“നീ ഇത്ര മണ്ടിയാണോ മേയ്വൂൺ ക്വീൻ? നിങ്ങളെക്കാളും ടെക്നോളജിയിൽ എത്രയോ മുൻപിൽ ആണ് ഞങ്ങൾ.. ഇവിടെ ഉള്ള ഒന്നിനും ഈ ഗണ്ണിൽ നിന്നും ചീറ്റുന്ന ദ്രാവകത്തിന്റെ മുൻപിൽ നിൽക്കാൻ ആകില്ല..
നിങ്ങളുടെ ഒരു ആയുധവും ഞങ്ങളുടെ പടച്ചട്ട തകർക്കില്ല.. ഇതൊക്കെ നിനക്ക് അറിയാം…. റെഡ് ഷിപ് പോയ ഇടങ്ങളിൽ മരണം മാത്രമേ വിധിച്ചിട്ടുള്ളു.. ഇവിടെയും അതിന് മാറ്റം വരില്ല..“
ജനറൽ വിളിച്ചു പറഞ്ഞു.. ഉച്ചത്തിൽ.. അയാളുടെ മുഖത്ത് പുച്ഛം ആയിരുന്നു..
“ജനറൽ.. റെഡ്ഷിപ് മരണം ആണെന്ന് ഞങ്ങൾക്ക് അറിയാം.. ഞങ്ങളുടെ എല്ലാ ആയുധവും നിങ്ങളുടെ മുൻപിൽ വെറുതെ ആണെന്നും അറിയാം..
പക്ഷെ കേട്ടിട്ടുണ്ടോ നീ ഇത്? ആൻ എനിമി ഓഫ് മൈ എനിമി ഈസ് എ ഫ്രണ്ട്… അങ്ങനെ ഒരു ചൊല്ലുണ്ട് എന്റെ മകന്റെ ഭൂമിയിൽ..
അതാണ് നീയിപ്പോൾ കാണാൻ പോകുന്നത്.. പക്ഷെ നിന്നെ ഞാൻ കൊല്ലില്ല.. ഇവരെയൊക്കെ കൊന്നു കഴിഞ്ഞാൽ നമ്മൾ നേരിൽ… കാത്തിരിക്കൂ ജനറൽ….”
ക്വീൻ വളരെ ശാന്തമായി പറഞ്ഞു.. ജനറൽ അത് കേട്ട് കോപം കൊണ്ട് വിറച്ചു അലറിക്കൊണ്ട് ഒരു സ്പിയർ എടുത്തു ക്വീനിന്റെ നേരെ എറിഞ്ഞു.. അവൾ ഇടത്തെ കൈകൊണ്ടു അത് തട്ടി കളഞ്ഞു അയാളെ നോക്കി ചിരിച്ചു..
“ഫയർ.. കിൽ തെം ഓൾ.. ഒരു ദയയും വേണ്ട.. കൊല്ല് എല്ലാത്തിനെയും…ഒന്നും ബാക്കി വേണ്ട…”
മുഖത്ത് വീണ ചോര തുടച്ചുകൊണ്ട് അയാൾ അലറി… ഉടനെ ആർമി മുൻപോട്ട് വന്നു തോക്കുകൾ മുൻപോട്ട് നീട്ടി ട്രിഗർ വലിച്ചു..
അതിനും മുൻപേയുള്ള നിമിഷത്തിൽ ആണ് ക്വീൻ ദന്ധ് വീണ്ടും നിലത്തേക്ക് ആഞ്ഞു കുത്തിയത്.. നിലം ഒന്ന് കുലുങ്ങി..
