നിയോഗം 3 The Fate Of Angels Part III [മാലാഖയുടെ കാമുകൻ] 3859

വിക്ടോറിയയുടെ കയ്യിലെ കൂർത്ത നഖങ്ങൾ ആളുകളുടെ കഴുത്തു മുറിച്ചുകൊണ്ടിരുന്നു..

പമ്പരംപോലെ ദണ്ഡ് കറക്കിയ ക്വീൻ അതിശക്തമായി ആളുകളെ എതിരിട്ടു.. അസാമാന്യ വേഗത അവരെ ശരിക്കും വിയർപ്പിച്ചു… അവർ വിചാരിച്ചതുപോലെ അല്ല ഇവരുടെ ശക്തി എന്ന് ജനറലിന് ബോധ്യം വന്നു..

അധിക നേരം വേണ്ടിവന്നില്ല.. അവസാന പടയാളിയും ജീവനറ്റു വീണപ്പോൾ ഡിസംബറിന്റെ അസ്ത്രം ജനറലിന്റെ നെഞ്ച് തകർത്തു പുറത്തുകൂടെ ഇറങ്ങിനിന്നു…

അതോടെ പുലികളെ നിഷ്കരുണം കടിച്ചു കൊന്ന ക്രാക്ക് അവരുടെ നേരെ പാഞ്ഞു വന്നു..

ക്വീൻ ദണ്ഡ് ചുഴറ്റി ആഞ്ഞു നിലത്തടിച്ചപ്പോൾ അത് കാലുതെറ്റി വീണു.. നൂറുകണക്കിന് അസ്ത്രങ്ങൾ ഡിസംബറിന്റെ വില്ലിൽ നിന്നും ആ ജീവിയുടെ മുകളിൽ തട്ടി തെറിച്ചുപോയ്ക്കൊണ്ടിരുന്നു…

അതോടെ ഡിസംബർ തലയിലെ സ്വർണറിങ് പോലെയുള്ള കിരീടം ഒന്ന് തിരിച്ചു.. രത്‌നം വെട്ടിത്തിളങ്ങി അതിൽനിന്നും ശക്തി അവളിലേക്ക് കയറി..

രേവൻ, വിക്ടോറിയ രണ്ടുപേരും തോക്കുകൾ കൊണ്ട് മാറി മാറി ആക്രമിച്ചു.. മെല്ലിറ്റ സ്പെയർ വച്ച് എറിഞ്ഞു എങ്കിലും അത് ഏറ്റില്ല..

“അതിന്റെ കയ്യിൽ കുടുങ്ങരുത്… ഉഗ്രവിഷമാണ് അതിന്റെ നഖത്തിൽ…”

ക്വീൻ ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് അവളുടെ സ്പിയർ ഒന്ന് വെട്ടിതിരിച്ചു.. ഉടനെ അതിന്റെ അറ്റത്ത് മൂന്ന് രത്‌നം തെളിഞ്ഞു..

അവൾ അത് കറക്കി ചാടിവന്ന ജീവിക്ക് നേരെ അടിച്ചു.. മിന്നൽപിണർ അടിക്കുന്നത്പോലെ ദണ്ഡിൽ നിന്നും നീല രശ്മികൾ മൃഗത്തിന്റെ ദേഹത്തേക്ക് കയറിയപ്പോൾ അത് അലറി കരഞ്ഞു…
അതോടെ നീല നിറത്തിലെ അസ്ത്രങ്ങൾ ചിലത് മൃഗത്തിന്റെ പുറത്ത് കയറി..

