നിയോഗം 3 The Fate Of Angels Part III [മാലാഖയുടെ കാമുകൻ] 3861

“ജനറൽ.. ഞാൻ മെർസാനിയാത്തി.. മെയ്‌വൂണിലെ ക്വീൻ.. എന്നെ കൊല്ലാൻ നീ മതിയാകില്ല.. അതും എന്റെ മണ്ണിൽ…എനിക്ക് പകരം ചോദിക്കാൻ കിട്ടിയ അവസരം.. ഇത് ഞാൻ നഷ്ട്ടപെടുത്തില്ല…”

അവൾ കൈചൂണ്ടി അലറിയപ്പോൾ അയാൾ വാളെടുത്തു കുതിച്ചു ചെന്ന് അവളുടെ തലക്ക് നേരെ ആഞ്ഞു വെട്ടി.. അവൾ ഇരുകൈകളും കൂട്ടി വളരെ എളുപ്പത്തിൽ ആ വെട്ടു തകർത്തു..

അയാൾ അതിശയത്തോടെ അവളെ നോക്കിയപ്പോൾ അവളുടെ ചുണ്ടിൽ ഒരു വന്യമായ പുഞ്ചിരി വിടർന്നു..

ജനറൽ ഒരു കൈ വലിച്ചെടുത്തശേഷം ആഞ്ഞു പഞ്ച്‌ ചെയ്തു..

ക്വീൻ അതിൽ നിന്നും തലവെട്ടിച്ച ശേഷം അയാളുടെ കയ്യിൽ കയറിപ്പിടിച്ചു.. അതെ സമയം അവളുടെ വലത്തേ കാൽ അയാളുടെ താടിയെല്ല് ഇളക്കിയിരുന്നു…

കൈവിട്ടുപോയ വാൾ ക്വീൻ കൈയ്യിൽ എടുത്തു ഒന്ന് ചുഴറ്റി വലിച്ചെറിഞ്ഞു.. എണീറ്റ് നിന്ന ജനറൽ പോലും അറിഞ്ഞില്ല അവളുടെ അറ്റാക്കിങ് ഏതു രീതിയിൽ ആണ് വന്നതെന്ന്..

അയാൾ അലറിക്കൊണ്ട് അവളെ ആക്രമിച്ചു.. എന്നാൽ ക്വീൻ നേർത്ത ചിരിയോടെ അയാളെ പ്രതിരോധിച്ചു… എന്നാൽ അവൾ അടിച്ച ഓരോ അടിയും അയാൾക്ക് കൊള്ളുകയും ചെയ്തു…

ഇടക്ക് എപ്പോഴോ അവൾ ജനറലിനെ കാലിൽ പിടിച്ചു തുണി അലക്കുന്നത് പോലെ നിലത്തടിച്ചു… അയാൾ ഞരങ്ങിക്കൊണ്ടു എഴുന്നേൽക്കാൻ നോക്കി..

“നടക്കില്ല ജനറൽ.. നിന്റെ ഷേപ് ഷിഫ്റ്റിംഗ് ഇവിടെ നടക്കില്ല… ഇത് മെയ്‌വൂൺ ആണ്…”

അതു പറഞ്ഞ ശേഷം അവൾ അയാളുടെ വലത്തേ കൈപിടിച്ച് അന്തരീക്ഷത്തിൽ ഒന്ന് വട്ടം കറങ്ങി… അയാളുടെ കൈ തിരിഞ്ഞു ഒടിഞ്ഞു.. അയാളുടെ അലർച്ച അവിടെ മുഴങ്ങി..

