“വാട്ട്..? ഹൌ.. ഇതെങ്ങനെ.. കിവെറ.. ഇതെങ്ങനെ?”
വിക്ടോറിയ കിവെറയെ നോക്കി.. അവൾ അകെ പകച്ചു..
“അറിയില്ല.. നമ്മുടെ സിഗ്നലിൽ റെഡ്ഷിപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളു.. ഇവർ എങ്ങനെ.. എനിക്ക്… അറിയില്ല അമ്മേ…”
അവൾ ആകെ പതറി…
“റെപ്റ്റില്ല്യൻസ് നോട്ടമിട്ടാൽ.. ഇതിൽ കൂടുതൽ കാണേണ്ടി വരും.. യുദ്ധം ചെയ്യുക.. അവസാനം വരെ….തല്ക്കാലം നമ്മൾ മതി..”
ക്വീൻ സ്പിയർ നിലത്തിട്ടു അവളുടെ ദണ്ഡ് നിലത്തേക്ക് കുത്തി..
ക്വീൻ മുൻപിൽ.. അവളുടെ അടുത്ത് ഡിസംബർ.. അവൾ വില്ലു കൈയിൽ എടുത്തു വലിച്ചു വച്ചു..
ഇരുകൈകളിലും പ്രത്യേകതരം തോക്കുകളുമായി വിക്ടോറിയ, ഒപ്പം റേവൻ..
മെല്ലിറ്റ ദൂരേക്ക് ഓടിമാറി ഒരു കെട്ടിടത്തിലേക്ക് കയറി..
ആർമി അടുത്തേക്ക് വന്നു..
“ക്വീൻ ഓഫ് മെയ്‌വൂൺ.. പ്രതീക്ഷിച്ചില്ല അല്ലെ? തോക്കുകൾ കൊണ്ടുവന്നവരെ നീ നിന്റെ ജീവികളെ വച്ച് കൊന്നു.
പോട്ടെ അത് അയാളുടെ ബുദ്ധി.. പക്ഷെ ഞങ്ങൾക്ക് തോക്കുകൾ ഇല്ല.. പകരം സ്പിയറുകളും വാളുകളും ആണ്.. ഞാൻ ഈ കാര്യത്തിൽ വളരെ മാന്യൻ ആണ്.. നിനക്ക് ആരെ വേണമെങ്കിലും വിളിക്കാം.. യുദ്ധം.. നേർക്ക് നേർ… എന്ത് പറയുന്നു?”
അത് കേട്ടപ്പോൾ ക്വീൻ പുഞ്ചിരിച്ചു..
“ജനറൽ.. ആരെയും വേണ്ട.. ഞങ്ങൾ ഇത്രപേർ മാത്രം മതി.. പിന്നെ എനിക്ക് വേണമെങ്കിൽ നിങ്ങളെയൊക്കെ എളുപ്പം കൊല്ലാം… കാണണോ?”
ക്വീൻ പറഞ്ഞ ഉടനെ ഒരു കറുത്ത സ്‌പേസ്‌ഷിപ് പാഞ്ഞു വന്നു അവൾക്ക് മുകളിൽ നിന്നു..
അതിൽ നിന്നും ഭീമാകാരമായ യന്ത്രത്തോക്കുകൾ പുറത്തേക്ക് വന്നു എൻഗേജ് ആയി നിന്നു.. അതിന്റെ കുഴലുകൾ പമ്പരം പോലെ കറങ്ങി..
Again
ക്വീനിന്റെ അഹങ്കാരം ഒന്നുകൊണ്ട് മാത്രമാണ് ഡിസംബർ മരിച്ചത്
സ്‌കാർലെറ്റ് പറഞ്ഞത് കേട്ട് ക്വീൻ റോഷനെ കാര്യം അറിയിച്ചു കൊണ്ടുവന്നിരുന്നേൽ ഡിസംബർ ജീവനോടെ ഇരിക്കുമായിരുന്നു
അടിപൊളി ❤️✨
എങ്ങനെ ഇങ്ങനെ എഴുതുന്നു എംകെ ഭായ് നമിച്ചു ❤️?. അടുത്ത പാർട്ടിലേക്ക് പോട്ടെ.
എന്തിനു, എന്തിനു ഡിസംബെരിനെ കൊന്നു എംകെ? ക്വീൻ മരിച്ചിരുന്നേൽ, ക്വീൻ മാത്രം മരിച്ചിരുന്നേൽ ഒന്നും തോന്നില്ലായിരുന്നു, പക്ഷെ ഡിസംബർ.. പുള്ളികാരിയുടെ അധികം സീൻസ് ഒന്നും ഞാൻ ഓർക്കുന്നില്ല, പക്ഷെ സ്റ്റിൽ ആ മരിക്കുന്ന സീനിൽ തിരിഞ്ഞു നോക്കില്ലേ, ഹോ അതു ഒരുപാട് ഇമോഷണൽ ആയി പോയി എംകെ, റോഷൻ വന്നു രക്ഷിച്ചു എന്ന് കരുതി, അതു കഴിഞ്ഞ് അവന്റെ പെർസ്പെക്റ്റീവിൽ നിന്നും പറഞ്ഞത് കണ്ടപ്പോ തകർന്നു പോയി, സഹിക്കാൻ ആകും, അല്ലെങ്കിൽ അവൾ ഇപ്പോഴും മറിച്ചട്ടില്ല എന്ന് തന്നെ കരുതുന്നു കാരണം അതിനെ പറ്റി ഡീറ്റൈൽ അയി പറഞ്ഞിട്ടില്ലല്ലോ, പറയാതെ പറഞ്ഞ്, അടുത്ത പാർട്ട് തൊടങ്ങുമ്പോ അതു ഒറപ്പിക്കുവായിരിക്കും, പക്ഷെ അതുവരെ, അതായതു കൂടിപ്പോയാൽ മിനിറ്റുകൾ അത്രേം നേരം എന്കിലും എന്റെ മനസ്സിൽ ഒരു പ്രതീക്ഷ ഇരുന്നോട്ടെ.. ???
റോഷന്റെ എൻട്രി വെറുതെ ഹെവി ആയിരുന്നു, പക്ഷെ അതൊക്കെ ഒറ്റയടിക്ക് മനസിന് പോയി, ആ റോഷൻസ് പെർസ്പെക്റ്റീവ് വന്ന വരെ ഞാൻ ഡിസെമ്പറിനു വല്യ തോതിൽ പരിക്ക് വന്നു കാണും അതു അവര് ഹെൽത്ത് ചെയ്യിക്കും എന്ന് ഒക്കെ കരുതി, പക്ഷെ. അവളുടെ ആ ഡയലോഗ് നീ വന്നു, അതുപോലെ അവള് റോഷനെ ഭൂമിയിൽ വെച്ച് അവസാനം ആയി കണ്ടിട്ട് പോകുമ്പോ ഉള്ള സീൻ ഒക്കെ ഓർത്തുപോയി.. ?
ഈ പാർട്ടിൽ എനിക്ക് ആ തുടക്കത്തിലേ ഫയിറ് സീനേ പറ്റി ഒരുപാട് പറയാൻ ഉണ്ടായിരുന്നു, പക്ഷെ ഈ സീൻ വായിച്ചു കഴിഞ്ഞപ്പോ എല്ലാം പോയി എംകെ..
എന്തായാലും മനോഹരമായ ഭാഗം ആയിരുന്നു…
ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
രാഹുൽ