നിയോഗം 3 The Fate Of Angels Part III [മാലാഖയുടെ കാമുകൻ] 3859

“ഹെയ്‌.. എവിടേക്ക് പോകുന്നു? ഞങ്ങൾ കൊണ്ടുവിടാം..”

ലിനു പറഞ്ഞതും ലിനുവിനെ ഒന്ന് നോക്കി അവൾ കാർ പുറകോട്ട് എടുത്തു..
പുറകിൽ നിർത്തിയ ബൈക്കിൽ കാർ ഒന്ന് ഉരഞ്ഞു… ഉടനെ അത് മിന്നൽ പോലെ പജീറോയെ വെട്ടി ഒഴിഞ്ഞു റോഡിലൂടെ പാഞ്ഞുപോയി കണ്ണിൽ നിന്നും മറഞ്ഞു…

ലിനു ആകെ ആശയക്കുഴപ്പത്തിൽ ആയി..

എന്തോ കനമുള്ളത് ഓടിവരുന്ന ശബ്ദം കേട്ടപ്പോൾ ലിനു ഞെട്ടി തിരിഞ്ഞുനോക്കി..

ഒരു കൂറ്റൻ കാട്ടുപോത്ത് പാഞ്ഞു വന്നു റോഡിൽ കയറി പജേറോയുടെ പുറകിൽ ആഞ്ഞു കുത്തി… വണ്ടി എടുത്തടിച്ചതുപോലെ കുഴിയിലേക്ക് തെറിച്ചുപോകുന്നത് അവൻ ഞെട്ടലോടെയാണ് കണ്ടത്..

രാഗേന്ദു ഒരു നിലവിളിയോടെ അവന്റെ കയ്യിൽ പിടിച്ചു..

പുറകിൽ പടക്കം പൊട്ടുന്ന ഒരു ശബ്ദം കൂടെ കേട്ടു.. വേറെയൊരു കാട്ടുപോത്ത് ബൈക്ക് ഇടിച്ചു തെറിപ്പിച്ചിരിക്കുന്നു… അത് പൊങ്ങി ഉയർന്നു കാട്ടിലേക്ക് വീണു എങ്ങോട്ടോ നിരങ്ങി പോകുന്ന ശബ്ദം കേട്ടു..

അവർ രണ്ടുപേരും വിറച്ചു നിന്നപ്പോൾ കാട്ടുപോത്തുകൾ കാട്ടിലേക്ക് ഇറങ്ങിപ്പോയി.. അവ എങ്ങോട്ടോ ഓടിമറഞ്ഞു.

അവൻ വേഗം മെറിനെ വിളിച്ചു കാര്യം പറഞ്ഞശേഷം ജീപ്പിൽ കയറി.. അവളും കയറി.. വണ്ടി മുൻപോട്ട് പോയി..

അവൻ പോയതോടെ ജൂൺ ഒരു ചെന്നായയുടെ മുകളിൽ ഇരുന്നു കാട്ടിൽ നിന്നും റോഡിലേക്ക് കയറി.. അവളുടെ മുഖം ആശങ്കയിൽ ആയിരുന്നു.. പേടിയും..

***

Police headquarters, Kochi

മീറ്റിംഗിൽ ആയിരുന്നു മെറിൻ.. പെട്ടെന്നാണ് അവളുടെ വാച്ചിൽ നോട്ടിഫിക്കേഷൻ വന്നതും.. ഫോൺ കാൾ ആണ്.
ഡിജിപി അവളോട് കാൾ എടുത്തോളാൻ പറഞ്ഞു.. ഉടനെ അവൾ കാൾ എടുത്തു..

