നിയോഗം 3 The Fate Of Angels Part III [മാലാഖയുടെ കാമുകൻ] 3859

“ശരി…”

അത് കേട്ട് അയാൾ ചിരിച്ചു.. അയാൾ കയ്യിൽ ഇരുന്ന തോക്ക് എടുത്തു അടുത്തുനിന്ന ഒരു മരത്തിലേക്ക് ഫയർ ചെയ്തു.. നിമിഷ നേരംകൊണ്ട് അത് ഉരുകി ഒലിച്ചുപോയി…

“കണ്ടോ…? ഇതിന് മുൻപിൽ നിങ്ങൾക്ക് പിടിച്ചു നിൽക്കാൻ ആകില്ല.. കീഴടങ്ങു.. അല്ലെങ്കിൽ മരിക്കാൻ തയാറാകു.. കുറച്ചു സമയം നൽകാം…എന്റെ ക്ഷമ നശിക്കുന്നു…!”

അയാൾ അലറി.. അയാൾക്ക് വല്ലാതെ ദേഷ്യം വന്നിരുന്നു..

ക്വീൻ തിരിഞ്ഞു ഡെൽറ്റയേ നോക്കി.. അവർ കണ്ണുകൾകൊണ്ട് ഒരു സിഗ്നൽ കൈമാറി… അതോടെ ട്രിനിറ്റി ഇടതു വശത്തേക്കും ഡെൽറ്റ വലതു വശത്തും പോയി നിന്നു..

നടുക്ക് ക്വീൻ… വിക്ടോറിയ അവൾക്ക് പുറകിൽ നിന്നു..

“എന്താ നിങ്ങളുടെ തീരുമാനം…”

ജനറൽ വിളിച്ചു ചോദിച്ചു… ക്വീൻ അയാളെ നോക്കി..

“ജനറൽ… എന്റെ മക്കൾ ആണ് ഇവർ.. ഞാൻ ഇവരുടെ അമ്മയും.. അതേപോലെയാണ് അവർക്ക് അവരുടെ മക്കൾ.. ഈ ഗ്രഹത്തിന്റെ ഐശ്വര്യം.. അവരെ ഞങ്ങൾ സ്വമനസ്സാലെ വിട്ടുതരും എന്ന് കരുതുന്നുണ്ടോ? ഒരിക്കലും ഇല്ല.. “

ക്വീൻ അയാളെ നോക്കി കൈ ചൂണ്ടി ശാന്തമായി പറഞ്ഞു..

“മക്കൾ.. ഈ കൃതിരിൻ കുഞ്ഞുങ്ങൾ യൂണിവേഴ്സിൽ മുഴുവൻ ചർച്ചയാണ്.. ശക്തനായ ഒരുവന് നിങ്ങളിൽ ഉണ്ടായ കുട്ടികൾ… ഇത് കഴിഞ്ഞാൽ അവൻ ആണ് ഞങ്ങളുടെ ലക്ഷ്യം.. പിന്നെ അന്ന് ഞങ്ങളുടെ കൂട്ടകുരുതിയിൽ നിന്നും രക്ഷപെട്ട രണ്ടു എയ്‌ഞ്ചൽസും… നിങ്ങൾ ആരും ഈ തോക്കുകൾക്ക് മുൻപിൽ പിടിച്ചു നിൽക്കില്ല“

അയാൾ തിരിച്ചു വീണ്ടും വിളിച്ചു പറഞ്ഞു..

“എന്റെ കുട്ടികളെ ആരും തൊടില്ല….”

ക്വീൻ ശാന്തമായി മറുപടി കൊടുത്തു..

