എന്നാൽ അതിന്റെ പുറംതൊലിയുടെ കട്ടിയിൽ ആവൊനിയാക്കുകൾക്ക് ഒന്നും ആയില്ല… ജനറൽ പകച്ചു നിന്നപ്പോൾ ആവൊനിയാക്കുകൾ ആളുകളെ നിമിഷ നേരം കൊണ്ട് കൊന്നു കാർന്നു തിന്നാൻ തുടങ്ങി..
കുഴിയിൽ നിന്നും കൂടുതൽ ആവൊനിയാക്കുകൾ ചാടി കയറി വന്നു.. പലരുടെയും കാലുകൾ അവറ്റകൾ ജീവനോടെ കാർന്നു തിന്നു തുടങ്ങി.. വേദന കൊണ്ട് അലറി വിളിക്കുന്ന ആളുകൾ…
അതുകണ്ടു പകച്ചു നിന്ന ജനറലിനെ മിന്നൽ പോലെ പറന്ന് വന്ന ഡിസംബർ പൊക്കിയെടുത്തുകൊണ്ടുപോയി ഒരു കൂട്ടിൽ ഇട്ടു..
അപ്പോഴേക്കും ആവൊനിയാക്കുകൾ കൂട്ടത്തോടെ ഷിപ്പിലേക്ക് കയറിയിരുന്നു.. അതിന്റെ ഉള്ളിൽ നിന്നും ഗൺ ഫയറിങ്ങും അലർച്ചകളും കേട്ടു…
അല്പം കഴിഞ്ഞപ്പോൾ എല്ലാം ശാന്തമായി…
ട്രിനിറ്റി ഒരു ചാട്ടത്തിന് ഇരുമ്പുപാളിയുടെ മുകളിൽ കയറി..
ആവൊനിയാക്കുകൾ കൂട്ടത്തോടെ ശവശരീരങ്ങൾ ആർത്തിയോടെ കാർന്നു തിന്നുന്ന തിരക്കിൽ ആയിരുന്നു.. അവൾ അത് ഒരു പുഞ്ചിരിയോടെ നോക്കി നിന്നു…
****
“കൂടു തുറക്ക്….”
ക്വീൻ പറഞ്ഞ ഉടനെ ഡെൽറ്റ ജനറലിനെ ഇട്ടിരുന്ന ഇരുമ്പ് കൂടു തുറന്നു… അയാൾ അതിന്റെ ഉള്ളിൽ കിടന്നു അലറിവിളിക്കുകയായിരുന്നു..
ചുറ്റിനും അവരുടെ തന്നെ തോക്കുകളും ആയി വളഞ്ഞു നിൽക്കുന്ന കൃതിരിൻ പെണ്ണുങ്ങളെ കണ്ടു അയാൾ പകച്ചു..
“ഹൌ? ഇതെങ്ങനെ? ഇല്ല.. നോ…”
അയാൾ അലറി.. നിരാശയോടെ.. പരാജയം അയാളെ നിരാശപെടുത്തിയിരുന്നു.
“ഇതെങ്ങനെ എന്നല്ല.. പണ്ട് നിന്നെപ്പോലെ ഒരെണ്ണത്തിനെ വിശ്വസിച്ചതുകൊണ്ടാണ് എന്റെ മാതാവിനെ അടക്കം നീയൊക്കെ കൊന്നത്… ഇനി അതുണ്ടാകില്ല…”
Again
ക്വീനിന്റെ അഹങ്കാരം ഒന്നുകൊണ്ട് മാത്രമാണ് ഡിസംബർ മരിച്ചത്
സ്‌കാർലെറ്റ് പറഞ്ഞത് കേട്ട് ക്വീൻ റോഷനെ കാര്യം അറിയിച്ചു കൊണ്ടുവന്നിരുന്നേൽ ഡിസംബർ ജീവനോടെ ഇരിക്കുമായിരുന്നു
അടിപൊളി ❤️✨
എങ്ങനെ ഇങ്ങനെ എഴുതുന്നു എംകെ ഭായ് നമിച്ചു ❤️?. അടുത്ത പാർട്ടിലേക്ക് പോട്ടെ.
എന്തിനു, എന്തിനു ഡിസംബെരിനെ കൊന്നു എംകെ? ക്വീൻ മരിച്ചിരുന്നേൽ, ക്വീൻ മാത്രം മരിച്ചിരുന്നേൽ ഒന്നും തോന്നില്ലായിരുന്നു, പക്ഷെ ഡിസംബർ.. പുള്ളികാരിയുടെ അധികം സീൻസ് ഒന്നും ഞാൻ ഓർക്കുന്നില്ല, പക്ഷെ സ്റ്റിൽ ആ മരിക്കുന്ന സീനിൽ തിരിഞ്ഞു നോക്കില്ലേ, ഹോ അതു ഒരുപാട് ഇമോഷണൽ ആയി പോയി എംകെ, റോഷൻ വന്നു രക്ഷിച്ചു എന്ന് കരുതി, അതു കഴിഞ്ഞ് അവന്റെ പെർസ്പെക്റ്റീവിൽ നിന്നും പറഞ്ഞത് കണ്ടപ്പോ തകർന്നു പോയി, സഹിക്കാൻ ആകും, അല്ലെങ്കിൽ അവൾ ഇപ്പോഴും മറിച്ചട്ടില്ല എന്ന് തന്നെ കരുതുന്നു കാരണം അതിനെ പറ്റി ഡീറ്റൈൽ അയി പറഞ്ഞിട്ടില്ലല്ലോ, പറയാതെ പറഞ്ഞ്, അടുത്ത പാർട്ട് തൊടങ്ങുമ്പോ അതു ഒറപ്പിക്കുവായിരിക്കും, പക്ഷെ അതുവരെ, അതായതു കൂടിപ്പോയാൽ മിനിറ്റുകൾ അത്രേം നേരം എന്കിലും എന്റെ മനസ്സിൽ ഒരു പ്രതീക്ഷ ഇരുന്നോട്ടെ.. ???
റോഷന്റെ എൻട്രി വെറുതെ ഹെവി ആയിരുന്നു, പക്ഷെ അതൊക്കെ ഒറ്റയടിക്ക് മനസിന് പോയി, ആ റോഷൻസ് പെർസ്പെക്റ്റീവ് വന്ന വരെ ഞാൻ ഡിസെമ്പറിനു വല്യ തോതിൽ പരിക്ക് വന്നു കാണും അതു അവര് ഹെൽത്ത് ചെയ്യിക്കും എന്ന് ഒക്കെ കരുതി, പക്ഷെ. അവളുടെ ആ ഡയലോഗ് നീ വന്നു, അതുപോലെ അവള് റോഷനെ ഭൂമിയിൽ വെച്ച് അവസാനം ആയി കണ്ടിട്ട് പോകുമ്പോ ഉള്ള സീൻ ഒക്കെ ഓർത്തുപോയി.. ?
ഈ പാർട്ടിൽ എനിക്ക് ആ തുടക്കത്തിലേ ഫയിറ് സീനേ പറ്റി ഒരുപാട് പറയാൻ ഉണ്ടായിരുന്നു, പക്ഷെ ഈ സീൻ വായിച്ചു കഴിഞ്ഞപ്പോ എല്ലാം പോയി എംകെ..
എന്തായാലും മനോഹരമായ ഭാഗം ആയിരുന്നു…
ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
രാഹുൽ