ക്രാക്ക് ഒരു പിടച്ചിലോടെ ചലനമറ്റു.. ആർക്കും അത് വിശ്വസിക്കാനായില്ല…
ക്രാക്കിനെ കൊല്ലാൻ ഈ ലോകത്ത് എന്നല്ല എല്ലാ ലോകത്തും ഒരൊറ്റ ആയുധമേ ഉള്ളു..
ക്രേത്ത് ദി ഗോഡ് വെപ്പൺ….!
സ്പിയർ വലിച്ചു ഊരിയെടുത്തു അതൊന്നു ചുഴറ്റി പുറകിൽ വച്ചുകൊണ്ടു അവൻ എല്ലാവരെയും നോക്കി.. കണ്ണുകളിൽ രൗദ്രഭാവം.. ദേഷ്യം..
“വന്നു.. എന്റെ മകൻ… റോഷൻ…!
ക്വീൻ നിറഞ്ഞ കണ്ണുകളോടെ ചുണ്ടുകൾ അനക്കി..
***
സർവ്വ ശക്തിയും കയ്യിലേക്ക് ആവാഹിച്ചു ഞാൻ നിന്നു.. പാഞ്ഞുവന്നത് ഒരു മാൻ കൂട്ടം ആണ്… നല്ല വലിപ്പമുള്ള ഒരിനം മാനുകൾ ആണ് ഇവ..
എന്തിനെയോ കണ്ടു പേടിച്ചോടിയ മാനുകൾ എന്റെ മുൻപിലെത്തി നിന്നു… ഞാൻ വാളിൽ പിടിമുറുക്കി.. ഇവർക്ക് വലിയ കൊമ്പുകൾ ഉണ്ട്.. അക്രമകാരികൾ ആണ് ഇവറ്റ..
ദൂരെ ഏതോ ഒരു ജീവിയുടെ അലർച്ചകേട്ടു… മാനുകൾ പേടിയോടെ അവിടേക്ക് നോക്കി..
ഞാൻ അരയിൽ നിന്നും ജൂൺ തന്നെ വിസിൽ കയ്യിലെടുത്തു മെല്ലെ ഒന്ന് ഊതി.. അതോടെ അതുങ്ങൾ ചെവി കൂർപ്പിച്ചു നിന്നു..
“എന്നെ അവിടെ എത്തിക്കുക….”
ഞാൻ പറഞ്ഞു കൈചൂണ്ടിയതും ഒരു വലിയ മാൻ വന്നു എന്റെ മുൻപിൽ കൈകൾ കുനിച്ചു നിന്നു.. സമയം കളയാനില്ല.. ഞാൻ അതിന്റെ പുറത്തേക്ക് കയറി… ആയുധം പുറകിൽ വച്ചു..
അതിന്റെ കഴുത്തിൽ പിടിച്ച ഉടനെ അതെന്നെയും കൊണ്ട് കുതിച്ചു… കാട്ടിലൂടെ.. അലർച്ചകൾ കേട്ടുതുടങ്ങി.. എന്തോ ആപത്തിലാണ് അവർ….ഉടനെ ഞാൻ ഒരു കരച്ചിൽ കേട്ടു.. ഡിസംബർ അല്ലെ അത്???
പാഞ്ഞു അവിടെ എത്തിയ മാനിന്റെ പുറത്ത് ഇരുന്നുകൊണ്ട് തന്നെ ഞാൻ കണ്ടു..
