അതോടെ ഇവരുടെയും ആർമിയുടെയും മുൻപിൽ ഒരു ഇരുമ്പുപാളി നിലത്തുനിന്നും പൊങ്ങി വന്നു.. ആർമിയുടെ ആദ്യ ഫയർ ഇരുമ്പുപാളിയിൽ ആണ് തട്ടിയത്.. അതിൽ ബുള്ളെറ്റുകൾ തട്ടി ശബ്ദം ഉണ്ടായി..
“സ്റ്റോപ്പ്..”
ജനറൽ വിളിച്ചു പറഞ്ഞപ്പോൾ ആർമി ഒന്ന് നിന്നു.. ഇരുമ്പു പാളി പൊങ്ങിയ ഭാഗത്ത് അവരുടെ മുൻപിൽ വലിയ ഒരു കുഴി തെളിഞ്ഞിരുന്നു.. അവർ ചങ്ങലകൾ വലിച്ചു ഒരു കുഴി തുറക്കുകയാണ് ചെയ്തത് എന്ന് അയാൾ മനസിലാക്കി.
എല്ലാവരും അതിലേക്ക് പകച്ചു നോക്കി.. ഇരുട്ട് ആയിരുന്നു കുഴിയിൽ…
“ജനറൽ… മെയ്‌വൂണിലെ എല്ലാവരെയും നിന്റെ തോക്കുകൾക്ക് കൊല്ലാൻ ആകും.. പക്ഷെ നീ ഒന്ന് ശ്രമിക്ക്…. അവരെ കൊല്ലാൻ പറ്റുമോ എന്ന്….”
ക്വീൻ വിളിച്ചു പറഞ്ഞത് അയാൾ കെട്ടു.. പെട്ടെന്നാണ് കുഴിയിൽ അനക്കം കണ്ടത്..
വല്ലാത്തൊരു ജീവിയുടെ ശബ്ദം അവിടെ മുഴങ്ങി…
ആർമി ഒന്ന് ശ്രദ്ധിച്ചു.. ഉള്ളിൽ തിളങ്ങുന്ന കുറെ കണ്ണുകൾ അവരുടെ ശ്രദ്ധയിൽ പെട്ടു..
വല്ലാത്തൊരു മുരൾച്ചയും… അവർ തോക്കുകൾ പെട്ടെന്ന് കുഴിക്കുള്ളിലേക്ക് ചൂണ്ടി..
എല്ലാവരെയും പതറിച്ചുകൊണ്ടു മിന്നൽ വേഗതയിൽ കുഴിയിൽ നിന്നും കുറെ ആവൊനിയാക്കുകൾ പുറത്തേക്ക് ചാടി കുതിച്ചുവന്നു..
ചോരയുടെ മണം കിട്ടി ആർത്തിപൂണ്ട അവൊനിയാക്കുകൾ…
ആർമിക്ക് അവരുടെ ഗൺ ഒന്ന് ഉപയോഗിക്കാൻ പോലും കഴിയുന്നതിന് മുൻപേ ആവൊനിയാക്കുകൾ അതിഭീകരമായി അവരെ ആക്രമിക്കാൻ തുടങ്ങിയിരുന്നു..
ചോരയുടെ മണം കിട്ടി അവർ ആർത്തിയോടെ ആളുകളെ ചുറ്റിവരിഞ്ഞു കടിച്ചു പറിച്ചു..
തോക്കുകൾ താഴെയിട്ട അവരിൽ ചിലർ ഓടാൻ നോക്കി.. മറ്റു ചിലർ ദ്രാവകം നിറച്ച ഗണ്ണുകൾ കൊണ്ട് അതിൽ ചിലതിനെ ഷൂട്ട് ചെയ്തു..