533 Comments

  1. വായനക്കാരൻ

    ക്വീനിന്റെ അഹങ്കാരം ഒന്നുകൊണ്ട് മാത്രമാണ് ഡിസംബർ മരിച്ചത്
    സ്‌കാർലെറ്റ് പറഞ്ഞത് കേട്ട് ക്വീൻ റോഷനെ കാര്യം അറിയിച്ചു കൊണ്ടുവന്നിരുന്നേൽ ഡിസംബർ ജീവനോടെ ഇരിക്കുമായിരുന്നു

  2. രക്ഷാധികാരി ബൈജു

    അടിപൊളി ❤️✨
    എങ്ങനെ ഇങ്ങനെ എഴുതുന്നു എംകെ ഭായ് നമിച്ചു ❤️?. അടുത്ത പാർട്ടിലേക്ക് പോട്ടെ.

  3. എന്തിനു, എന്തിനു ഡിസംബെരിനെ കൊന്നു എംകെ? ക്വീൻ മരിച്ചിരുന്നേൽ, ക്വീൻ മാത്രം മരിച്ചിരുന്നേൽ ഒന്നും തോന്നില്ലായിരുന്നു, പക്ഷെ ഡിസംബർ.. പുള്ളികാരിയുടെ അധികം സീൻസ് ഒന്നും ഞാൻ ഓർക്കുന്നില്ല, പക്ഷെ സ്റ്റിൽ ആ മരിക്കുന്ന സീനിൽ തിരിഞ്ഞു നോക്കില്ലേ, ഹോ അതു ഒരുപാട് ഇമോഷണൽ ആയി പോയി എംകെ, റോഷൻ വന്നു രക്ഷിച്ചു എന്ന് കരുതി, അതു കഴിഞ്ഞ് അവന്റെ പെർസ്പെക്റ്റീവിൽ നിന്നും പറഞ്ഞത് കണ്ടപ്പോ തകർന്നു പോയി, സഹിക്കാൻ ആകും, അല്ലെങ്കിൽ അവൾ ഇപ്പോഴും മറിച്ചട്ടില്ല എന്ന് തന്നെ കരുതുന്നു കാരണം അതിനെ പറ്റി ഡീറ്റൈൽ അയി പറഞ്ഞിട്ടില്ലല്ലോ, പറയാതെ പറഞ്ഞ്, അടുത്ത പാർട്ട്‌ തൊടങ്ങുമ്പോ അതു ഒറപ്പിക്കുവായിരിക്കും, പക്ഷെ അതുവരെ, അതായതു കൂടിപ്പോയാൽ മിനിറ്റുകൾ അത്രേം നേരം എന്കിലും എന്റെ മനസ്സിൽ ഒരു പ്രതീക്ഷ ഇരുന്നോട്ടെ.. ???

    റോഷന്റെ എൻട്രി വെറുതെ ഹെവി ആയിരുന്നു, പക്ഷെ അതൊക്കെ ഒറ്റയടിക്ക് മനസിന് പോയി, ആ റോഷൻസ് പെർസ്പെക്റ്റീവ് വന്ന വരെ ഞാൻ ഡിസെമ്പറിനു വല്യ തോതിൽ പരിക്ക് വന്നു കാണും അതു അവര് ഹെൽത്ത്‌ ചെയ്യിക്കും എന്ന് ഒക്കെ കരുതി, പക്ഷെ. അവളുടെ ആ ഡയലോഗ് നീ വന്നു, അതുപോലെ അവള് റോഷനെ ഭൂമിയിൽ വെച്ച് അവസാനം ആയി കണ്ടിട്ട് പോകുമ്പോ ഉള്ള സീൻ ഒക്കെ ഓർത്തുപോയി.. ?

    ഈ പാർട്ടിൽ എനിക്ക് ആ തുടക്കത്തിലേ ഫയിറ് സീനേ പറ്റി ഒരുപാട് പറയാൻ ഉണ്ടായിരുന്നു, പക്ഷെ ഈ സീൻ വായിച്ചു കഴിഞ്ഞപ്പോ എല്ലാം പോയി എംകെ..

    എന്തായാലും മനോഹരമായ ഭാഗം ആയിരുന്നു…

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

Comments are closed.