പക്ഷെ അവളെ ബന്ധിച്ച കൂട് അതിശക്തം ആയിരുന്നു.. ശരീരം പറിഞ്ഞു പോകുന്ന ഡിസംബറിന്റെ നിലവിളി കൂടെ കേട്ടപ്പോൾ സ്കാർലെറ് ബോധം മറിഞ്ഞു നിലത്തേക്ക് അലച്ചു വീണു….
***
ഡിസംബറിന്റെ ചിറകുകളിൽ പിടി മുറുക്കിയ മൃഗം അതിൽ ശക്തിയായി വലിച്ചു.. അവൾ അലറിക്കരഞ്ഞു..
പെട്ടെന്ന് ഒരു അലർച്ച കേട്ടു.. എല്ലാവരും കണ്ടു വജ്രത്തിന്റെ ശോഭ വിതറിക്കൊണ്ട് എന്തോ മിന്നൽ വരും പോലെ വരുന്നത്…
വന്ന വസ്തു.. ഒരു സ്പിയർ, അത് സെക്കന്റിന്റെ നൂറിൽ ഒരു സമയം കൊണ്ട് ക്രാക്കിന്റെ തലയിലേക്ക് കുത്തി കയറി…
ക്രാക്കിന്റെ തലയുടെ പുറകിൽ കൂടെ കയറിയ വജ്രശോഭയുള്ള സ്പിയറിന്റെ അറ്റം അതിന്റെ തലയുടെ മുൻവശത്ത് എത്തി നിന്ന് സൂര്യവെളിച്ചത്തിൽ വെട്ടിത്തിളങ്ങി..
അതിഭീകരമായ വേദന നിറഞ്ഞ അലർച്ചയോടെ ക്രാക്ക് ഡിസംബറിനെ നിലത്തേക്ക് ഇട്ടു…
പെട്ടെന്ന് അതിന്റെ തല രണ്ടായി കീറിക്കൊണ്ട് സ്പിയർ ഒരു ഇരുതല മൂർച്ചയുള്ള വലിയ മഴു ആയിമാറുന്നത് എല്ലാവരും കണ്ടു…
അന്തിച്ചു നിന്ന എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഒരാൾ ഓടി വന്നു ഉയർന്നു ചാടി..
അവൻ കൈ നീട്ടിയപ്പോൾ അവന്റെ കയ്യിലേക്ക് ആയുധം പായുന്നതും അതൊരു വലിയ വാളായി രൂപം മാറുന്നതും അലറിക്കൊണ്ട് ചാടിയ അവൻ ക്രാക്കിന്റെ കഴുത്തിൽ ആഞ്ഞു വെട്ടിയതും അവർ കണ്ടു….
അതിന്റെ കഴുത്ത് മുറിഞ്ഞു തല തെറിച്ചു പോയതും അവൻ അതിന്റെ ശരീരത്തിൽ ഒരു കാൽ കുത്തി ചാടി നിലത്തു നിന്നതും വാൾ ചുഴറ്റിയപ്പോൾ വീണ്ടും അതൊരു സ്പിയർ ആകുന്നതും അവൻ അലറിക്കൊണ്ട് അത് ക്രാക്കിന്റെ നെഞ്ചിലേക്ക് ആഞ്ഞു കുത്തിയതും എല്ലാവരെയും വിറപ്പിച്ചു…
അവൻ വീണ്ടും അലറിക്കൊണ്ട് ആ സ്പിയർ പിടിച്ചു തിരിച്ചു…
Again
ക്വീനിന്റെ അഹങ്കാരം ഒന്നുകൊണ്ട് മാത്രമാണ് ഡിസംബർ മരിച്ചത്
സ്‌കാർലെറ്റ് പറഞ്ഞത് കേട്ട് ക്വീൻ റോഷനെ കാര്യം അറിയിച്ചു കൊണ്ടുവന്നിരുന്നേൽ ഡിസംബർ ജീവനോടെ ഇരിക്കുമായിരുന്നു
അടിപൊളി ❤️✨
എങ്ങനെ ഇങ്ങനെ എഴുതുന്നു എംകെ ഭായ് നമിച്ചു ❤️?. അടുത്ത പാർട്ടിലേക്ക് പോട്ടെ.
എന്തിനു, എന്തിനു ഡിസംബെരിനെ കൊന്നു എംകെ? ക്വീൻ മരിച്ചിരുന്നേൽ, ക്വീൻ മാത്രം മരിച്ചിരുന്നേൽ ഒന്നും തോന്നില്ലായിരുന്നു, പക്ഷെ ഡിസംബർ.. പുള്ളികാരിയുടെ അധികം സീൻസ് ഒന്നും ഞാൻ ഓർക്കുന്നില്ല, പക്ഷെ സ്റ്റിൽ ആ മരിക്കുന്ന സീനിൽ തിരിഞ്ഞു നോക്കില്ലേ, ഹോ അതു ഒരുപാട് ഇമോഷണൽ ആയി പോയി എംകെ, റോഷൻ വന്നു രക്ഷിച്ചു എന്ന് കരുതി, അതു കഴിഞ്ഞ് അവന്റെ പെർസ്പെക്റ്റീവിൽ നിന്നും പറഞ്ഞത് കണ്ടപ്പോ തകർന്നു പോയി, സഹിക്കാൻ ആകും, അല്ലെങ്കിൽ അവൾ ഇപ്പോഴും മറിച്ചട്ടില്ല എന്ന് തന്നെ കരുതുന്നു കാരണം അതിനെ പറ്റി ഡീറ്റൈൽ അയി പറഞ്ഞിട്ടില്ലല്ലോ, പറയാതെ പറഞ്ഞ്, അടുത്ത പാർട്ട് തൊടങ്ങുമ്പോ അതു ഒറപ്പിക്കുവായിരിക്കും, പക്ഷെ അതുവരെ, അതായതു കൂടിപ്പോയാൽ മിനിറ്റുകൾ അത്രേം നേരം എന്കിലും എന്റെ മനസ്സിൽ ഒരു പ്രതീക്ഷ ഇരുന്നോട്ടെ.. ???
റോഷന്റെ എൻട്രി വെറുതെ ഹെവി ആയിരുന്നു, പക്ഷെ അതൊക്കെ ഒറ്റയടിക്ക് മനസിന് പോയി, ആ റോഷൻസ് പെർസ്പെക്റ്റീവ് വന്ന വരെ ഞാൻ ഡിസെമ്പറിനു വല്യ തോതിൽ പരിക്ക് വന്നു കാണും അതു അവര് ഹെൽത്ത് ചെയ്യിക്കും എന്ന് ഒക്കെ കരുതി, പക്ഷെ. അവളുടെ ആ ഡയലോഗ് നീ വന്നു, അതുപോലെ അവള് റോഷനെ ഭൂമിയിൽ വെച്ച് അവസാനം ആയി കണ്ടിട്ട് പോകുമ്പോ ഉള്ള സീൻ ഒക്കെ ഓർത്തുപോയി.. ?
ഈ പാർട്ടിൽ എനിക്ക് ആ തുടക്കത്തിലേ ഫയിറ് സീനേ പറ്റി ഒരുപാട് പറയാൻ ഉണ്ടായിരുന്നു, പക്ഷെ ഈ സീൻ വായിച്ചു കഴിഞ്ഞപ്പോ എല്ലാം പോയി എംകെ..
എന്തായാലും മനോഹരമായ ഭാഗം ആയിരുന്നു…
ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
രാഹുൽ