“ഒന്നും ബാക്കി വേണ്ട.. എല്ലാവരെയും കൊന്നു തള്ളുക.. കുട്ടികളെ മാത്രം മതി നമുക്ക്.. കിൽ തെം ആൾ…

533 Comments

  1. വായനക്കാരൻ

    ക്വീനിന്റെ അഹങ്കാരം ഒന്നുകൊണ്ട് മാത്രമാണ് ഡിസംബർ മരിച്ചത്
    സ്‌കാർലെറ്റ് പറഞ്ഞത് കേട്ട് ക്വീൻ റോഷനെ കാര്യം അറിയിച്ചു കൊണ്ടുവന്നിരുന്നേൽ ഡിസംബർ ജീവനോടെ ഇരിക്കുമായിരുന്നു

  2. രക്ഷാധികാരി ബൈജു

    അടിപൊളി ❤️✨
    എങ്ങനെ ഇങ്ങനെ എഴുതുന്നു എംകെ ഭായ് നമിച്ചു ❤️?. അടുത്ത പാർട്ടിലേക്ക് പോട്ടെ.

  3. എന്തിനു, എന്തിനു ഡിസംബെരിനെ കൊന്നു എംകെ? ക്വീൻ മരിച്ചിരുന്നേൽ, ക്വീൻ മാത്രം മരിച്ചിരുന്നേൽ ഒന്നും തോന്നില്ലായിരുന്നു, പക്ഷെ ഡിസംബർ.. പുള്ളികാരിയുടെ അധികം സീൻസ് ഒന്നും ഞാൻ ഓർക്കുന്നില്ല, പക്ഷെ സ്റ്റിൽ ആ മരിക്കുന്ന സീനിൽ തിരിഞ്ഞു നോക്കില്ലേ, ഹോ അതു ഒരുപാട് ഇമോഷണൽ ആയി പോയി എംകെ, റോഷൻ വന്നു രക്ഷിച്ചു എന്ന് കരുതി, അതു കഴിഞ്ഞ് അവന്റെ പെർസ്പെക്റ്റീവിൽ നിന്നും പറഞ്ഞത് കണ്ടപ്പോ തകർന്നു പോയി, സഹിക്കാൻ ആകും, അല്ലെങ്കിൽ അവൾ ഇപ്പോഴും മറിച്ചട്ടില്ല എന്ന് തന്നെ കരുതുന്നു കാരണം അതിനെ പറ്റി ഡീറ്റൈൽ അയി പറഞ്ഞിട്ടില്ലല്ലോ, പറയാതെ പറഞ്ഞ്, അടുത്ത പാർട്ട്‌ തൊടങ്ങുമ്പോ അതു ഒറപ്പിക്കുവായിരിക്കും, പക്ഷെ അതുവരെ, അതായതു കൂടിപ്പോയാൽ മിനിറ്റുകൾ അത്രേം നേരം എന്കിലും എന്റെ മനസ്സിൽ ഒരു പ്രതീക്ഷ ഇരുന്നോട്ടെ.. ???

    റോഷന്റെ എൻട്രി വെറുതെ ഹെവി ആയിരുന്നു, പക്ഷെ അതൊക്കെ ഒറ്റയടിക്ക് മനസിന് പോയി, ആ റോഷൻസ് പെർസ്പെക്റ്റീവ് വന്ന വരെ ഞാൻ ഡിസെമ്പറിനു വല്യ തോതിൽ പരിക്ക് വന്നു കാണും അതു അവര് ഹെൽത്ത്‌ ചെയ്യിക്കും എന്ന് ഒക്കെ കരുതി, പക്ഷെ. അവളുടെ ആ ഡയലോഗ് നീ വന്നു, അതുപോലെ അവള് റോഷനെ ഭൂമിയിൽ വെച്ച് അവസാനം ആയി കണ്ടിട്ട് പോകുമ്പോ ഉള്ള സീൻ ഒക്കെ ഓർത്തുപോയി.. ?

    ഈ പാർട്ടിൽ എനിക്ക് ആ തുടക്കത്തിലേ ഫയിറ് സീനേ പറ്റി ഒരുപാട് പറയാൻ ഉണ്ടായിരുന്നു, പക്ഷെ ഈ സീൻ വായിച്ചു കഴിഞ്ഞപ്പോ എല്ലാം പോയി എംകെ..

    എന്തായാലും മനോഹരമായ ഭാഗം ആയിരുന്നു…

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

Comments are closed.