ആർമി…. ഫയർ……!”
അയാൾ അലറി വിളിച്ചു ആർമിക്ക് നിർദേശം കൊടുത്തു.. അതോടെ അവർ ഒരുപോലെ തോക്കുകൾ മുൻപോട്ട് എൻഗേജ് ചെയ്തുപിടിച്ചു.. മുൻപോട്ട് മാർച്ച് ചെയ്തു വന്നു..
പെട്ടെന്നാണ് വല്ലാത്തൊരു ചിറകടി ശബ്ദം കേട്ടത്.. ആർമി ഒരു നിമിഷം നിന്ന് ആകാശത്തേക്ക് നോക്കി…
ഇടിമിന്നൽ പോലെ ഒരു വെളുത്തരൂപം ആകാശത്തു നിന്നും താഴേക്ക് വന്നു നിലത്ത് ഒരു കാൽമുട്ടും ഒരു കയ്യും കുത്തി ലാൻഡ് ചെയ്തപ്പോൾ അല്പം പൊടി പൊങ്ങി ഉയർന്നു… അവൾ തല പൊക്കി നോക്കി.. ഡിസംബർ…
അവളുടെ പുറകിൽ വാളും ഒരു കയ്യിൽ വില്ലും ഉണ്ടായിരുന്നു.. അവൾ എണീറ്റ് നിന്ന് വില്ല് വലിച്ചു വച്ചപ്പോൾ അതിൽ സ്വർണനിറമുള്ള അസ്ത്രം തെളിഞ്ഞുവന്നു…
ആർമി ഒന്ന് അവിടെ തന്നെ നിന്നു…
പക്ഷെ ഡിസംബർ ഉടനെ വില്ല് താഴ്ത്തി അത് അവളുടെ പുറകിൽ തൂക്കി ഒരു ചിരിയോടെ ക്വീനിനെ നോക്കി..
ഇതൊക്കെ കണ്ട ജനറൽ ഒന്ന് പതറി.. അവർ എന്തുകൊണ്ട് ആയുധം എടുക്കുന്നില്ല എന്നൊരു തോന്നൽ അയാൾക്ക് വന്നു..
ക്വീൻ ഉടനെ അവളുടെ ദന്ധ് നിലത്തേക്ക് ആഞ്ഞു കുത്തി.. ഉടനെ അവരുടെ മുകളിൽ കൂടി ഒരു കറുത്ത നിറമുള്ള സ്‌പേസ്‌ഷിപ് പാഞ്ഞു പോയി..
അത് പോയപ്പോൾ ആർമിയുടെ മുകളിലേക്ക് എന്തോ തളിച്ചിട്ടാണ് പോയത്.. എല്ലാവരും ഒന്ന് അമ്പരന്നു.. അവർ ദേഹത്ത് തൊട്ടു നോക്കി.. ചോര.. ചുവന്ന നിറമുള്ള ഏതോ ജീവിയുടെ ചോരയാണ് അവരുടെ ദേഹത്തേക്ക് തളിച്ചത്..
ഉടനെ റെഡ് മദർഷിപ്പിൽ നിന്നും ഭീമാകാരമായ തോക്കുകൾ പുറത്തേക്ക് വന്നു.. അതൊക്കെ എൻഗേജ് ആയി..
ഉടനെ ട്രിനിറ്റിയും ഡെൽറ്റയും അല്പം അകലേക്ക് മാറി നിന്നു.. ഡിസംബർ ഒരു പുഞ്ചിരിയോടെ മാറി നിന്നു.. വിക്ടോറിയ ക്വീനിന്റെ പുറകിൽ തന്നെ…
Again
ക്വീനിന്റെ അഹങ്കാരം ഒന്നുകൊണ്ട് മാത്രമാണ് ഡിസംബർ മരിച്ചത്
സ്‌കാർലെറ്റ് പറഞ്ഞത് കേട്ട് ക്വീൻ റോഷനെ കാര്യം അറിയിച്ചു കൊണ്ടുവന്നിരുന്നേൽ ഡിസംബർ ജീവനോടെ ഇരിക്കുമായിരുന്നു
അടിപൊളി ❤️✨
എങ്ങനെ ഇങ്ങനെ എഴുതുന്നു എംകെ ഭായ് നമിച്ചു ❤️?. അടുത്ത പാർട്ടിലേക്ക് പോട്ടെ.
എന്തിനു, എന്തിനു ഡിസംബെരിനെ കൊന്നു എംകെ? ക്വീൻ മരിച്ചിരുന്നേൽ, ക്വീൻ മാത്രം മരിച്ചിരുന്നേൽ ഒന്നും തോന്നില്ലായിരുന്നു, പക്ഷെ ഡിസംബർ.. പുള്ളികാരിയുടെ അധികം സീൻസ് ഒന്നും ഞാൻ ഓർക്കുന്നില്ല, പക്ഷെ സ്റ്റിൽ ആ മരിക്കുന്ന സീനിൽ തിരിഞ്ഞു നോക്കില്ലേ, ഹോ അതു ഒരുപാട് ഇമോഷണൽ ആയി പോയി എംകെ, റോഷൻ വന്നു രക്ഷിച്ചു എന്ന് കരുതി, അതു കഴിഞ്ഞ് അവന്റെ പെർസ്പെക്റ്റീവിൽ നിന്നും പറഞ്ഞത് കണ്ടപ്പോ തകർന്നു പോയി, സഹിക്കാൻ ആകും, അല്ലെങ്കിൽ അവൾ ഇപ്പോഴും മറിച്ചട്ടില്ല എന്ന് തന്നെ കരുതുന്നു കാരണം അതിനെ പറ്റി ഡീറ്റൈൽ അയി പറഞ്ഞിട്ടില്ലല്ലോ, പറയാതെ പറഞ്ഞ്, അടുത്ത പാർട്ട് തൊടങ്ങുമ്പോ അതു ഒറപ്പിക്കുവായിരിക്കും, പക്ഷെ അതുവരെ, അതായതു കൂടിപ്പോയാൽ മിനിറ്റുകൾ അത്രേം നേരം എന്കിലും എന്റെ മനസ്സിൽ ഒരു പ്രതീക്ഷ ഇരുന്നോട്ടെ.. ???
റോഷന്റെ എൻട്രി വെറുതെ ഹെവി ആയിരുന്നു, പക്ഷെ അതൊക്കെ ഒറ്റയടിക്ക് മനസിന് പോയി, ആ റോഷൻസ് പെർസ്പെക്റ്റീവ് വന്ന വരെ ഞാൻ ഡിസെമ്പറിനു വല്യ തോതിൽ പരിക്ക് വന്നു കാണും അതു അവര് ഹെൽത്ത് ചെയ്യിക്കും എന്ന് ഒക്കെ കരുതി, പക്ഷെ. അവളുടെ ആ ഡയലോഗ് നീ വന്നു, അതുപോലെ അവള് റോഷനെ ഭൂമിയിൽ വെച്ച് അവസാനം ആയി കണ്ടിട്ട് പോകുമ്പോ ഉള്ള സീൻ ഒക്കെ ഓർത്തുപോയി.. ?
ഈ പാർട്ടിൽ എനിക്ക് ആ തുടക്കത്തിലേ ഫയിറ് സീനേ പറ്റി ഒരുപാട് പറയാൻ ഉണ്ടായിരുന്നു, പക്ഷെ ഈ സീൻ വായിച്ചു കഴിഞ്ഞപ്പോ എല്ലാം പോയി എംകെ..
എന്തായാലും മനോഹരമായ ഭാഗം ആയിരുന്നു…
ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
രാഹുൽ