ക്വീൻ ശാന്തതയോടെ പറഞ്ഞു..
“എന്നാൽ.. നീ വാ. ധൈര്യം ഉണ്ടോ നിനക്ക് എന്നോട് ഏറ്റുമുട്ടാൻ? ക്വീൻ ഓഫ് മെയ്‌വൂൺ.. ഞാൻ നിന്നെ വെല്ലുവിളിക്കുന്നു…”
ജനറൽ അവളുടെ നേരെ കൈ ചൂണ്ടി.. അവൾ ചിരിച്ചു..
“യുദ്ധക്കളം തയാറാക്കി വെക്കു കുട്ടികളെ…ഞങ്ങൾ വെല്ലുവിളികൾ നിരസിക്കാറില്ല..”
അവൾ മറുപടി കൊടുത്തപ്പോൾ അയാളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു..
“ഞാൻ ജയിച്ചാൽ നീ എന്റെ ആവശ്യങ്ങൾ നടത്തി തരും.. അതാണല്ലോ ഇവിടെയുള്ള നിയമം.. ലേഡി.. നീ ഇന്ന് മരിക്കും….”
അയാൾ കൈ ചൂണ്ടി അവളോട് മുരണ്ടപ്പോൾ അവൾ ഒന്നും മിണ്ടിയില്ല.. അവൾ ചിരിച്ചു.
***
വളരെ പെട്ടെന്നാണ് യുദ്ധക്കളം ഒരുങ്ങിയത്..
ഒരു കളത്തിൽ ഒരു ഭാഗത്ത് യുദ്ധവേഷത്തിൽ ക്വീൻ.. മറുഭാഗത്ത് ജനറൽ..
അയാളുടെ കയ്യിൽ വലിയ ഒരു വാൾ. ക്വീനിന്റെ കയ്യിൽ സ്വർണനിറമുള്ള ദണ്ഡ്.. ഉടവാൾ ഇല്ല.
കൃതിരിൻ പെണ്ണുങ്ങൾ ചുറ്റിനും നിന്നു… എല്ലാവർക്കും എന്തോ ഒരു പേടിയുണ്ടായിരുന്നു.. കാരണം റെപ്റ്റില്ല്യൻസ് ശക്തർ ആണ്.. അവർക്ക് ഷേപ്പ് ഷിഫ്റ്റിംഗ് സാധ്യമാണ്…
സൈറൺ മുഴങ്ങി..
കാറ്റു വരുന്നതുപോലെ പാഞ്ഞു വന്ന ജനറൽ ക്വീനിനെ ആക്രമിച്ചു.. അവൾ ദണ്ഡ് കൊണ്ട് അയാളെ എതിരിട്ടു..
പക്ഷെ.. അയാളുടെ വാളിന്റെ ശക്തമായ വെട്ടു കൊണ്ട് അവളുടെ ദണ്ഡ് തെറിച്ചു പോയി..
ഒന്ന് പതറി നിന്ന ക്വീൻ അയാളുടെ വീശിയ വാളിൽ നിന്നും അല്പം ഒഴിഞ്ഞു മാറി എങ്കിലും അവളുടെ വയറിൽ ഒരു മുറിവ് ഉണ്ടാക്കിയിട്ട് ആണ് വാൾ കടന്നുപോയത്..
ചോര ചീറ്റി ഒഴുകി… അവൾക്ക് അനങ്ങാൻ കഴിയുന്നതിന് മുൻപേ തന്നെ അയാളുടെ വാൾ അവളുടെ വയറിൽ കയറി..
പുറകോട്ട് മാറിയതുകൊണ്ടു അറ്റം മാത്രമേ കയറിയുള്ളു.. പക്ഷെ അയാൾ അത് തള്ളി അവളുടെ വയറ്റിൽ കയറ്റി.. വാൾ വലിച്ചെടുത്തപ്പോൾ ചോര ചീറ്റിതെറിച്ചു.
