അതോടെ കൃതിരിൻ പെണ്ണുങ്ങൾ ആർപ്പ് വിളിച്ചു… അവർക്ക് അറിയാമായിരുന്നു അവരുടെ അമ്മ അങ്ങനെ തോൽവി സമ്മതിക്കുന്ന ആൾ അല്ലായെന്നു… എന്നാലും എല്ലാവരും ഒന്ന് പേടിച്ചിരുന്നു..
ജനറലിനെ കയ്യും കാലും ലോക്ക് ചെയ്തു.. എന്തോ ഒരു വസ്തു അയാളുടെ വായിൽ ഇട്ടു കൊടുത്തശേഷം ഡെൽറ്റ അയാളുടെ മൂക്ക് പൊത്തിപിടിച്ചു.. അയാൾക്ക് അത് ഇറക്കുക എന്നല്ലാതെ വേറെ നിവർത്തി ഇല്ലായിരുന്നു..
“ഇനി ഇവൻ നമ്മൾ പറയുന്നത് അനുസരിക്കും…”
ഡെൽറ്റ അയാളെയും വലിച്ചുകൊണ്ടു ഗ്രൗണ്ടിലേക്ക് ചെന്നു..
ആവൊനിയാക്കുകൾ വയറു നിറച്ചു കുഴിയിലേക്ക് തന്നെ കയറിപോയിരുന്നു..
അവൾ അതിന്റെ വാതിൽ അടച്ചു.. റെഡ്ഷിപ്പിൽ നിലവിൽ ജീവനോടെ ആരുമില്ല..
ആളുകളുടെ എല്ലുകൾ വരെ അവ കാർന്നു തിന്നിരുന്നു… ആകെ ബാക്കിയുള്ളത് ചിലരുടെ മാത്രം അവശിഷ്ടങ്ങളും അവരുടെ സ്യൂട്ടിന്റെ അല്പം ഭാഗവും തോക്കുകളും മാത്രം..
കൃതിരിൻ പെണ്ണുങ്ങൾ സന്തോഷത്തോടെ അത് നോക്കി..
“ഡെൽറ്റ.. ഇവനിൽ നിന്നും എല്ലാം അറിയുക…”
ക്വീൻ പറഞ്ഞപ്പോൾ ഡെൽറ്റ ജനറലിനെ വലിച്ചു റെഡ്ഷിപ്പിൽ കയറ്റി..
ഒപ്പം ട്രിനിറ്റിയും മെല്ലിറ്റയും കയറി.. ഒപ്പം മറ്റു കുറച്ചു പെണ്ണുങ്ങളും..
ജനറലിന്റെ അലർച്ച വീണ്ടും മുഴങ്ങി..
ക്വീനിനെ ഉടനെ ഹീലിംഗ് റൂമിൽ കൊണ്ടുപോയി… അവളുടെ മുറിവുകൾ മാറ്റാൻ ഉണ്ടായിരുന്നു.
***
ദിവസങ്ങൾ കടന്നുപോയി..
കുറച്ചു ദിവസങ്ങൾ കൃതിരിൻ പെണ്ണുങ്ങൾ വീണ്ടും തിരക്കിൽ ആയിരുന്നു..
അവർ റെഡ്ഷിപ് കൈക്കലാക്കി പല കാര്യങ്ങളും പഠിച്ചു.. ജനറലിൽ നിന്നും കുറെ കാര്യങ്ങൾ അവർ അറിഞ്ഞു..
Again
ക്വീനിന്റെ അഹങ്കാരം ഒന്നുകൊണ്ട് മാത്രമാണ് ഡിസംബർ മരിച്ചത്
സ്കാർലെറ്റ് പറഞ്ഞത് കേട്ട് ക്വീൻ റോഷനെ കാര്യം അറിയിച്ചു കൊണ്ടുവന്നിരുന്നേൽ ഡിസംബർ ജീവനോടെ ഇരിക്കുമായിരുന്നു
അടിപൊളി ❤️✨
എങ്ങനെ ഇങ്ങനെ എഴുതുന്നു എംകെ ഭായ് നമിച്ചു ❤️?. അടുത്ത പാർട്ടിലേക്ക് പോട്ടെ.
എന്തിനു, എന്തിനു ഡിസംബെരിനെ കൊന്നു എംകെ? ക്വീൻ മരിച്ചിരുന്നേൽ, ക്വീൻ മാത്രം മരിച്ചിരുന്നേൽ ഒന്നും തോന്നില്ലായിരുന്നു, പക്ഷെ ഡിസംബർ.. പുള്ളികാരിയുടെ അധികം സീൻസ് ഒന്നും ഞാൻ ഓർക്കുന്നില്ല, പക്ഷെ സ്റ്റിൽ ആ മരിക്കുന്ന സീനിൽ തിരിഞ്ഞു നോക്കില്ലേ, ഹോ അതു ഒരുപാട് ഇമോഷണൽ ആയി പോയി എംകെ, റോഷൻ വന്നു രക്ഷിച്ചു എന്ന് കരുതി, അതു കഴിഞ്ഞ് അവന്റെ പെർസ്പെക്റ്റീവിൽ നിന്നും പറഞ്ഞത് കണ്ടപ്പോ തകർന്നു പോയി, സഹിക്കാൻ ആകും, അല്ലെങ്കിൽ അവൾ ഇപ്പോഴും മറിച്ചട്ടില്ല എന്ന് തന്നെ കരുതുന്നു കാരണം അതിനെ പറ്റി ഡീറ്റൈൽ അയി പറഞ്ഞിട്ടില്ലല്ലോ, പറയാതെ പറഞ്ഞ്, അടുത്ത പാർട്ട് തൊടങ്ങുമ്പോ അതു ഒറപ്പിക്കുവായിരിക്കും, പക്ഷെ അതുവരെ, അതായതു കൂടിപ്പോയാൽ മിനിറ്റുകൾ അത്രേം നേരം എന്കിലും എന്റെ മനസ്സിൽ ഒരു പ്രതീക്ഷ ഇരുന്നോട്ടെ.. ???
റോഷന്റെ എൻട്രി വെറുതെ ഹെവി ആയിരുന്നു, പക്ഷെ അതൊക്കെ ഒറ്റയടിക്ക് മനസിന് പോയി, ആ റോഷൻസ് പെർസ്പെക്റ്റീവ് വന്ന വരെ ഞാൻ ഡിസെമ്പറിനു വല്യ തോതിൽ പരിക്ക് വന്നു കാണും അതു അവര് ഹെൽത്ത് ചെയ്യിക്കും എന്ന് ഒക്കെ കരുതി, പക്ഷെ. അവളുടെ ആ ഡയലോഗ് നീ വന്നു, അതുപോലെ അവള് റോഷനെ ഭൂമിയിൽ വെച്ച് അവസാനം ആയി കണ്ടിട്ട് പോകുമ്പോ ഉള്ള സീൻ ഒക്കെ ഓർത്തുപോയി.. ?
ഈ പാർട്ടിൽ എനിക്ക് ആ തുടക്കത്തിലേ ഫയിറ് സീനേ പറ്റി ഒരുപാട് പറയാൻ ഉണ്ടായിരുന്നു, പക്ഷെ ഈ സീൻ വായിച്ചു കഴിഞ്ഞപ്പോ എല്ലാം പോയി എംകെ..
എന്തായാലും മനോഹരമായ ഭാഗം ആയിരുന്നു…
ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
രാഹുൽ