നിലത്തു നിന്ന ഉടനെ അവൾ അയാളുടെ ഒരു കാൽ കൂടെ ചവുട്ടിയോടിച്ചു.. ഇതൊക്കെ നിമിഷത്തിന്റെ ഒരു ഭാഗത്തിന്റെ വേഗതയിലാണ് സംഭവിച്ചത്.. ജനറലിന്റെ അലർച്ച വീണ്ടും അവിടെ മുഴങ്ങി…

533 Comments

  1. വായനക്കാരൻ

    ക്വീനിന്റെ അഹങ്കാരം ഒന്നുകൊണ്ട് മാത്രമാണ് ഡിസംബർ മരിച്ചത്
    സ്‌കാർലെറ്റ് പറഞ്ഞത് കേട്ട് ക്വീൻ റോഷനെ കാര്യം അറിയിച്ചു കൊണ്ടുവന്നിരുന്നേൽ ഡിസംബർ ജീവനോടെ ഇരിക്കുമായിരുന്നു

  2. രക്ഷാധികാരി ബൈജു

    അടിപൊളി ❤️✨
    എങ്ങനെ ഇങ്ങനെ എഴുതുന്നു എംകെ ഭായ് നമിച്ചു ❤️?. അടുത്ത പാർട്ടിലേക്ക് പോട്ടെ.

  3. എന്തിനു, എന്തിനു ഡിസംബെരിനെ കൊന്നു എംകെ? ക്വീൻ മരിച്ചിരുന്നേൽ, ക്വീൻ മാത്രം മരിച്ചിരുന്നേൽ ഒന്നും തോന്നില്ലായിരുന്നു, പക്ഷെ ഡിസംബർ.. പുള്ളികാരിയുടെ അധികം സീൻസ് ഒന്നും ഞാൻ ഓർക്കുന്നില്ല, പക്ഷെ സ്റ്റിൽ ആ മരിക്കുന്ന സീനിൽ തിരിഞ്ഞു നോക്കില്ലേ, ഹോ അതു ഒരുപാട് ഇമോഷണൽ ആയി പോയി എംകെ, റോഷൻ വന്നു രക്ഷിച്ചു എന്ന് കരുതി, അതു കഴിഞ്ഞ് അവന്റെ പെർസ്പെക്റ്റീവിൽ നിന്നും പറഞ്ഞത് കണ്ടപ്പോ തകർന്നു പോയി, സഹിക്കാൻ ആകും, അല്ലെങ്കിൽ അവൾ ഇപ്പോഴും മറിച്ചട്ടില്ല എന്ന് തന്നെ കരുതുന്നു കാരണം അതിനെ പറ്റി ഡീറ്റൈൽ അയി പറഞ്ഞിട്ടില്ലല്ലോ, പറയാതെ പറഞ്ഞ്, അടുത്ത പാർട്ട്‌ തൊടങ്ങുമ്പോ അതു ഒറപ്പിക്കുവായിരിക്കും, പക്ഷെ അതുവരെ, അതായതു കൂടിപ്പോയാൽ മിനിറ്റുകൾ അത്രേം നേരം എന്കിലും എന്റെ മനസ്സിൽ ഒരു പ്രതീക്ഷ ഇരുന്നോട്ടെ.. ???

    റോഷന്റെ എൻട്രി വെറുതെ ഹെവി ആയിരുന്നു, പക്ഷെ അതൊക്കെ ഒറ്റയടിക്ക് മനസിന് പോയി, ആ റോഷൻസ് പെർസ്പെക്റ്റീവ് വന്ന വരെ ഞാൻ ഡിസെമ്പറിനു വല്യ തോതിൽ പരിക്ക് വന്നു കാണും അതു അവര് ഹെൽത്ത്‌ ചെയ്യിക്കും എന്ന് ഒക്കെ കരുതി, പക്ഷെ. അവളുടെ ആ ഡയലോഗ് നീ വന്നു, അതുപോലെ അവള് റോഷനെ ഭൂമിയിൽ വെച്ച് അവസാനം ആയി കണ്ടിട്ട് പോകുമ്പോ ഉള്ള സീൻ ഒക്കെ ഓർത്തുപോയി.. ?

    ഈ പാർട്ടിൽ എനിക്ക് ആ തുടക്കത്തിലേ ഫയിറ് സീനേ പറ്റി ഒരുപാട് പറയാൻ ഉണ്ടായിരുന്നു, പക്ഷെ ഈ സീൻ വായിച്ചു കഴിഞ്ഞപ്പോ എല്ലാം പോയി എംകെ..

    എന്തായാലും മനോഹരമായ ഭാഗം ആയിരുന്നു…

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

Comments are closed.