നിയോഗം 3 The Fate Of Angels Part III [മാലാഖയുടെ കാമുകൻ] 3861

പൊലീസുകാരി പേടിയോടെ ചുറ്റും നോക്കി…

“അറിയില്ല രാഗേന്ദു.. എനിക്ക് ഒന്നും അറിയില്ല…നമ്മൾ വൈകി..”

അവൻ അതുപറഞ്ഞു മുൻപോട്ട് ചെന്നു..

കുറുകെ കിടക്കുന്ന പജീറോ.. അതിനോട് ഉരുമ്മി കിടക്കുന്ന മിനി.. അതിന്റെ പുറകിൽ ഒരു ബൈക്ക്. നിലത്ത് ചിലയിടങ്ങളിൽ ചോര… എന്നാൽ വേറെയാരും ഇല്ല.. അവന് അത്ഭുതം തോന്നി.

“ഇവൾ മയങ്ങി കിടക്കുകയാണല്ലോ.. മുറിവ് ഒന്നുമില്ല…”

ലിനു മീനാക്ഷിയുടെ അടുത്ത് ഇരുന്നു.. അവളുടെ കൈപിടിച്ച് നോക്കി.

“ലുക്ക് മാൻ…”

രാഗേന്ദു കൈ ചൂണ്ടി.. പൊട്ടി കിടക്കുന്ന കുപ്പിയും കോട്ടനും..

“ക്ലോറോഫൊം ആണല്ലോ.. ഇവളെ നീ ഒന്ന് പിടിച്ചേ..”

അവർ രണ്ടുപേരും കൂടെ മീനുവിനെ പൊക്കി എടുത്തു മിനിയിൽ ബാക് സീറ്റിൽ കിടത്തി.. അവൾക്ക് അനക്കം ഒന്നുമില്ലായിരുന്നു.. ശ്വസിക്കുന്നുണ്ട്.

അർച്ചനയെ തട്ടി വിളിച്ചപ്പോൾ അവൾ വേദനയോടെ കണ്ണുതുറന്നു.. ഞെട്ടി പേടിയോടെ അവനെ നോക്കി..

“പേടിക്കണ്ട.. ലിസ മാമിന്റെ അസിസ്റ്റന്റ് ആയിരുന്നു ഞാൻ. ഇപ്പോൾ അവരുടെ ടീമിൽ ഉള്ളയാൾ ആണ്. ആം ലിനു.. ഇത് രാഗേന്ദു.. ഇവിടെ എന്താ ഉണ്ടായത്?”

അവൻ കൈനീട്ടിയപ്പോൾ അർച്ചന സംശയത്തോടെ ആണെങ്കിലും അവന്റെ കയ്യിൽ പിടിച്ചു.. അവൻ അവളെ വലിച്ചുപോക്കി.. അവൾ ഒന്ന് വേച്ചുപോയി എങ്കിലും നേരെ നിന്നു.. അവളുടെ കൈമുട്ട് പൊട്ടിയിരുന്നു..

“വരൂ ഞാൻ കൊണ്ടുവിടാം…”

രാഗേന്ദു അർച്ചനയെ നോക്കി..

“നോ.. “

അർച്ചന അവളെ തള്ളിമാറ്റി ഓടി മീനുവിന്റെ അടുത്ത് പോയി.. ഒന്ന് ചുറ്റും നോക്കി..

നിലത്ത് വീണ രത്‌നം എടുത്തു അവളുടെ കഴുത്തിൽ കെട്ടി.. അവളുടെ പൾസ് നോക്കിയ ശേഷം അർച്ചന വേദന മറന്നു ഓടി മിനിയുടെ ഡ്രൈവിംഗ് സീറ്റിൽ കയറി..

