നിയോഗം 3 The Fate Of Angels Part III [മാലാഖയുടെ കാമുകൻ] 3861

****

Planet Meyvoon, present day.. (വർത്തമാന കാലം..)

“സത്യാവസ്ഥ അറിയുമ്പോൾ ഇതുപോലെ റെഡ്‌ഷപ്പ് ഇനിയും വരും.. പക്ഷെ ഒരെണ്ണം ആയിരിക്കില്ല…”

ഡിസംബർ ക്വീനിനെ നോക്കി പറഞ്ഞു.. അവൾ എന്തോ ആലോചിച്ചു മുകളിലേക്ക് നോക്കി..

“ശരിയാണ്.. എന്ത് ചെയ്യും ഇനി? അതൊക്കെ ഒരുമിച്ചു വന്നാൽ….?”

റെവൻ അല്പം ആശങ്കയോടെ ചോദിച്ചു..

“വന്നാൽ നേരിടും.. എന്റെ കുട്ടികളെ ഞാൻ കൊടുക്കില്ല. എനിക്ക് സ്കാർലെറ്റിനോട് ഒന്ന് സംസാരിക്കണം..“

ക്വീനിന്റെ ശബ്ദം ഉറച്ചത് ആയിരുന്നു.. അവൾ പെട്ടെന്ന് ചുറ്റും നോക്കി.. ക്വീൻ ഒന്ന് പകച്ചു…

“എന്താണ്?”

ഡിസംബർ സംശയത്തോടെ ചുറ്റും നോക്കി..

“വിക്ടോറിയ… കുട്ടികളെയും അമ്മമാരെയും കൊണ്ടുപോയ വഴി അടച്ചിരുന്നില്ലേ? ആർക്കും കയറാൻ കഴിയില്ല എന്നുറപ്പ് അല്ലെ?”

ക്വീൻ അലറുന്നതുപോലെ ചോദിച്ചു.. എല്ലാവരും ഞെട്ടി അവളെ നോക്കി..

“അമ്മേ.. അതെ.. അത് തുറക്കാൻ ഇനി ആർക്കും കഴിയില്ല.. രത്‌നങ്ങൾകൊണ്ട് ബന്ധിച്ചിട്ടുണ്ട്.. എന്താ അമ്മേ?”

പറഞ്ഞു തീരും മുൻപേ എന്തോ ഒന്ന് പാഞ്ഞു വന്നു…

മിന്നൽ വേഗതയിലാണ് ക്വീൻ അത് പിടിച്ചെടുത്തത്.. എല്ലാവരും ഞെട്ടി ഒന്ന് നിന്നു..
അതൊരു സ്പിയർ ആയിരുന്നു…

അവൾ പകപ്പോടെ നോക്കി.. ക്വീൻ ഒരു നിമിഷം മിണ്ടാതെ നിന്നു.. അവൾ ദൂരേക്ക് നോക്കി.. അങ്ങോട്ട് നോക്കി എല്ലാവരും ഒന്ന് അമ്പരന്നു..

പടയാളികൾ അവർക്ക് നെരെ വരുന്നു..

എല്ലാവരുടെ കയ്യിലും സ്പിയറുകൾ .. അതും എണ്ണത്തിൽ വളരെ കൂടുതൽ.. അവരുടെ പുറകിൽ വാളുകളും.. മുൻപിൽ നേരത്തെ വന്ന ജനറലിനെ പോലെ ഒരാൾ..

533 Comments

  1. വായനക്കാരൻ

    ക്വീനിന്റെ അഹങ്കാരം ഒന്നുകൊണ്ട് മാത്രമാണ് ഡിസംബർ മരിച്ചത്
    സ്‌കാർലെറ്റ് പറഞ്ഞത് കേട്ട് ക്വീൻ റോഷനെ കാര്യം അറിയിച്ചു കൊണ്ടുവന്നിരുന്നേൽ ഡിസംബർ ജീവനോടെ ഇരിക്കുമായിരുന്നു

  2. രക്ഷാധികാരി ബൈജു

    അടിപൊളി ❤️✨
    എങ്ങനെ ഇങ്ങനെ എഴുതുന്നു എംകെ ഭായ് നമിച്ചു ❤️?. അടുത്ത പാർട്ടിലേക്ക് പോട്ടെ.

  3. എന്തിനു, എന്തിനു ഡിസംബെരിനെ കൊന്നു എംകെ? ക്വീൻ മരിച്ചിരുന്നേൽ, ക്വീൻ മാത്രം മരിച്ചിരുന്നേൽ ഒന്നും തോന്നില്ലായിരുന്നു, പക്ഷെ ഡിസംബർ.. പുള്ളികാരിയുടെ അധികം സീൻസ് ഒന്നും ഞാൻ ഓർക്കുന്നില്ല, പക്ഷെ സ്റ്റിൽ ആ മരിക്കുന്ന സീനിൽ തിരിഞ്ഞു നോക്കില്ലേ, ഹോ അതു ഒരുപാട് ഇമോഷണൽ ആയി പോയി എംകെ, റോഷൻ വന്നു രക്ഷിച്ചു എന്ന് കരുതി, അതു കഴിഞ്ഞ് അവന്റെ പെർസ്പെക്റ്റീവിൽ നിന്നും പറഞ്ഞത് കണ്ടപ്പോ തകർന്നു പോയി, സഹിക്കാൻ ആകും, അല്ലെങ്കിൽ അവൾ ഇപ്പോഴും മറിച്ചട്ടില്ല എന്ന് തന്നെ കരുതുന്നു കാരണം അതിനെ പറ്റി ഡീറ്റൈൽ അയി പറഞ്ഞിട്ടില്ലല്ലോ, പറയാതെ പറഞ്ഞ്, അടുത്ത പാർട്ട്‌ തൊടങ്ങുമ്പോ അതു ഒറപ്പിക്കുവായിരിക്കും, പക്ഷെ അതുവരെ, അതായതു കൂടിപ്പോയാൽ മിനിറ്റുകൾ അത്രേം നേരം എന്കിലും എന്റെ മനസ്സിൽ ഒരു പ്രതീക്ഷ ഇരുന്നോട്ടെ.. ???

    റോഷന്റെ എൻട്രി വെറുതെ ഹെവി ആയിരുന്നു, പക്ഷെ അതൊക്കെ ഒറ്റയടിക്ക് മനസിന് പോയി, ആ റോഷൻസ് പെർസ്പെക്റ്റീവ് വന്ന വരെ ഞാൻ ഡിസെമ്പറിനു വല്യ തോതിൽ പരിക്ക് വന്നു കാണും അതു അവര് ഹെൽത്ത്‌ ചെയ്യിക്കും എന്ന് ഒക്കെ കരുതി, പക്ഷെ. അവളുടെ ആ ഡയലോഗ് നീ വന്നു, അതുപോലെ അവള് റോഷനെ ഭൂമിയിൽ വെച്ച് അവസാനം ആയി കണ്ടിട്ട് പോകുമ്പോ ഉള്ള സീൻ ഒക്കെ ഓർത്തുപോയി.. ?

    ഈ പാർട്ടിൽ എനിക്ക് ആ തുടക്കത്തിലേ ഫയിറ് സീനേ പറ്റി ഒരുപാട് പറയാൻ ഉണ്ടായിരുന്നു, പക്ഷെ ഈ സീൻ വായിച്ചു കഴിഞ്ഞപ്പോ എല്ലാം പോയി എംകെ..

    എന്തായാലും മനോഹരമായ ഭാഗം ആയിരുന്നു…

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

Comments are closed.