പൺ ആഞ്ഞു വീശി അതിന്റെ കഴുത്തിന് നേരെ…

വാളായി രൂപാന്തരം പ്രാപിച്ച വെപ്പൺ അതിന്റെ തലയറുത്തപ്പോൾ അതിന്റെ ദേഹത്ത് ചവുട്ടി നിലത്ത് നിന്നു…

ഒന്ന് വീശി നിലത്തേക്ക് സ്പിയർ ആഞ്ഞു കുത്തി… അതിന്റെ നെഞ്ചിലേക്ക്… കുത്തി ഇറക്കിയ സ്പിയർ ആഞ്ഞു തിരിച്ചപ്പോൾ ആ മൃഗം ഒരു കരച്ചിലോടെ നിശ്ചലം ആയി…

ആയുധം വലിച്ചുഊരി പുറകിൽ വച്ചു..

എല്ലാവരെയും ഒന്ന് നോക്കി.. ചാടി മുൻപോട്ട് ചെന്നു..

പുഞ്ചിരിയോടെ എന്നെ നോക്കി കിടക്കുന്ന ഡിസംബർ.. അവളുടെ മുഖം വേദനയിൽ ആയിരുന്നു..

അവളുടെ വയറിൽ നിന്നും നെഞ്ചിൽനിന്നും ചോര കുത്തിയൊഴുകുന്ന കാഴ്ച.. ഓറഞ്ച് നിറമുള്ള ചോര… ഞാൻ അവളെ കോരിയെടുത്തു മടിയിൽ കിടത്തി..

“വന്നു… അല്ലെ….സന്തോഷമായി….നീ.. നീ.. എനിക്ക്.. നിന്നെ….”

അത് മാത്രം പറഞ്ഞു അവൾ ഒന്ന് വിറച്ചശേഷം വാ തുറന്നു ശ്വാസം ആഞ്ഞു വലിച്ചു നിശ്ചലമായി…

“ഡിസംബർ..? “

ഞാൻ വിളിച്ചു… അനക്കം ഇല്ല.. പതറി ഞാൻ… ഒരു ഇടിവെട്ടിയതുപോലെ.. ആകെ ഒരു മരവിപ്പ്..

മെല്ലിറ്റ ഒരു കരച്ചിലോടെ ഓടിവന്നു അവളെ എന്റെ മടിയിൽ നിന്നും കോരിയെടുത്തു കൊണ്ടുപോകുന്നത് ഞാൻ നിറഞ്ഞ കണ്ണുകളോടെ കണ്ടു..

533 Comments

  1. വായനക്കാരൻ

    ക്വീനിന്റെ അഹങ്കാരം ഒന്നുകൊണ്ട് മാത്രമാണ് ഡിസംബർ മരിച്ചത്
    സ്‌കാർലെറ്റ് പറഞ്ഞത് കേട്ട് ക്വീൻ റോഷനെ കാര്യം അറിയിച്ചു കൊണ്ടുവന്നിരുന്നേൽ ഡിസംബർ ജീവനോടെ ഇരിക്കുമായിരുന്നു

  2. രക്ഷാധികാരി ബൈജു

    അടിപൊളി ❤️✨
    എങ്ങനെ ഇങ്ങനെ എഴുതുന്നു എംകെ ഭായ് നമിച്ചു ❤️?. അടുത്ത പാർട്ടിലേക്ക് പോട്ടെ.

  3. എന്തിനു, എന്തിനു ഡിസംബെരിനെ കൊന്നു എംകെ? ക്വീൻ മരിച്ചിരുന്നേൽ, ക്വീൻ മാത്രം മരിച്ചിരുന്നേൽ ഒന്നും തോന്നില്ലായിരുന്നു, പക്ഷെ ഡിസംബർ.. പുള്ളികാരിയുടെ അധികം സീൻസ് ഒന്നും ഞാൻ ഓർക്കുന്നില്ല, പക്ഷെ സ്റ്റിൽ ആ മരിക്കുന്ന സീനിൽ തിരിഞ്ഞു നോക്കില്ലേ, ഹോ അതു ഒരുപാട് ഇമോഷണൽ ആയി പോയി എംകെ, റോഷൻ വന്നു രക്ഷിച്ചു എന്ന് കരുതി, അതു കഴിഞ്ഞ് അവന്റെ പെർസ്പെക്റ്റീവിൽ നിന്നും പറഞ്ഞത് കണ്ടപ്പോ തകർന്നു പോയി, സഹിക്കാൻ ആകും, അല്ലെങ്കിൽ അവൾ ഇപ്പോഴും മറിച്ചട്ടില്ല എന്ന് തന്നെ കരുതുന്നു കാരണം അതിനെ പറ്റി ഡീറ്റൈൽ അയി പറഞ്ഞിട്ടില്ലല്ലോ, പറയാതെ പറഞ്ഞ്, അടുത്ത പാർട്ട്‌ തൊടങ്ങുമ്പോ അതു ഒറപ്പിക്കുവായിരിക്കും, പക്ഷെ അതുവരെ, അതായതു കൂടിപ്പോയാൽ മിനിറ്റുകൾ അത്രേം നേരം എന്കിലും എന്റെ മനസ്സിൽ ഒരു പ്രതീക്ഷ ഇരുന്നോട്ടെ.. ???

    റോഷന്റെ എൻട്രി വെറുതെ ഹെവി ആയിരുന്നു, പക്ഷെ അതൊക്കെ ഒറ്റയടിക്ക് മനസിന് പോയി, ആ റോഷൻസ് പെർസ്പെക്റ്റീവ് വന്ന വരെ ഞാൻ ഡിസെമ്പറിനു വല്യ തോതിൽ പരിക്ക് വന്നു കാണും അതു അവര് ഹെൽത്ത്‌ ചെയ്യിക്കും എന്ന് ഒക്കെ കരുതി, പക്ഷെ. അവളുടെ ആ ഡയലോഗ് നീ വന്നു, അതുപോലെ അവള് റോഷനെ ഭൂമിയിൽ വെച്ച് അവസാനം ആയി കണ്ടിട്ട് പോകുമ്പോ ഉള്ള സീൻ ഒക്കെ ഓർത്തുപോയി.. ?

    ഈ പാർട്ടിൽ എനിക്ക് ആ തുടക്കത്തിലേ ഫയിറ് സീനേ പറ്റി ഒരുപാട് പറയാൻ ഉണ്ടായിരുന്നു, പക്ഷെ ഈ സീൻ വായിച്ചു കഴിഞ്ഞപ്പോ എല്ലാം പോയി എംകെ..

    എന്തായാലും മനോഹരമായ ഭാഗം ആയിരുന്നു…

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

Comments are closed.