കുറെ കൈകളും മുതലയുടെ തലയും ഉള്ള വലിയൊരു മൃഗം ഡിസംബറിനെ ചിറകുകളിൽ പിടിച്ചു വലിച്ചു കീറാൻ ശ്രമിക്കുന്നു.. ദൂരെ മാറി വീണു കിടക്കുന്ന മറ്റുള്ളവർ…
Again
ക്വീനിന്റെ അഹങ്കാരം ഒന്നുകൊണ്ട് മാത്രമാണ് ഡിസംബർ മരിച്ചത്
സ്‌കാർലെറ്റ് പറഞ്ഞത് കേട്ട് ക്വീൻ റോഷനെ കാര്യം അറിയിച്ചു കൊണ്ടുവന്നിരുന്നേൽ ഡിസംബർ ജീവനോടെ ഇരിക്കുമായിരുന്നു
അടിപൊളി ❤️✨
എങ്ങനെ ഇങ്ങനെ എഴുതുന്നു എംകെ ഭായ് നമിച്ചു ❤️?. അടുത്ത പാർട്ടിലേക്ക് പോട്ടെ.
എന്തിനു, എന്തിനു ഡിസംബെരിനെ കൊന്നു എംകെ? ക്വീൻ മരിച്ചിരുന്നേൽ, ക്വീൻ മാത്രം മരിച്ചിരുന്നേൽ ഒന്നും തോന്നില്ലായിരുന്നു, പക്ഷെ ഡിസംബർ.. പുള്ളികാരിയുടെ അധികം സീൻസ് ഒന്നും ഞാൻ ഓർക്കുന്നില്ല, പക്ഷെ സ്റ്റിൽ ആ മരിക്കുന്ന സീനിൽ തിരിഞ്ഞു നോക്കില്ലേ, ഹോ അതു ഒരുപാട് ഇമോഷണൽ ആയി പോയി എംകെ, റോഷൻ വന്നു രക്ഷിച്ചു എന്ന് കരുതി, അതു കഴിഞ്ഞ് അവന്റെ പെർസ്പെക്റ്റീവിൽ നിന്നും പറഞ്ഞത് കണ്ടപ്പോ തകർന്നു പോയി, സഹിക്കാൻ ആകും, അല്ലെങ്കിൽ അവൾ ഇപ്പോഴും മറിച്ചട്ടില്ല എന്ന് തന്നെ കരുതുന്നു കാരണം അതിനെ പറ്റി ഡീറ്റൈൽ അയി പറഞ്ഞിട്ടില്ലല്ലോ, പറയാതെ പറഞ്ഞ്, അടുത്ത പാർട്ട് തൊടങ്ങുമ്പോ അതു ഒറപ്പിക്കുവായിരിക്കും, പക്ഷെ അതുവരെ, അതായതു കൂടിപ്പോയാൽ മിനിറ്റുകൾ അത്രേം നേരം എന്കിലും എന്റെ മനസ്സിൽ ഒരു പ്രതീക്ഷ ഇരുന്നോട്ടെ.. ???
റോഷന്റെ എൻട്രി വെറുതെ ഹെവി ആയിരുന്നു, പക്ഷെ അതൊക്കെ ഒറ്റയടിക്ക് മനസിന് പോയി, ആ റോഷൻസ് പെർസ്പെക്റ്റീവ് വന്ന വരെ ഞാൻ ഡിസെമ്പറിനു വല്യ തോതിൽ പരിക്ക് വന്നു കാണും അതു അവര് ഹെൽത്ത് ചെയ്യിക്കും എന്ന് ഒക്കെ കരുതി, പക്ഷെ. അവളുടെ ആ ഡയലോഗ് നീ വന്നു, അതുപോലെ അവള് റോഷനെ ഭൂമിയിൽ വെച്ച് അവസാനം ആയി കണ്ടിട്ട് പോകുമ്പോ ഉള്ള സീൻ ഒക്കെ ഓർത്തുപോയി.. ?
ഈ പാർട്ടിൽ എനിക്ക് ആ തുടക്കത്തിലേ ഫയിറ് സീനേ പറ്റി ഒരുപാട് പറയാൻ ഉണ്ടായിരുന്നു, പക്ഷെ ഈ സീൻ വായിച്ചു കഴിഞ്ഞപ്പോ എല്ലാം പോയി എംകെ..
എന്തായാലും മനോഹരമായ ഭാഗം ആയിരുന്നു…
ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
രാഹുൽ