533 Comments

  1. വായനക്കാരൻ

    ക്വീനിന്റെ അഹങ്കാരം ഒന്നുകൊണ്ട് മാത്രമാണ് ഡിസംബർ മരിച്ചത്
    സ്‌കാർലെറ്റ് പറഞ്ഞത് കേട്ട് ക്വീൻ റോഷനെ കാര്യം അറിയിച്ചു കൊണ്ടുവന്നിരുന്നേൽ ഡിസംബർ ജീവനോടെ ഇരിക്കുമായിരുന്നു

  2. രക്ഷാധികാരി ബൈജു

    അടിപൊളി ❤️✨
    എങ്ങനെ ഇങ്ങനെ എഴുതുന്നു എംകെ ഭായ് നമിച്ചു ❤️?. അടുത്ത പാർട്ടിലേക്ക് പോട്ടെ.

  3. എന്തിനു, എന്തിനു ഡിസംബെരിനെ കൊന്നു എംകെ? ക്വീൻ മരിച്ചിരുന്നേൽ, ക്വീൻ മാത്രം മരിച്ചിരുന്നേൽ ഒന്നും തോന്നില്ലായിരുന്നു, പക്ഷെ ഡിസംബർ.. പുള്ളികാരിയുടെ അധികം സീൻസ് ഒന്നും ഞാൻ ഓർക്കുന്നില്ല, പക്ഷെ സ്റ്റിൽ ആ മരിക്കുന്ന സീനിൽ തിരിഞ്ഞു നോക്കില്ലേ, ഹോ അതു ഒരുപാട് ഇമോഷണൽ ആയി പോയി എംകെ, റോഷൻ വന്നു രക്ഷിച്ചു എന്ന് കരുതി, അതു കഴിഞ്ഞ് അവന്റെ പെർസ്പെക്റ്റീവിൽ നിന്നും പറഞ്ഞത് കണ്ടപ്പോ തകർന്നു പോയി, സഹിക്കാൻ ആകും, അല്ലെങ്കിൽ അവൾ ഇപ്പോഴും മറിച്ചട്ടില്ല എന്ന് തന്നെ കരുതുന്നു കാരണം അതിനെ പറ്റി ഡീറ്റൈൽ അയി പറഞ്ഞിട്ടില്ലല്ലോ, പറയാതെ പറഞ്ഞ്, അടുത്ത പാർട്ട്‌ തൊടങ്ങുമ്പോ അതു ഒറപ്പിക്കുവായിരിക്കും, പക്ഷെ അതുവരെ, അതായതു കൂടിപ്പോയാൽ മിനിറ്റുകൾ അത്രേം നേരം എന്കിലും എന്റെ മനസ്സിൽ ഒരു പ്രതീക്ഷ ഇരുന്നോട്ടെ.. ???

    റോഷന്റെ എൻട്രി വെറുതെ ഹെവി ആയിരുന്നു, പക്ഷെ അതൊക്കെ ഒറ്റയടിക്ക് മനസിന് പോയി, ആ റോഷൻസ് പെർസ്പെക്റ്റീവ് വന്ന വരെ ഞാൻ ഡിസെമ്പറിനു വല്യ തോതിൽ പരിക്ക് വന്നു കാണും അതു അവര് ഹെൽത്ത്‌ ചെയ്യിക്കും എന്ന് ഒക്കെ കരുതി, പക്ഷെ. അവളുടെ ആ ഡയലോഗ് നീ വന്നു, അതുപോലെ അവള് റോഷനെ ഭൂമിയിൽ വെച്ച് അവസാനം ആയി കണ്ടിട്ട് പോകുമ്പോ ഉള്ള സീൻ ഒക്കെ ഓർത്തുപോയി.. ?

    ഈ പാർട്ടിൽ എനിക്ക് ആ തുടക്കത്തിലേ ഫയിറ് സീനേ പറ്റി ഒരുപാട് പറയാൻ ഉണ്ടായിരുന്നു, പക്ഷെ ഈ സീൻ വായിച്ചു കഴിഞ്ഞപ്പോ എല്ലാം പോയി എംകെ..

    എന്തായാലും മനോഹരമായ ഭാഗം ആയിരുന്നു…

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

Comments are closed.