നിയോഗം 3 The Fate Of Angels Part III [മാലാഖയുടെ കാമുകൻ] 3859

തെറിച്ചു വീണ സ്‌പേസ്‌ഷിപ് ഒരു മരത്തിൽ അടിച്ചു തകർന്നു വീണു…

“മെല്ലിറ്റ….!!”

എല്ലാവരും ഒരു ആന്തലോടെ അവളുടെ പേര് വിളിച്ചു… ആ ജീവി നിലത്ത് നിന്ന് ശക്തമായി ഒന്ന് അലറി.. അതിന്റെ കണ്ണുകൾ എല്ലാവരെയും ഭയപ്പെടുത്തി.. എന്ത് ചെയ്യണം എന്നറിയാത്ത ഒരു അവസ്ഥ..

പെട്ടെന്നാണ് വേറെയൊരു അലർച്ച കേട്ടത്… എല്ലാവരും ഞെട്ടി തിരിഞ്ഞു നോക്കി.. മെയ്‌വൂണിലെ പുലികൾപോലെ ഒരു ജീവിയുണ്ട്.. അവ കൂട്ടമായി ഓടിവരുന്നു.. പുതിയ ഒരു ജീവിയെ കണ്ടതുകൊണ്ടു അവർ അതിന് നേരെ വന്നിരിക്കുന്നു..

അതോടെ ക്രാക്ക് അവർക്ക് നേരെ തിരിഞ്ഞു.. അവർ തമ്മിൽ വലിയ കടിപിടികൾ ഉണ്ടായി.. പുലികൾ കൂട്ടം കൂടി ക്രാക്കിനെ ആക്രമിച്ചു..

അത് പ്രതീക്ഷിക്കാതെ നിന്ന ജനറൽ ഒന്ന് പതറി.. ക്രാക്ക് അവരെ ആദ്യം നേരിടും എന്നാണ് അയാൾ ചിന്തിച്ചത്..

“നൗ…!”

ക്വീൻ അലറിക്കൊണ്ട് അവളുടെ ദണ്ഡ് ചുഴറ്റി മിന്നല്പോലെ പടയാളികൾക്ക് നേരെ ഓടി.. അതിന് പുറകെ റെവൻ.. വിക്ടോറിയ…

കാറ്റുപോലെ പോലെ പറന്നുയർന്ന ഡിസംബർ മെല്ലിറ്റയുടെ തകർന്ന ഷിപ്പിൽ നിന്നും അവളെ വലിച്ചു പൊക്കിയെടുത്തു നിലത്തു നിർത്തി..

പാഞ്ഞു ചെന്ന ക്വീൻ അവളുടെ സ്വർണദണ്ഡ് ആഞ്ഞു നിലത്തേക്ക് ഒരു അടിയടിച്ചു. ആകെ കുലുങ്ങിയതുപോലെ.. നിലം വിണ്ടുകീറിയതിന്റെ ആഗാധത്തിൽ കുറച്ചുപേർ നിലത്തേക്ക് വീണു.

അപ്പഴേക്കും ഡിസംബറിന്റെ വില്ലിൽ നിന്നും അസ്ത്രങ്ങൾ പാഞ്ഞുവന്നു അവരുടെ നെഞ്ചിലേക്ക് കയറിത്തുടങ്ങി.. പടയാളികൾ സ്പിയറുകൾ അവൾക്ക് നേരെ എറിഞ്ഞു എങ്കിലും അവൾ വെട്ടിയൊഴിഞ്ഞു..

തങ്ങൾക്ക് നേരെ വന്ന വെട്ടുകളിൽ നിന്നും സ്പിയറുകളിൽ നിന്നും അതി വിദഗ്ധമായ രീതിയിൽ ചാടിയൊഴിഞ്ഞു വിക്ടോറിയയും റെവനും തിരിച്ചു ആക്രമണം നടത്തി..

