“ക്വീൻ.. ഞാൻ വെറുംകൈ ആയി വരുമെന്ന് വിചാരിച്ചോ നീ??”
അത് ചോദിച്ചതും മെയ്‌വൂൺ മൊത്തം വിറച്ച ഒരു അലർച്ച കേട്ടു…
ഡിസംബർ പേടിച്ചു പുറകോട്ട് മാറിയത് കണ്ടു വിക്ടോറിയയും റെവനും അതിശയത്തോടെ നോക്കി..
അവർ കണ്ടു ദൂരെ നിന്നും ഓടിവരുന്ന ഇതുവരെ കാണാത്ത ഒരു ജീവി.. ഭീമാകാരമായ ഒരു മൃഗം…
നാല് വലിയ കാലുകളും സിംഹത്തെപോലെയുള്ള ഉടലും അതിൽ നിന്നും ഉയർന്ന വലിയ കഴുത്തും, അതിൽ മുതലയോടു സാദൃശ്യമുള്ള തലയും എട്ടു മൂർച്ചയുള്ള നഖങ്ങളുള്ള നീളൻ കൈകളും ആ ജീവിക്ക് ഉണ്ടായിരുന്നു.. അതിന്റെ ചുവന്ന കണ്ണുകളിൽ വല്ലാത്ത ക്രൂരഭാവം.. എല്ലാവരെയും കൊല്ലാനുള്ള ഭാവം… അത് മുൻപിൽ വന്നുനിന്നു അതിശക്തമായി അലറി..
“ക്ക്രാക്ക്…. അവർ.. അവർ അതിനെ കൊണ്ടുവന്നു…”
ക്വീൻ പേടിയോടെ പറഞ്ഞതുകേട്ട് എല്ലാവരും ഞെട്ടി.. ക്ക്രാക്ക് എന്ന മൃഗം..
എയ്‌ഞ്ചൽസിനെ ഒരു ദയയും ഇല്ലാതെ വലിച്ചു കീറിയ ജീവി..
അതിനോട് ഈ യൂണിവേഴ്സിൽ ആർക്കും പിടിച്ചുനിൽക്കാൻ ആകില്ല.. ആയുധങ്ങൾ ഒന്നും അതിന് ഏൽക്കില്ല…. മേയ്‌വൂണിലെ രത്‌നങ്ങൾക്കും അതിനോട് പരിമിതിയുണ്ട്..
“ഇനിയെന്ത് തോന്നുന്നു ക്വീൻ?”
അയാൾ ചോദിച്ചപ്പോൾ അവർക്ക് ഉത്തരം ഉണ്ടായില്ല..
മെല്ലിറ്റ സ്‌പേസ്‌ഷിപ് ഗണ്ണുകൾ അതിന് നേരെ എൻഗേജ് ചെയ്തു.. ഭീകരമായ ശബ്ദത്തോടെ തോക്കുകൾ പ്രവർത്തിക്കാൻ തുടങ്ങി.. എന്നാൽ അതിന് ഒരു മാറ്റവും വന്നില്ല.. വജ്രം മാറിനിൽക്കുന്ന ഉടൽ ആണ് അതിന്…
“മെല്ലിറ്റ നോ….”
ക്വീൻ അത് പറഞ്ഞതും ആ മൃഗം അലറിക്കൊണ്ട് കുതിച്ചു ചാടി.. വളരെ ഉയരത്തിൽ ചാടിയ മൃഗം കൈകൾ നീട്ടി ഒരൊറ്റയടിക്ക് സ്‌പേസ്‌ഷിപ് തെറിപ്പിച്ചുകളഞ്ഞു..
Again
ക്വീനിന്റെ അഹങ്കാരം ഒന്നുകൊണ്ട് മാത്രമാണ് ഡിസംബർ മരിച്ചത്
സ്‌കാർലെറ്റ് പറഞ്ഞത് കേട്ട് ക്വീൻ റോഷനെ കാര്യം അറിയിച്ചു കൊണ്ടുവന്നിരുന്നേൽ ഡിസംബർ ജീവനോടെ ഇരിക്കുമായിരുന്നു
അടിപൊളി ❤️✨
എങ്ങനെ ഇങ്ങനെ എഴുതുന്നു എംകെ ഭായ് നമിച്ചു ❤️?. അടുത്ത പാർട്ടിലേക്ക് പോട്ടെ.
എന്തിനു, എന്തിനു ഡിസംബെരിനെ കൊന്നു എംകെ? ക്വീൻ മരിച്ചിരുന്നേൽ, ക്വീൻ മാത്രം മരിച്ചിരുന്നേൽ ഒന്നും തോന്നില്ലായിരുന്നു, പക്ഷെ ഡിസംബർ.. പുള്ളികാരിയുടെ അധികം സീൻസ് ഒന്നും ഞാൻ ഓർക്കുന്നില്ല, പക്ഷെ സ്റ്റിൽ ആ മരിക്കുന്ന സീനിൽ തിരിഞ്ഞു നോക്കില്ലേ, ഹോ അതു ഒരുപാട് ഇമോഷണൽ ആയി പോയി എംകെ, റോഷൻ വന്നു രക്ഷിച്ചു എന്ന് കരുതി, അതു കഴിഞ്ഞ് അവന്റെ പെർസ്പെക്റ്റീവിൽ നിന്നും പറഞ്ഞത് കണ്ടപ്പോ തകർന്നു പോയി, സഹിക്കാൻ ആകും, അല്ലെങ്കിൽ അവൾ ഇപ്പോഴും മറിച്ചട്ടില്ല എന്ന് തന്നെ കരുതുന്നു കാരണം അതിനെ പറ്റി ഡീറ്റൈൽ അയി പറഞ്ഞിട്ടില്ലല്ലോ, പറയാതെ പറഞ്ഞ്, അടുത്ത പാർട്ട് തൊടങ്ങുമ്പോ അതു ഒറപ്പിക്കുവായിരിക്കും, പക്ഷെ അതുവരെ, അതായതു കൂടിപ്പോയാൽ മിനിറ്റുകൾ അത്രേം നേരം എന്കിലും എന്റെ മനസ്സിൽ ഒരു പ്രതീക്ഷ ഇരുന്നോട്ടെ.. ???
റോഷന്റെ എൻട്രി വെറുതെ ഹെവി ആയിരുന്നു, പക്ഷെ അതൊക്കെ ഒറ്റയടിക്ക് മനസിന് പോയി, ആ റോഷൻസ് പെർസ്പെക്റ്റീവ് വന്ന വരെ ഞാൻ ഡിസെമ്പറിനു വല്യ തോതിൽ പരിക്ക് വന്നു കാണും അതു അവര് ഹെൽത്ത് ചെയ്യിക്കും എന്ന് ഒക്കെ കരുതി, പക്ഷെ. അവളുടെ ആ ഡയലോഗ് നീ വന്നു, അതുപോലെ അവള് റോഷനെ ഭൂമിയിൽ വെച്ച് അവസാനം ആയി കണ്ടിട്ട് പോകുമ്പോ ഉള്ള സീൻ ഒക്കെ ഓർത്തുപോയി.. ?
ഈ പാർട്ടിൽ എനിക്ക് ആ തുടക്കത്തിലേ ഫയിറ് സീനേ പറ്റി ഒരുപാട് പറയാൻ ഉണ്ടായിരുന്നു, പക്ഷെ ഈ സീൻ വായിച്ചു കഴിഞ്ഞപ്പോ എല്ലാം പോയി എംകെ..
എന്തായാലും മനോഹരമായ ഭാഗം ആയിരുന്നു…
ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
രാഹുൽ