Again
ക്വീനിന്റെ അഹങ്കാരം ഒന്നുകൊണ്ട് മാത്രമാണ് ഡിസംബർ മരിച്ചത്
സ്‌കാർലെറ്റ് പറഞ്ഞത് കേട്ട് ക്വീൻ റോഷനെ കാര്യം അറിയിച്ചു കൊണ്ടുവന്നിരുന്നേൽ ഡിസംബർ ജീവനോടെ ഇരിക്കുമായിരുന്നു
അടിപൊളി ❤️✨
എങ്ങനെ ഇങ്ങനെ എഴുതുന്നു എംകെ ഭായ് നമിച്ചു ❤️?. അടുത്ത പാർട്ടിലേക്ക് പോട്ടെ.
എന്തിനു, എന്തിനു ഡിസംബെരിനെ കൊന്നു എംകെ? ക്വീൻ മരിച്ചിരുന്നേൽ, ക്വീൻ മാത്രം മരിച്ചിരുന്നേൽ ഒന്നും തോന്നില്ലായിരുന്നു, പക്ഷെ ഡിസംബർ.. പുള്ളികാരിയുടെ അധികം സീൻസ് ഒന്നും ഞാൻ ഓർക്കുന്നില്ല, പക്ഷെ സ്റ്റിൽ ആ മരിക്കുന്ന സീനിൽ തിരിഞ്ഞു നോക്കില്ലേ, ഹോ അതു ഒരുപാട് ഇമോഷണൽ ആയി പോയി എംകെ, റോഷൻ വന്നു രക്ഷിച്ചു എന്ന് കരുതി, അതു കഴിഞ്ഞ് അവന്റെ പെർസ്പെക്റ്റീവിൽ നിന്നും പറഞ്ഞത് കണ്ടപ്പോ തകർന്നു പോയി, സഹിക്കാൻ ആകും, അല്ലെങ്കിൽ അവൾ ഇപ്പോഴും മറിച്ചട്ടില്ല എന്ന് തന്നെ കരുതുന്നു കാരണം അതിനെ പറ്റി ഡീറ്റൈൽ അയി പറഞ്ഞിട്ടില്ലല്ലോ, പറയാതെ പറഞ്ഞ്, അടുത്ത പാർട്ട് തൊടങ്ങുമ്പോ അതു ഒറപ്പിക്കുവായിരിക്കും, പക്ഷെ അതുവരെ, അതായതു കൂടിപ്പോയാൽ മിനിറ്റുകൾ അത്രേം നേരം എന്കിലും എന്റെ മനസ്സിൽ ഒരു പ്രതീക്ഷ ഇരുന്നോട്ടെ.. ???
റോഷന്റെ എൻട്രി വെറുതെ ഹെവി ആയിരുന്നു, പക്ഷെ അതൊക്കെ ഒറ്റയടിക്ക് മനസിന് പോയി, ആ റോഷൻസ് പെർസ്പെക്റ്റീവ് വന്ന വരെ ഞാൻ ഡിസെമ്പറിനു വല്യ തോതിൽ പരിക്ക് വന്നു കാണും അതു അവര് ഹെൽത്ത് ചെയ്യിക്കും എന്ന് ഒക്കെ കരുതി, പക്ഷെ. അവളുടെ ആ ഡയലോഗ് നീ വന്നു, അതുപോലെ അവള് റോഷനെ ഭൂമിയിൽ വെച്ച് അവസാനം ആയി കണ്ടിട്ട് പോകുമ്പോ ഉള്ള സീൻ ഒക്കെ ഓർത്തുപോയി.. ?
ഈ പാർട്ടിൽ എനിക്ക് ആ തുടക്കത്തിലേ ഫയിറ് സീനേ പറ്റി ഒരുപാട് പറയാൻ ഉണ്ടായിരുന്നു, പക്ഷെ ഈ സീൻ വായിച്ചു കഴിഞ്ഞപ്പോ എല്ലാം പോയി എംകെ..
എന്തായാലും മനോഹരമായ ഭാഗം ആയിരുന്നു…
ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
രാഹുൽ