533 Comments

  1. വായനക്കാരൻ

    ക്വീനിന്റെ അഹങ്കാരം ഒന്നുകൊണ്ട് മാത്രമാണ് ഡിസംബർ മരിച്ചത്
    സ്‌കാർലെറ്റ് പറഞ്ഞത് കേട്ട് ക്വീൻ റോഷനെ കാര്യം അറിയിച്ചു കൊണ്ടുവന്നിരുന്നേൽ ഡിസംബർ ജീവനോടെ ഇരിക്കുമായിരുന്നു

  2. രക്ഷാധികാരി ബൈജു

    അടിപൊളി ❤️✨
    എങ്ങനെ ഇങ്ങനെ എഴുതുന്നു എംകെ ഭായ് നമിച്ചു ❤️?. അടുത്ത പാർട്ടിലേക്ക് പോട്ടെ.

  3. എന്തിനു, എന്തിനു ഡിസംബെരിനെ കൊന്നു എംകെ? ക്വീൻ മരിച്ചിരുന്നേൽ, ക്വീൻ മാത്രം മരിച്ചിരുന്നേൽ ഒന്നും തോന്നില്ലായിരുന്നു, പക്ഷെ ഡിസംബർ.. പുള്ളികാരിയുടെ അധികം സീൻസ് ഒന്നും ഞാൻ ഓർക്കുന്നില്ല, പക്ഷെ സ്റ്റിൽ ആ മരിക്കുന്ന സീനിൽ തിരിഞ്ഞു നോക്കില്ലേ, ഹോ അതു ഒരുപാട് ഇമോഷണൽ ആയി പോയി എംകെ, റോഷൻ വന്നു രക്ഷിച്ചു എന്ന് കരുതി, അതു കഴിഞ്ഞ് അവന്റെ പെർസ്പെക്റ്റീവിൽ നിന്നും പറഞ്ഞത് കണ്ടപ്പോ തകർന്നു പോയി, സഹിക്കാൻ ആകും, അല്ലെങ്കിൽ അവൾ ഇപ്പോഴും മറിച്ചട്ടില്ല എന്ന് തന്നെ കരുതുന്നു കാരണം അതിനെ പറ്റി ഡീറ്റൈൽ അയി പറഞ്ഞിട്ടില്ലല്ലോ, പറയാതെ പറഞ്ഞ്, അടുത്ത പാർട്ട്‌ തൊടങ്ങുമ്പോ അതു ഒറപ്പിക്കുവായിരിക്കും, പക്ഷെ അതുവരെ, അതായതു കൂടിപ്പോയാൽ മിനിറ്റുകൾ അത്രേം നേരം എന്കിലും എന്റെ മനസ്സിൽ ഒരു പ്രതീക്ഷ ഇരുന്നോട്ടെ.. ???

    റോഷന്റെ എൻട്രി വെറുതെ ഹെവി ആയിരുന്നു, പക്ഷെ അതൊക്കെ ഒറ്റയടിക്ക് മനസിന് പോയി, ആ റോഷൻസ് പെർസ്പെക്റ്റീവ് വന്ന വരെ ഞാൻ ഡിസെമ്പറിനു വല്യ തോതിൽ പരിക്ക് വന്നു കാണും അതു അവര് ഹെൽത്ത്‌ ചെയ്യിക്കും എന്ന് ഒക്കെ കരുതി, പക്ഷെ. അവളുടെ ആ ഡയലോഗ് നീ വന്നു, അതുപോലെ അവള് റോഷനെ ഭൂമിയിൽ വെച്ച് അവസാനം ആയി കണ്ടിട്ട് പോകുമ്പോ ഉള്ള സീൻ ഒക്കെ ഓർത്തുപോയി.. ?

    ഈ പാർട്ടിൽ എനിക്ക് ആ തുടക്കത്തിലേ ഫയിറ് സീനേ പറ്റി ഒരുപാട് പറയാൻ ഉണ്ടായിരുന്നു, പക്ഷെ ഈ സീൻ വായിച്ചു കഴിഞ്ഞപ്പോ എല്ലാം പോയി എംകെ..

    എന്തായാലും മനോഹരമായ ഭാഗം ആയിരുന്നു…

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

Comments are closed.