അതോടെ നിലത്ത് മണ്ണിൽ നിന്നും മൂന്ന് ചങ്ങലകൾ തെളിഞ്ഞുവന്നു.. മിന്നൽ വേഗതയിൽ ആണ് ട്രിനിറ്റിയും ഡെൽറ്റയും വിക്ടോറിയയും ആ ചങ്ങലകളിൽ പിടിച്ചു വലിച്ചത്…
Again
ക്വീനിന്റെ അഹങ്കാരം ഒന്നുകൊണ്ട് മാത്രമാണ് ഡിസംബർ മരിച്ചത്
സ്കാർലെറ്റ് പറഞ്ഞത് കേട്ട് ക്വീൻ റോഷനെ കാര്യം അറിയിച്ചു കൊണ്ടുവന്നിരുന്നേൽ ഡിസംബർ ജീവനോടെ ഇരിക്കുമായിരുന്നു
അടിപൊളി ❤️✨
എങ്ങനെ ഇങ്ങനെ എഴുതുന്നു എംകെ ഭായ് നമിച്ചു ❤️?. അടുത്ത പാർട്ടിലേക്ക് പോട്ടെ.
എന്തിനു, എന്തിനു ഡിസംബെരിനെ കൊന്നു എംകെ? ക്വീൻ മരിച്ചിരുന്നേൽ, ക്വീൻ മാത്രം മരിച്ചിരുന്നേൽ ഒന്നും തോന്നില്ലായിരുന്നു, പക്ഷെ ഡിസംബർ.. പുള്ളികാരിയുടെ അധികം സീൻസ് ഒന്നും ഞാൻ ഓർക്കുന്നില്ല, പക്ഷെ സ്റ്റിൽ ആ മരിക്കുന്ന സീനിൽ തിരിഞ്ഞു നോക്കില്ലേ, ഹോ അതു ഒരുപാട് ഇമോഷണൽ ആയി പോയി എംകെ, റോഷൻ വന്നു രക്ഷിച്ചു എന്ന് കരുതി, അതു കഴിഞ്ഞ് അവന്റെ പെർസ്പെക്റ്റീവിൽ നിന്നും പറഞ്ഞത് കണ്ടപ്പോ തകർന്നു പോയി, സഹിക്കാൻ ആകും, അല്ലെങ്കിൽ അവൾ ഇപ്പോഴും മറിച്ചട്ടില്ല എന്ന് തന്നെ കരുതുന്നു കാരണം അതിനെ പറ്റി ഡീറ്റൈൽ അയി പറഞ്ഞിട്ടില്ലല്ലോ, പറയാതെ പറഞ്ഞ്, അടുത്ത പാർട്ട് തൊടങ്ങുമ്പോ അതു ഒറപ്പിക്കുവായിരിക്കും, പക്ഷെ അതുവരെ, അതായതു കൂടിപ്പോയാൽ മിനിറ്റുകൾ അത്രേം നേരം എന്കിലും എന്റെ മനസ്സിൽ ഒരു പ്രതീക്ഷ ഇരുന്നോട്ടെ.. ???
റോഷന്റെ എൻട്രി വെറുതെ ഹെവി ആയിരുന്നു, പക്ഷെ അതൊക്കെ ഒറ്റയടിക്ക് മനസിന് പോയി, ആ റോഷൻസ് പെർസ്പെക്റ്റീവ് വന്ന വരെ ഞാൻ ഡിസെമ്പറിനു വല്യ തോതിൽ പരിക്ക് വന്നു കാണും അതു അവര് ഹെൽത്ത് ചെയ്യിക്കും എന്ന് ഒക്കെ കരുതി, പക്ഷെ. അവളുടെ ആ ഡയലോഗ് നീ വന്നു, അതുപോലെ അവള് റോഷനെ ഭൂമിയിൽ വെച്ച് അവസാനം ആയി കണ്ടിട്ട് പോകുമ്പോ ഉള്ള സീൻ ഒക്കെ ഓർത്തുപോയി.. ?
ഈ പാർട്ടിൽ എനിക്ക് ആ തുടക്കത്തിലേ ഫയിറ് സീനേ പറ്റി ഒരുപാട് പറയാൻ ഉണ്ടായിരുന്നു, പക്ഷെ ഈ സീൻ വായിച്ചു കഴിഞ്ഞപ്പോ എല്ലാം പോയി എംകെ..
എന്തായാലും മനോഹരമായ ഭാഗം ആയിരുന്നു…
ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
രാഹുൽ