533 Comments

  1. വായനക്കാരൻ

    ക്വീനിന്റെ അഹങ്കാരം ഒന്നുകൊണ്ട് മാത്രമാണ് ഡിസംബർ മരിച്ചത്
    സ്‌കാർലെറ്റ് പറഞ്ഞത് കേട്ട് ക്വീൻ റോഷനെ കാര്യം അറിയിച്ചു കൊണ്ടുവന്നിരുന്നേൽ ഡിസംബർ ജീവനോടെ ഇരിക്കുമായിരുന്നു

  2. രക്ഷാധികാരി ബൈജു

    അടിപൊളി ❤️✨
    എങ്ങനെ ഇങ്ങനെ എഴുതുന്നു എംകെ ഭായ് നമിച്ചു ❤️?. അടുത്ത പാർട്ടിലേക്ക് പോട്ടെ.

  3. എന്തിനു, എന്തിനു ഡിസംബെരിനെ കൊന്നു എംകെ? ക്വീൻ മരിച്ചിരുന്നേൽ, ക്വീൻ മാത്രം മരിച്ചിരുന്നേൽ ഒന്നും തോന്നില്ലായിരുന്നു, പക്ഷെ ഡിസംബർ.. പുള്ളികാരിയുടെ അധികം സീൻസ് ഒന്നും ഞാൻ ഓർക്കുന്നില്ല, പക്ഷെ സ്റ്റിൽ ആ മരിക്കുന്ന സീനിൽ തിരിഞ്ഞു നോക്കില്ലേ, ഹോ അതു ഒരുപാട് ഇമോഷണൽ ആയി പോയി എംകെ, റോഷൻ വന്നു രക്ഷിച്ചു എന്ന് കരുതി, അതു കഴിഞ്ഞ് അവന്റെ പെർസ്പെക്റ്റീവിൽ നിന്നും പറഞ്ഞത് കണ്ടപ്പോ തകർന്നു പോയി, സഹിക്കാൻ ആകും, അല്ലെങ്കിൽ അവൾ ഇപ്പോഴും മറിച്ചട്ടില്ല എന്ന് തന്നെ കരുതുന്നു കാരണം അതിനെ പറ്റി ഡീറ്റൈൽ അയി പറഞ്ഞിട്ടില്ലല്ലോ, പറയാതെ പറഞ്ഞ്, അടുത്ത പാർട്ട്‌ തൊടങ്ങുമ്പോ അതു ഒറപ്പിക്കുവായിരിക്കും, പക്ഷെ അതുവരെ, അതായതു കൂടിപ്പോയാൽ മിനിറ്റുകൾ അത്രേം നേരം എന്കിലും എന്റെ മനസ്സിൽ ഒരു പ്രതീക്ഷ ഇരുന്നോട്ടെ.. ???

    റോഷന്റെ എൻട്രി വെറുതെ ഹെവി ആയിരുന്നു, പക്ഷെ അതൊക്കെ ഒറ്റയടിക്ക് മനസിന് പോയി, ആ റോഷൻസ് പെർസ്പെക്റ്റീവ് വന്ന വരെ ഞാൻ ഡിസെമ്പറിനു വല്യ തോതിൽ പരിക്ക് വന്നു കാണും അതു അവര് ഹെൽത്ത്‌ ചെയ്യിക്കും എന്ന് ഒക്കെ കരുതി, പക്ഷെ. അവളുടെ ആ ഡയലോഗ് നീ വന്നു, അതുപോലെ അവള് റോഷനെ ഭൂമിയിൽ വെച്ച് അവസാനം ആയി കണ്ടിട്ട് പോകുമ്പോ ഉള്ള സീൻ ഒക്കെ ഓർത്തുപോയി.. ?

    ഈ പാർട്ടിൽ എനിക്ക് ആ തുടക്കത്തിലേ ഫയിറ് സീനേ പറ്റി ഒരുപാട് പറയാൻ ഉണ്ടായിരുന്നു, പക്ഷെ ഈ സീൻ വായിച്ചു കഴിഞ്ഞപ്പോ എല്ലാം പോയി എംകെ..

    എന്തായാലും മനോഹരമായ ഭാഗം ആയിരുന്നു…

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

Comments are closed.