Again
ക്വീനിന്റെ അഹങ്കാരം ഒന്നുകൊണ്ട് മാത്രമാണ് ഡിസംബർ മരിച്ചത്
സ്‌കാർലെറ്റ് പറഞ്ഞത് കേട്ട് ക്വീൻ റോഷനെ കാര്യം അറിയിച്ചു കൊണ്ടുവന്നിരുന്നേൽ ഡിസംബർ ജീവനോടെ ഇരിക്കുമായിരുന്നു
അടിപൊളി ❤️✨
എങ്ങനെ ഇങ്ങനെ എഴുതുന്നു എംകെ ഭായ് നമിച്ചു ❤️?. അടുത്ത പാർട്ടിലേക്ക് പോട്ടെ.
എന്തിനു, എന്തിനു ഡിസംബെരിനെ കൊന്നു എംകെ? ക്വീൻ മരിച്ചിരുന്നേൽ, ക്വീൻ മാത്രം മരിച്ചിരുന്നേൽ ഒന്നും തോന്നില്ലായിരുന്നു, പക്ഷെ ഡിസംബർ.. പുള്ളികാരിയുടെ അധികം സീൻസ് ഒന്നും ഞാൻ ഓർക്കുന്നില്ല, പക്ഷെ സ്റ്റിൽ ആ മരിക്കുന്ന സീനിൽ തിരിഞ്ഞു നോക്കില്ലേ, ഹോ അതു ഒരുപാട് ഇമോഷണൽ ആയി പോയി എംകെ, റോഷൻ വന്നു രക്ഷിച്ചു എന്ന് കരുതി, അതു കഴിഞ്ഞ് അവന്റെ പെർസ്പെക്റ്റീവിൽ നിന്നും പറഞ്ഞത് കണ്ടപ്പോ തകർന്നു പോയി, സഹിക്കാൻ ആകും, അല്ലെങ്കിൽ അവൾ ഇപ്പോഴും മറിച്ചട്ടില്ല എന്ന് തന്നെ കരുതുന്നു കാരണം അതിനെ പറ്റി ഡീറ്റൈൽ അയി പറഞ്ഞിട്ടില്ലല്ലോ, പറയാതെ പറഞ്ഞ്, അടുത്ത പാർട്ട് തൊടങ്ങുമ്പോ അതു ഒറപ്പിക്കുവായിരിക്കും, പക്ഷെ അതുവരെ, അതായതു കൂടിപ്പോയാൽ മിനിറ്റുകൾ അത്രേം നേരം എന്കിലും എന്റെ മനസ്സിൽ ഒരു പ്രതീക്ഷ ഇരുന്നോട്ടെ.. ???
റോഷന്റെ എൻട്രി വെറുതെ ഹെവി ആയിരുന്നു, പക്ഷെ അതൊക്കെ ഒറ്റയടിക്ക് മനസിന് പോയി, ആ റോഷൻസ് പെർസ്പെക്റ്റീവ് വന്ന വരെ ഞാൻ ഡിസെമ്പറിനു വല്യ തോതിൽ പരിക്ക് വന്നു കാണും അതു അവര് ഹെൽത്ത് ചെയ്യിക്കും എന്ന് ഒക്കെ കരുതി, പക്ഷെ. അവളുടെ ആ ഡയലോഗ് നീ വന്നു, അതുപോലെ അവള് റോഷനെ ഭൂമിയിൽ വെച്ച് അവസാനം ആയി കണ്ടിട്ട് പോകുമ്പോ ഉള്ള സീൻ ഒക്കെ ഓർത്തുപോയി.. ?
ഈ പാർട്ടിൽ എനിക്ക് ആ തുടക്കത്തിലേ ഫയിറ് സീനേ പറ്റി ഒരുപാട് പറയാൻ ഉണ്ടായിരുന്നു, പക്ഷെ ഈ സീൻ വായിച്ചു കഴിഞ്ഞപ്പോ എല്ലാം പോയി എംകെ..
എന്തായാലും മനോഹരമായ ഭാഗം ആയിരുന്നു…
ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
രാഹുൽ